ഇസ്‌റ ചെയർമാൻ അഹമ്മദ് സാഹിബ്, ഇസ്‌റ അബുദാബി കമ്മിറ്റി വൈസ് പ്രസിഡണ്ട് കാസിം എന്നിവരുടെ മാതാവും മർഹൂം അറക്ക വീട്ടിൽ കൊച്ചു അഹമ്മദ് എന്നവരുടെ ഭാര്യയുമായ ബീവി (90) എന്നവർ ഇന്നലെ രാത്രി മരണപ്പെട്ട വിവരം അറിയിക്കുന്നു. ഖബറടക്കം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് തെക്കേ ജുമുഅത് പള്ളി ഖബർസ്ഥാനിൽ നടക്കും.
പരേതയുടെ പേരിൽ മയ്യിത്ത് നിസ്‌ക്കരിക്കാനും ഖുർആൻ പാരായണം ചെയ്തു ദുആ ചെയ്യാനും എല്ലാ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു. ഇസ്‌റ യു എ ഇ കമ്മിറ്റിയുടെ കീഴിൽ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും ഈ വരുന്ന വെള്ളിയാഴ്ച (ജൂലൈ 22) ഖിസൈസിൽ നടക്കും (ഇന്ഷാ അല്ലാഹ്)
അല്ലാഹു അവരുടെ ജീവിതത്തിലെ വീഴ്ചകൾ പൊറുത്തു കൊടുക്കുമാറാകട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ. ബർസഖിയായ ജീവിതം സന്തോഷത്തിലാക്കി കൊടുക്കുമാറാകട്ടെ. ഖബറിനെ സ്വെർഗ്ഗീയ പൂങ്കാവനമാക്കി കൊടുക്കുമാറാകട്ടെ. അവസാനം അവർക്കും നമുക്കും പരിശുദ്ധമായ സ്വെര്ഗ്ഗം നൽകി അല്ലാഹു നമ്മെയും അവരെയും അനുഗ്രഹിക്കുമാറാവട്ടെ.ആമീൻ