ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ
യുവാവ് ചികിത്സാസഹായം തേടുന്നു. ഇരിങ്ങാലക്കുട പുല്ലൂര്‍ കല്ലിങ്ങപുറം
മിത്രന്റെ മകന്‍ മിഥുന്‍ (25) ആണ് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍
പോലും പറ്റാതെ ദിവസം തള്ളിനീക്കുന്നത്.
2009 നവംബറില്‍ ഇരിങ്ങാലക്കുട ഠാണ ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍
പരിക്കേറ്റ മിഥുന്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. എട്ടുലക്ഷം രൂപയോളം
ചികിത്സയ്ക്ക്‌ചെലവായി. ഇപ്പോഴും കിടപ്പാണ്. ബന്ധുക്കളും നാട്ടുകാരും
നല്‍കിയ സഹായംകൊണ്ടാണ് ഇത്രയും കാലം ചികിത്സ നടത്തിയത്. ഫിസിയോതെറാപ്പി
ചെയ്താല്‍ ഫലമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. എന്നാല്‍
ഇതിന് വലിയ ചെലവുവരും. ദിവസക്കൂലിക്കാരനായ അച്ഛന്റെ വരുമാനത്തെ മാത്രം
ആശ്രയിച്ചുകഴിയുന്ന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണിത്.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന മിഥുന്‍ നാട്ടില്‍വന്നപ്പോഴാണ്
അപകടമുണ്ടായത്. അതോടെ യുവാവിന്റെ സ്വപ്നങ്ങളും കുടുംബത്തിന്റെ
പ്രതീക്ഷകളുമെല്ലാം തകര്‍ന്നു. മിഥുനും മനംനൊന്തുകഴിയുന്ന മാതാപിതാക്കളും
സുമനസ്സുകളുടെ കാരുണ്യത്തിന് ഉറ്റുനോക്കുകയാണ്. സംഭാവനകള്‍
സ്വീകരിക്കുന്നതിന് ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുട ശാഖയില്‍ മിഥുന്‍
മിത്രന്‍ 1279010 ര 082702 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വിലാസം: മിഥുന്‍ മിത്രന്‍ കല്ലിങ്ങപുറം വീട്, പുല്ലൂര്‍, ഇരിങ്ങാലക്കുട,
തൃശ്ശൂര്‍. ഫോണ്‍: 09249679341