അറിയിപ്പ്
ഇസ്‌റ ജോബ് ഹെൽപ്പ് ലൈൻ സർവ്വീസ് മുഖനെ പോസ്റ്റ് ചെയ്യുന്ന ജോബ് ഒഴിവുകൾ നമുക്ക് നേരിട്ട് അറിയുന്നതും കമ്പനികൾ / വ്യകതികൾ / കമ്പനി മാനേജർമാർ ആവശ്യപ്പെട്ടു പോസ്റ്റ് ചെയ്യുന്നതാണ്. ഇസ്‌റ മെയിലിൽ നിന്നും ലഭിക്കുന്ന ബയോഡാറ്റകൾ ഷോർട് ലിസ്റ്റ് ചെയ്തു ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തു ജോലി ലഭിക്കുന്നുമുണ്ട്. ഇത് വരെയായി ആയിരത്തിലധികം ആളുകൾക്ക് ഈ സേവനം വഴി ജോലി നേടിക്കൊടുക്കാൻ ഇസ്‌റ ജോബ് ഹെൽപ്പ് ലൈൻ സർവ്വീസ് കൊണ്ട് സാധിച്ചിട്ടുമുണ്ട്.
ഇപ്പോൾ സൗദി അറേബിയയിലേക്ക് പോസ്റ്റ് ചെയ്തിട്ടുള്ള ജോബ് വേക്കൻസികൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ സൗദി ബ്രാഞ്ചിലേക്കാണ്. പരമാവധി പാവപ്പെട്ടവരും യോഗ്യതയുള്ളവരുമായ ആളുകളുടെ ബയോഡാറ്റ അയക്കുക. പ്രത്യകം പരിഗണിക്കപ്പെടേണ്ടവരാണെങ്കിൽ അത് മെൻഷൻ ചെയ്തു അയക്കുകയും ചെയ്യുക. നാം മുഖേനെ ഒരാൾക്ക് ജോലി ലഭിക്കുമ്പോൾ കുടുംബവും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും രക്ഷപ്പെടുമല്ലോ.