അഹ്ലുസ്സുന്നയുടെ ജാഗരണ പാതയിൽ മുൻഗാമികൾ സുഗമമാക്കിയ പാതയിൽ, പ്രബോധനത്തിറെയും സംസ്കരണത്തിട്നെയും സാന്ത്വന തലോടലിന്റെയും, വിദ്യഭ്യാസ മുന്നേറ്റ പദ്ധതിയുടെയും പുത്തൻ വിഹായസ്സുകൾ കീഴടക്കി സമസ്ത കേരള സുന്നീ യുവജന സംഘം കർമ്മ പഥത്തിൽ വിപ്ലവങ്ങൾ തീർക്കുകയാണ്. ശാഖാ തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തന വഴിയിൽ സേവന നിരതരായ യുവ രക്തങ്ങൾ നേത്രത്വം ഏറ്റെടുത്തിരിക്കുന്നു. ധർമ്മ വിപ്ലവ പതാകയുമേന്തി മുസ്‌ലിം യുവത്വത്തിന്റെ നായകത്വം വഹിക്കാൻ എത്തുന്ന ധർമ്മ സാരഥികളെ നിങ്ങൾക്ക് നമോവാഗം. വിപ്ലവാഭിവാദ്യങ്ങൾ.
നന്മയുടെ പുതിയ സൂര്യോദയം സൃഷ്ട്ടിച്ചു, ഇരുട്ട് ബാധിച്ച മാനസങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വന്നു സംഘ ശക്തിയുടെ മഹത്വം പ്രബോധന ദൌത്യമായി ഏറ്റെടുത്ത് മുന്നോട്ടു പോകാൻ സർവ്വ ലോക നാഥൻ അനുഗ്രഹിക്കട്ടെ. പുതിയ ദിശാ ബോധം പകർന്നു ഗ്രാമങ്ങളും നഗരങ്ങളും കടന്നു ഓരോ കുടുംബത്തിലും ധാർമികതയുടെ സന്ദേശം എത്തിക്കാൻ എല്ലാ സാരധികൾക്കും അല്ലാഹു തൗഫീഖ് നല്കട്ടെ. ആമീൻ