പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകി ഇസ്‌റയിൽ വഫാ സാഹിബിന്റെ ഒരു ദിവസം

2 views
Skip to first unread message

Hussain Thangal Vatanappally

unread,
Aug 2, 2016, 8:32:23 AM8/2/16
to isravtp
പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകി ഇസ്‌റയിൽ വഫാ സാഹിബിന്റെ ഒരു ദിവസം 

ഉമർ ഖാളി നഗർ (വാടാനപ്പള്ളി):  മാനസികവും ബുദ്ധിപരവുമായ വികാസവും ധാർമികതയിലൂന്നിയ ജീവിത ക്രമമവും പ്രബോധന പരിശീലനവും ലക്ഷ്യമാക്കി കേരളത്തിലെ പ്രമുഖ സൈക്കോളജിസ്റ്റും പ്രഗത്ഭ ചിന്തകനും വിദ്യഭ്യാസ വിചക്ഷണനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എ കെ ഇസ്മാഈൽ വഫാ സാഹിബിന്റെ ഒരു ദിവസത്തെ പരിശീലന പരിപാടികൾ വാടാനപ്പള്ളി ഇസ്‌റയിൽ സമാപിച്ചു.

കഴിഞ്ഞ ജൂലൈ 30 (ശനി) രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ നാല് സെഷനുകളിലായി നടന്ന പരിശീലന പരിപാടികൾ പുതിയ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതായി. രാവിലെ പതിനൊന്നു മണിക്ക് ഇസ്‌റ ഹാദിയ വുമൺസ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി നടത്തിയ പരിശീലന പരിപാടി കുട്ടികളിൽ പഠന തല്പരതയും ആരാധനാ താല്പര്യവും വളർത്തുന്നതിൽ ക്ര്യത്യമായ പങ്കു വഹിക്കും. വിദ്യ നേടുന്നതും അത് വിനിയോഗിക്കുന്ന്തും സമകാലിക ജീവിതത്തിൽ അവ ഇസ്‌ലാമികമായി ഉപയോഗപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിൽ ഊന്നി നിന്ന് കൊണ്ടുള്ള ക്ലാസ്സ് വിദ്യാർത്ഥികൾ അതീവ ശ്രദ്ധയോടെയും അതിലുപരി താല്പര്യത്തോടെയുമാണ് എതിരേറ്റത്.

തുടർന്ന് ഹാദിയയിലെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയായിരുന്നു. എല്ലാ വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കൾ പൂർണ്ണമായി പങ്കെടുത്ത പരിശീലന പരിപാടി 'ഗുഡ് പാരന്റിങ്' 'കുടുംബ ജീവിതത്തിൽ ആരാധനകൾ വർദ്ധിപ്പിച്ചു നേടിയെടുക്കാവുന്ന മാനസിക സുഖവും സന്തോഷവും' എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചു.

ഉച്ച ഭക്ഷണത്തിനു ശേഷം ഇസ്‌റ മെയിൻ കാമ്പസ്സിൽ ദഅവാ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പഠന പരിശീലനമായിരുന്നു. പഠനത്തോടൊപ്പം ആത്മ സംസ്കരണത്തിനും ദഅവത്തിനും അവസരങ്ങൾ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ഗംഭീരമായിരുന്നു വഫാ സാഹിബിന്റെ ക്ലാസ്സ്. കോളേജിലെ കുട്ടികൾ വളരെ ആവേശത്തോടെയും അതിലുപരി ഹാർദ്ദവവുമായായി അത് ഏറ്റെടുക്കുകയും ചെയ്തു.

നാട്ടിലെ ഉമറാക്കൾക്ക് വേണ്ടിയുള്ള പരിശീലനമായിരുന്നു നാലാമത്തെയും അവസാനത്തെയും പ്രോഗ്രാം. നാട്ടിലെ ഉമറാക്കളുടെ ബാധ്യതയും ജീവിത രീതിയും വിശദീകരിച്ച രസകരമായ ക്‌ളാസിൽ പങ്കെടുത്തവരെല്ലാം പുതിയൊരു തീവ്ര അവബോധവുമായാണ് മടങ്ങിയത്. ഇസ്‌റയുടെ കീഴിൽ നാട്ടിലെ ഉമറാക്കൾക്ക് വേണ്ടി തുടങ്ങുന്ന "മദ്രസത്തുൽ കിബാർ" (Adult School) പദ്ധതിയുമായാണ് പരിപാടി സമാപിച്ചത്.

വിശ്രമമേതുമില്ലാതെ ദീനി ദഅവത്തിന്റെ വഴിയിൽ എട്ടു മണിക്കൂർ നേരം പരിശീലന പരിപാടിക്ക് നേതൃത്വം നൽകി ഇസ്‌റയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നു തന്ന പ്രിയപ്പെട്ട വഫാ സാഹിബിനു എല്ലാ ആശംസകളും അറിയിക്കുന്നതോടൊപ്പം ആരോഗ്യവും ദീർഗഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ. ആമീൻ.

 



Hadiya one.jpg
Dawa Students.jpg
Umara.jpg
Reply all
Reply to author
Forward
0 new messages