അൽ ഹംദുലില്ലാഹ്!!
ഇസ്‌റ ഹിഫ്‌ളുൽ ഖുർആൻ അക്കാദമിയിൽ വീണ്ടും ഹാഫിളുകളുടെ തിളക്കം
വാടാനപ്പള്ളി: ഇസ്‌റ ഹിഫ്‌ളുൽ ഖുർആൻ അക്കാഡമിയിൽ നിന്നും വീണ്ടും പരിശുദ്ധ ഖുർആൻ മനഃപാഠമാക്കി മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി ചന്ദനത്ത് ഉമർ എന്നവരുടെ മകൻ അത്വാഉർറഹ്‌മാൻ ഹാഫിളായി നാളെ പുറത്തിറങ്ങും. അൽഹംദുലില്ലാഹ്.
മൂന്നു വർഷം കൊണ്ടാണ് അത്വാഉർറഹ്‌മാൻ വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയത്. മൂന്നു വർഷമായി ഇസ്‌റയിലെ വിദ്യാർത്ഥിയാണ്. അല്ലാഹു പ്രിയപ്പെട്ട പൊന്നു മോനെ ഉഖ്‌റവിയായ പണ്ഡിതനും വിശുദ്ധ ഖുർആൻ അനുസരിച്ചു ജീവിതം നയിക്കുന്നവരുമാക്കി തീർക്കട്ടെ, നാഫിയായ അറിവും ഉന്നതമായ വിജയവും നൽകി അനുഗ്രഹിക്കട്ടെ.
അത്വാഉർറഹ്‍മാനെയും ഉസ്താദുമാരെയും ഇസ്‌റ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു