ഇസ്റ നബിദിന സാമയികം
"സ്വലാത്ത് സംഗമം തിങ്കളാഴ്ച"
സ്വലാത്തിലൂടെ ഹൃദയ സംസ്കരണത്തിലേക്ക്
മുത്തു നബിയോടുള്ള സ്നേഹത്തിന്റെ കാരണമായി ഒരാളുടെ ചുണ്ടിൽ നിന്നും വിരിയുന്ന സൗരഭ്യമെറുന്ന പുഷ്പ്പമാണ് നബിയാരുടെ പേരിലുള്ള സ്വെലാത്ത്. ഒരാളുടെ ഭൌതിതികവും അഭൌതികവുമായ സകല പ്രശനങ്ങൾക്കും പരിഹാരം നൽകുന്ന സിദ്ധൌഷദമാണ് സ്വലാത്ത്. ഒരിക്കൽ ഉബയ് (റ) മുത്ത് നബി തങ്ങളോട് സ്വെലാത്ത് ചൊല്ലുന്നതിനെ കുറിച്ച് ചോദിച്ച ഹദീസ് വളരെ പ്രശസ്തവും പ്രാധാന്യവും അർഹിക്കുന്നതാണ്. ഉബയ് (റ) മുത്ത് നബിയോട് ഞാൻ "അങ്ങയുടെ പേരിൽ സമയത്തിന്റെ നാലിൽ ഒരു ഭാഗം സ്വെലാത്തിനായി നീക്കി വെക്കട്ടെയോ" എന്ന് ചോദിച്ചപ്പോൾ "അത് നിനക്ക് നല്ലത് തന്നെ, ഇനിയും സ്വെലാത്ത് വർദ്ധിപ്പിച്ചാൽ അതാണ് ഏറ്റവും ഗുണകരമെന്ന്" പറഞ്ഞു, എന്നാൽ എന്റെ സമയത്തിന്റെ അര ഭാഗം ഞാൻ നീക്കി വെക്കട്ടെ എന്നായി ഉബയ്യ് (റ) , അപ്പോഴും മുത്ത് നബിയുടെ മറുപടി അത് തന്നെയായിരുന്നു, ഉബയ് (റ) വീണ്ടും ചോദിച്ചു "എന്നാൽ എന്റെ സമയത്തിന്റെ നാലിൽ മൂന്നു ഭാഗം" മുത്ത് നബി (സ്വ) മറുപടി ആവർത്തിക്കുക മാത്രമാണ് ചെയ്തത്. അപ്പോൾ ഉബയ് (റ) അപ്പോൾ ചോദിച്ചു "എന്നാൽ എന്റെ സമയത്തിന്റെ മുഴുവനും ഞാൻ സ്വെലാത്തിനായി നീക്കി വെക്കട്ടെയോ " . പുഞ്ചിരി തൂകി മുത്ത് നബി (സെ) പ്രതിവചിച്ചു "എങ്കിൽ നിന്റെ ദുനിയാവിലെ എല്ലാ വിഷമങ്ങളും നീങ്ങുകയും പാപങ്ങൾ മുഴുവൻ പൊറുക്കപ്പെടുകയും ചെയ്യും". ദുനിയാവും ആഖിറവും രക്ഷപ്പെടാനുള്ള ഏറ്റവും പ്രാധാന്യമേറിയ വഴി സ്വെലാത്തിനെ മുറുകെ പിടിക്കുകയാണെന്ന് ഈ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയും
മഹാന്മാരായ ആധ്യാത്മിക പണ്ടിതരോക്കെ തങ്ങളുടെ ശിഷ്യർക്ക് ആത്മ സമസ്കരനത്തിനു നല്കിയിരുന്നത് സ്വലാത്താണ്. മുത്ത് നബിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ വിശ്വസിയാകാൻ കഴിയൂ. വിശ്വാസികൾക്ക് മാത്രമേ സ്വെലാത്ത് ചൊല്ലാനും അത് വര്ദ്ധിപ്പിക്കാനും കഴിയുകയുള്ളൂ. മുത്ത് നബി (സ്വ) പറഞ്ഞത് "ഒരാൾ വിശ്വസിയാകണോ എങ്കിൽ എല്ലാറ്റിനെക്കാളും മേലെയായി തന്നെ സ്നെഹിക്കണമെന്നാണ്". വിശുദ്ധ ഖുർആനിലൂടെ സ്വെലാത്ത് ചൊല്ലാൻ കൽപ്പിച്ചത് വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ടുമാണ്. ഇതിനർത്ഥം മുത്ത് നബിയോട് ഹുബ്ബില്ലത്തവന് ഒരിക്കലും അവിടത്തെ മേൽ പ്രണയ പൂർവ്വം സ്വെലാത്ത് ചൊല്ലാൻ കഴിയില്ലെന്നാണ്.
സെലാത്തിലൂടെ ഒരു മനുഷ്യന്റെ നാവും ഹൃദയവും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. മദീനയിൽ നിന്നുള്ള കണക്ഷൻ അവന്റെ ഹൃദയത്തിലേക്ക് ലഭിക്കുന്നു. "വെള്ളിയാഴ്ച ദിവസം സ്വെലാത്ത് ചൊല്ലുന്നത് ഞാൻ നേരിട്ട കാണുമെന്ന" ഹബീബിന്ബ്റെ വചനം ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഒരു വിശ്വാസിയുടെ മുഴുവൻ അർച്ചനകളും തേട്ടങ്ങളും അല്ലാഹുവിലേക്കെത്തണമെങ്കിൽ പോലും സ്വലാത്ത് കൂടിയേ കഴിയൂ. അലി (റ) നിന്നും റിപ്പോര്ട്ട് ചെയ്ത വചനത്തിൽ കാണാം. "പ്രാർത്ഥനയുടെയും ആകാശത്തിന്റെയും ഇടക്ക് ഒരു മറ തടസ്സമായി നിൽക്കുന്നുണ്ട്, മുത്ത് ഹബീബ് (സ്വ) യുടെയും അവിടത്തെ കുടുംബത്തിന്റെയും മേൽ സ്വെലാത്ത് ചോല്ലുവോളം അതങ്ങിനെ തന്നെ നിൽക്കും. സ്വെലാത്ത് ചൊല്ലിയാൽ മറ ഭേദിച്ചു പ്രാർഥന മുകളിലേക്ക് പ്രവേശിക്കുന്നു, സ്വെലാത്ത് ചോല്ലുന്നില്ലെങ്കിൽ പ്രാര്ത്ഥന മുകളിലേക്ക് പോവാതെ തിരിച്ചു പോരുന്നു" (ബൈഹഖി) അപ്പോൾ ഒരു വിശ്വാസിയുടെ എല്ലാ ആരാധനകളിലും സ്വെലാത്ത് ഒരു അവിഭാജ്യ ഘടകമായി വന്നു നില്ക്കുന്നു. അതിനാൽ സ്വെലാത്ത് വര്ദ്ധിപ്പിക്കുക, ദുനിയാവിലെ ഹമ്മുകളിസ്വെലാത്തില്ലാതെ ഒരാരാധനയുമില്ലെന്നർത്തം.
നമ്മുടെ മനസ്സും ശരീരവും സംസ്കരിക്കപ്പെടാൻ നമുക്ക് ലഭിക്കുന്ന ഈ ഔഷധം അതിന്റ്നെ എല്ലാ നിബന്ധനകലോടെയും കഴിക്കുക. ഒരു സമയം പോലും പാഴാക്കാതെ. എങ്കിൽ നമുക്ക് രക്ഷപ്പ്പെടാം. ദുനിയാവിലെ എല്ലാ ഹമ്മുകളിൽ നിന്നും അത് നമ്മെ കാത്തു കൊള്ളും. ചെയ്തു പോയ പാപങ്ങളഖിലവും അത് കൊണ്ട് പൊറുക്കപ്പെടും. മുത്ത് നബിയാരുടെ തർബിയത്തിലും അവിടത്തെ രിളയിലും അല്ലാഹു നമ്മെ എത്തിക്കട്ടെ. ആമീൻ
കഴിഞ്ഞ അഞ്ചു വർഷമായി ഇസ്റയിൽ നടന്നു വരുന്ന സ്വെലാത്തു സംഗമം , പ്രവാചക സ്നേഹികളുടെ വാർഷിക സംഗമമാണ്. തീരദേശത്തെ ഏറ്റവും വലിയ സ്വെലാത്തു സംഗമമാണ് അവിടെ നടക്കുന്നത്. വിശുദ്ധ റബീഉൽ അവ്വൽ പ്രമാണിച്ച് വിശ്വാസികൾ സ്നേഹത്തോടെ ഉരുവിടുന്ന സ്വെലാത്തുകൾ മദീനയിലേക്കുള്ള ഊട് വഴിയാണ്. വണ്ടിക്കൂലിയില്ലാതെ, യാത്രയുടെ ദുർഘട പാതകളൊന്നുമില്ലാതെ നമുക്ക് മദീനയിലെത്താം. ജനുവരി 11 (തിങ്കൾ) വൈകീട്ട് 7 മണി മുതൽ മുത്ത് നബിയാരുടെ കുടുംബ പരമ്പരയിലെ പ്രഗൽഭ സാദാത്തുക്കളുടെ നേത്രത്വത്തിൽ നടക്കുന്ന മഹത്തായ സംഗമത്തിലേക്ക് എല്ലാവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു