എന്നാല്‍ ഇസ്‌ലാമിന്റെ ചരിത്രം ശരിയായ വിശകലനത്തിനു വിധേയമാക്കിയ പലരും
ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ചതാണെന്ന ആരോപണം നിഷേധിക്കുന്നുണ്ട്. തോമസ്
ആര്‍ണാള്‍ഡ് ഇക്കൂട്ടത്തില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ 'പ്രീച്ചിങ് ഓഫ്
ഇസ്‌ലാം' ഈ വിഷയം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു പാഠപുസ്തകം
തന്നെയാണ്. ഈ കൃതി 'ഇസ്‌ലാം പ്രബോധനവും പ്രചാരവും' എന്ന തലക്കെട്ടില്‍
ഐ.പി.എച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമും വാളും തമ്മിലുള്ള ബന്ധം നിഷേധിക്കുന്നവര്‍ പോലും മൌദൂദിയും
വാളും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നത്
കാണാം. അതിനാല്‍ തന്നെ 'ഇസ്‌ലാം വാളിന്റെ തണലിലോ?' എന്ന മൌദൂദി കൃതി
പഠനവും മനനവും അര്‍ഹിക്കുന്നതാണ്.
ഈ കൃതിയില്‍ മൌദൂദി എഴുതുന്നു:
"ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ചതാണെന്ന് ശത്രുക്കള്‍ പറയുന്നു. ചരിത്രം
ഇതിന്നെതിരായാണ് തെളിവ് നല്കുന്നത്. ആത്മാര്‍ത്ഥമായ പ്രബോധന
പ്രവര്‍ത്തനങ്ങളായിരുന്നു ഇസ്‌ലാമിന്റെ വിജയത്തിനു നിദാനം. വാളിന്റെ
ശക്തിയിലായിരുന്നു അതിന്റെ ജീവിതമെങ്കില്‍ വാളുകൊണ്ടു തന്നെ അതു
നശിച്ചുപോവുകയും ചെയ്യുമായിരുന്നു. വിനാശകാരികളായ ഖഡ്കങ്ങള്‍ ഇസ്‌ലാമിനു
നേരെ നടത്തിയ കനത്ത ആക്രമണങ്ങള്‍ അതിനെ നിര്‍മ്മൂലനം ചെയ്യുന്നതില്‍
വിജയിക്കേണ്ടതായിരുന്നു. പക്ഷെ, ആയുധങ്ങള്‍ കൊണ്ട്
കീഴ്‌പ്പെടുത്തപ്പെടുമ്പോള്‍ പ്രബോധനം കൊണ്ട് വിജയം കൊയ്തെടുക്കുന്ന
സംഭവങ്ങളാണ് ഇസ്‌ലാമികചരിത്രത്തില്‍ നമുക്കു കാണാന്‍ കഴിയുന്നത്." (page
14)
..............
"ഇന്ത്യ(അവിഭക്ത ഭാരതം)യും ഇറാനും അറേബ്യയും ഈജിപ്‌തും എടുത്തുനോക്കൂ.
അവിടെ മുസ്‌ലിംകള്‍ക്ക് ഭരണം പോലും കൈവന്നു. ഇവിടങ്ങളില്‍ ഇസ്‌ലാമിനു
പ്രചാരമുണ്ടായത് വാളിന്റെ ശക്ത്കൊണ്ടാണെന്നു വേണമെങ്കില്‍
വിമര്‍ശകര്‍ക്കു പറയാം. നമുക്ക് ആഫ്രിക്കയുടെയും ചൈനയുടെയും മലായന്‍
ദ്വീപുകളുടെയും ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാം. അവിടങ്ങളില്‍
ഇസ്‌ലാമിനു വാളുയര്‍ത്തേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ലെന്ന് ഏതു
വിമര്‍ശകനും സമ്മതിക്കും. കൂടുതലായി വേണമെങ്കില്‍ താര്‍ത്താരികളുടെ
രാജ്യങ്ങളും തുര്‍കിസ്താനും ഉദാഹരണമായെടുക്കാം. ഇവിടങ്ങളിലെല്ലാം
സായുധരായ അധീശത്വശക്തികളെ ഇസ്‌ലാം നിരായുധമായി കീഴടക്കുകയാണുണ്ടായതെന്നു
ചരിത്രം ഘോഷിക്കുന്നു." (Page 34)
...............
''ഒരു ഭാഗത്ത് താര്‍ത്താരികള്‍ ഇസ്‌ലാമിന്റെ കഴുത്തില്‍ കത്തി വെക്കവെ
മരുഭാഗത്ത് ഇസ്‌ലാം അവരുടെ ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു.
തുര്‍ക്കികള്‍ ഇസ്‌ലാമിന്റെ കഴുത്തില്‍ അടിമച്ചങ്ങല ചര്‍ത്തിയപ്പോള്‍
ഇസ്‌ലാം അവരുടെ ഹൃദയങ്ങളെ അടിമപ്പെടുത്തുകയായിരുന്നു.'' (page 14)
..............
ഈ കൃതി ഇങ്ങനെ പലതും വായനക്കാരന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. 63
പേജുകളിലായാണ് (മലയാള വിവര്‍ത്തനം) മൌദൂദി ഈ വിഷയം വിശകലനം ചെയ്യുന്നത്.
ഇത് വായിക്കുന്ന ഏതൊരു വിമര്‍ശകന്റെയും മനസ്സിനു തൃപ്തി നല്കാന്‍
അദ്ദേഹത്തിനു കഴിയുന്നുണ്ട്; ഇസ്‌ലാം വിരോധം കൊണ്ട് അന്ധത
ബാധിച്ചവര്‍ക്ക് ഇതൊന്നും കാണാന്‍ കഴിയില്ലെങ്കിലും.
*********************************************
ഇസ്‌ലാം വാളിന്റെ തണലിലോ?
അബുല്‍ അഅ്‌ലാ മൌദൂദി
പ്രസാധനം:
ഇസ്‌ലാമിക് പബ്ലിഷിങ് ഹൌസ്
രാജാജി റോഡ്
കോഴിക്കോട്.
പേജ് 72
വില 40 രൂപ.
--
Visit:
http://islam-malayalam.blogspot.com/
and
www.facebook.com/groups/themessage77