രോഗവും ദാരിദ്ര്യവും തീര്‍ത്ത ദുരിതങ്ങളുടെ നടുവിലാണ് കൊടകര
ചെറുവത്തൂര്‍ചിറയിലെ കാരുകുന്നില്‍ സുനിലും കുടുംബവും.രോഗികളായ
കുടുംബനാഥനും മകള്‍ക്കും മരുന്നുവാങ്ങാനും കഞ്ഞിക്ക് അരിവാങ്ങാനും വഴി
കാണാതെ വലയുകയാണിവര്‍.
ഭാര്യ ജയയും ഏഴും ആറും വയസ്സായ രണ്ടുകുട്ടികളുമടങ്ങുന്നതാണ് 36 കാരനായ
സുനിലിന്റെ കുടുംബം.ചെറുപ്പത്തിലേ ഒരു കൈപ്പത്തി നഷ്ടപ്പെട്ടെങ്കിലും
കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ആളാണ് സുനില്‍. രണ്ടുവര്‍ഷം
മുമ്പ്് സുനിലിന് നട്ടെല്ലില്‍ അര്‍ബുദം ബാധിച്ചതോടെയാണ് കുടുംബത്തിന്റെ
ദുരിതകാലം ആരംഭിച്ചത്.സുനിലിന് ജോലിക്കു പോകാന്‍ കഴിയാതായപ്പോള്‍ ഭാര്യ
ജയ ഉണക്കമീന്‍ കച്ചവടത്തിനിറങ്ങി. തുഛമായ വരുമാനം കൊണ്ട് വീട്ടുചെലവുകള്‍
നടത്താനും മരുന്നുവാങ്ങാനും വിഷമിച്ച ഇവര്‍ക്ക് നാട്ടുകാരും സഹായങ്ങള്‍
നല്‍കി.ഇതിനിടെയാണ് ഇളയ കുട്ടി വിഷ്ണുപ്രിയ രോഗം ബാധിച്ച് കിടപ്പായത്.
കൊടുങ്ങല്ലൂരിലെ പ്രത്യാശാഭവന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തില്‍
താമസിച്ച് പഠിക്കുന്ന കുട്ടികള്‍ ഇരുവരും അവധിക്ക്
വീട്ടിലെത്തിയപ്പോഴാണ് രോഗം ബാധിച്ചത്.ഏഴു വയസ്സുകാരനായ വിഷ്ണുദാസിന്
ഇതിനിടെ പട്ടികടിയുമേറ്റു.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍
ജയയുടെ കാലില്‍ ക്ഷതം സംഭവിച്ചതോടെ ഉണക്കമീന്‍ കച്ചവടത്തിനും പോകാന്‍
പറ്റാതായി. നേരത്തെ കൊടകരക്കടുത്ത അഴകം പ്രദേശത്ത് വാടകവീട്ടില്‍
താമസിച്ചിരുന്ന സുനിലിന്റെ കുടുംബത്തിന് പഞ്ചായത്തു മുഖേന
ചെറുവത്തൂര്‍ചിറയില്‍ സ്ഥലവും വീടും ലഭിച്ചു.എന്നാല്‍ ഇതുവരെ ഈ
കുടുംബത്തിന് റേഷന്‍കാര്‍ഡ് ലഭിച്ചിട്ടില്ല.ഒന്നിനുപിറകെ മറ്റൊന്നായി
രോഗങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ദുരിതക്കയത്തില്‍ നില കിട്ടാതെ
മുങ്ങിത്താഴുന്ന സുനിലിന്റെ കുടുംബം ഉദാരമതികളുടെ സഹായത്തിന്
കാത്തിരിക്കുകയാണ്. സഹായിക്കാനാഗ്രഹിക്കുന്നവര്‍ക്കായി സ്‌റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യ കൊടകര ബ്രാഞ്ചില്‍ 67065417455 നമ്പറില്‍ അക്കൗണ്ട്
തുറന്നിട്ടുണ്ട്.
--
You received this message because you are subscribed to the Google Groups "irinjalakuda" group.
To post to this group, send email to irinja...@googlegroups.com.
To unsubscribe from this group, send email to irinjalakuda...@googlegroups.com.
For more options, visit this group at http://groups.google.com/group/irinjalakuda?hl=en.