ഇസ്‌റ തൊഴിൽ പരിശീലന കേന്ദ്രം ഡിസംബർ പത്തിന് ബഹുമാനപ്പെട്ട മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും
വാടാനപ്പള്ളി: ഇസ്‌റയുടെ ബഹുമുഖ പദ്ധതികളിൽ ഒമ്പതാമത് സ്ഥാപനമായ തൊഴിൽ പരിശീലന കേന്ദ്രം ഡിസംബർ പത്തിന് ബഹുമാനപ്പെട്ട കേരള തദ്ദേശ വകുപ്പ് മന്ത്രി ഡോക്ട്ടർ കെ ടി ജലീൽ ഉത്ഘാടനം ചെയ്യും.
ഹിഫ്‌ളുൽ ഖുർആൻ അക്കാദമി, ഇമാം ഗസ്സാലി ജൂനിയർ ദഅവ, മർകസ് ഗാർഡൻ ഓഫ് കാമ്പസ്, ഹാദിയ വുമൺസ് കോളേജ്, നൂറുൽ ഉലമ സുന്നീ മദ്‌റസ, കൗൺസിലിംഗ് സെന്റർ, ജോബ് ഹെൽപ് ലൈൻ സെന്റർ, മസ്ജിദ്, സാന്ത്വനം കെയർ എന്നിവയാണ് ഇപ്പോൾ ഇസ്‌റയുടെ കീഴിൽ നടന്നു വരുന്നത്.
ജോബ് ഹെല്പ് ലൈൻ പദ്ധതിയിലൂടെ നൂറിലധികം പേർക്ക് വിദേശ രാജ്യങ്ങളിൽ പൂർണമായ സൗജന്യത്തോടെ തൊഴിൽ നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ജോബ് ഹെല്പ് ലൈൻ പദ്ധതിയുടെ വിപുലീകരണമാണ് തൊഴിൽ പരിശീലന കേന്ദ്രത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പി എസ് സി, യു പി എസ് സി തുടങ്ങിയ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമുള്ള തൊഴിൽ പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള പരിശീലനം, ബിരുദ - ബിരുദാനന്തര പഠനം കഴിഞ്ഞവർക്ക് ഓഫിസ് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, സെക്രട്ടേറിയൽ തുടങ്ങി സ്വേദേശത്തും വിദേശത്തും ജോലി സാധ്യതയുള്ള വിവിധ തൊഴിൽ നേടാനുള്ള പരിശീലനങ്ങൾ, തൊഴിൽ ഇന്റർവ്യൂ നേരിടുന്നതിന് തയാറാക്കാനും, ജോലി അന്ന്വേഷണത്തിലെ വ്യത്യസ്ത മാർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും കഴിയുന്ന തരത്തിലുള്ള പദ്ധതികളാണ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ സജ്ജീകരിക്കുന്നത്,
2017 മാർച്ചു മാസത്തോടെ ഡിജിറ്റൽ ക്ലാസ്സ് റൂമോടെ തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങും. അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ