ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ (1937 - 2016)

86 views
Skip to first unread message

Hussain Thangal Vatanappally

unread,
Feb 18, 2016, 6:04:09 AM2/18/16
to isravtp, Abdul Rahman, Shoukath Mundenkattil, Unais Kalpakanchery
ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ (1937 - 2016)

പ്രമുഖ പണ്ഡിതനും സമസ്ത (ഇ കെ വിഭാഗം) ജനറൽ സെക്രട്ടറിയുമായിരുന്ന ഉസ്താദ് സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരുടെ വിയോഗം പണ്ഡിത ലോകത്ത് തീരാ നഷ്ട്ടമാണ്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ പ്രമുഖ പണ്ഡിത തറവാടായ ഖാസിയാരകത്ത് മുഹമ്മദ്‌ മുസ്ലിയാരുടെ മകനായി 1937 ഇൽ ജനിച്ച സൈനുദ്ധീൻ മുസ്ലിയാർ ഇരുപത്തി അഞ്ചാം വയസ്സിൽ തന്നെ മുദറിസായി സേവനമാനുഷിട്ടിച്ചു തുടങ്ങി.

ഉസ്താദുൽ അസാത്തീദ്  എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന സൂഫിയും ആധ്യാത്മിക ഗുരുവുമായിരുന്ന ഒതുക്കുങ്ങൾ ഒ കെ സൈനുദ്ധീൻ കുട്ടി മുസ്ലിയാർ ആണ് ചെറുശ്ശേരി ഉസ്താദിന്റെ പ്രധാന ഗുരുവര്യൻ. ഖമ റുൽ ഉലമ കാന്തപുരം ഉസ്താദും റഈസുൽ ഉലമ ഇ സുലൈമാൻ ഉസ്താദും   ഒ കെ ഉസ്താദിന്റെ പ്രധാന ശിഷ്യരാണ് .

കർമ്മ ശാസ്ത്ര രംഗത്ത് അനുഗ്രഹീത പാണ്ടിത്യത്തിനുടമയയിരുന്നു ചെറുശ്ശേരി ഉസ്താദ്.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ രണ്ടു ചേരി ഉടലെടുക്കുകയും അനിവാര്യമായി രണ്ടായി പിരിയുകയും ചെയ്തപ്പോൾ ചെറുശ്ശേരി ഉസ്താദ് ശംസുൽ ഉലമ നേത്രത്വം കൊടുത്ത ചേരിയിൽ ശക്തിയുക്തം നിലയുറപ്പിച്ചു. ശംസുൽ ഉലമയുടെ വഫാത്തിനു ശേഷം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.  പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അനുസ്മരിച്ചത് പോലെ ഉസ്താദിനു നല്ലൊരു പകരക്കാരനെ അള്ളാഹു നൽകുമാറാവട്ടെ. ആമീൻ  

ചെറുശ്ശേരി ഉസ്താദിന്റെ വിയോഗത്തിൽ അങ്ങേയറ്റം വേദനയോടൊപ്പം മഹാനുഭാവന് വേണ്ടി വിശുദ്ധ ഖുർആൻ പാരായണം ചെയ്തും, തഹ്ലീൽ ചൊല്ലിയും മയ്യിത്ത് നിസ്ക്കരിച്ചും പ്രാര്തനകളോടെ നമുക്കവിടത്തെ ഓർക്കാം.

 ഉസ്താദിന്റെ നിര്യാണത്തിന്റെ വേദനക്കിടയിലും  ഭിന്ന ചേരിയിലാണെങ്കിലും എസ് എസ് എഫ, എസ് വൈ എസ് പ്രവർത്തകരും നേതാക്കളും അവിടത്തെ അനുസ്മരിക്കുകയും അവിടത്തേക്ക് വേണ്ടി പ്രാർതിക്കുകയും ചെയ്യുന്ന മഹനീയമായ മാതൃകാ പരമായ പ്രവർത്തന രീതി കാണുമ്പോൾ മനസ്സ് സന്തോഷിക്കുകയാണ്. എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ന് നടത്താനിരുന്ന പരിപാടി പോലും മാറ്റി വെച്ച് കൊണ്ടാണ് ചെറുശ്ശേരി ഉസ്താടിനോടുള്ള ആദരം പ്രകടിപ്പിച്ചത്. ഈ മാതൃക എല്ലാ രംഗത്തും ഉയർന്നു വരേണ്ടതുണ്ട്. സുന്നികളായ നാം ചില കാര്യങ്ങളിൽ സംഘടനാ പരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. അത് പക്ഷെ ഒടുങ്ങാത്ത പകയുടെയും വെറുപ്പിന്റെയും വിദ്ധേഷതിന്റെയും നെറുകയിലായി പോകരുത്. സഹകരിക്കാവുന്ന മേഖലകളില സഹകരിച്ചും സഹായിച്ചും മുന്നോട്ടു പോയാൽ സുന്നീ സമൂഹത്തിനു തന്നെയാണ് അതിന്റെ ആത്യന്തിക നേട്ടം. ഈ സമയത്തെങ്കിലും അത്തരം ഒരു വികാരം എല്ലാവരിലും നാഥൻ  പകർന്നു നൽകട്ടെ
 . ആമീൻ 


ഇസ്റ സ്ഥാപനങ്ങളിൽ ഇന്ന് ചെറുശ്ശേരി ഉസ്താദിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും. ഇസ്റ അബൂദാബി കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന  മാസാന്ത സ്വെലാത്ത് മജ്ലിസിലും പ്രത്യേക പ്രാര്ത്ഥന സദസ്സ് സംഘടിപ്പിക്കും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ ഉതെ ദിവസം തന്നെയാണ് സമസ്ത മദ്രസ്സ പ്രസ്ഥാനത്തിന് ഊർജ്ജം പകർന്ന മദ്രസ്സ പ്രസ്ഥാനത്തിന്റെ ശിൽപ്പി നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ വഫാത്തയതും.

അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടു പോയ  മഹാന്മാരായ  സയ്യിദമാരുദെയും പണ്ഡിത നേതാക്കളുടെയും മാതാപിതാക്കളുടെയും സ്നേഹ ജനങ്ങളുടെയും പദവിയെ ഉയർത്തി അനുഗ്രഹിക്കട്ടെ. അവർക്ക് സർവ്വാധി നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി പരലോക ജീവിതം ശാന്തിയിലാക്കി കൊടുക്കട്ടെ. നമുക്കും ജീവിച്ചിരിക്കുന്ന പണ്ഡിത മഹത്തുക്കൾ നേതാക്കൾ ഉസ്താദുമാർ സാദാത്തീങ്ങൾ, മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ, സഹോദരീ സഹോദരങ്ങൾ, സ്നേഹ ജനങ്ങൾ എല്ലാവർക്കും ദീര്ഗ്ഗായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാവട്ടെ. ആമീൻ. സത്യത്തിന്റെ വഴിയിൽ സഞ്ചരിക്കാനും തൗഫീഖ് നൽകട്ടെ. അമീൻ 

Reply all
Reply to author
Forward
0 new messages