Fwd: മറുനാടന്‍ മലയാളിയുടെ കല്ലുവെച്ച നുണകള്‍

13 views
Skip to first unread message

Kerala Kesari

unread,
Aug 12, 2014, 11:11:48 PM8/12/14
to Muslim Kerala, Islam Kerala




---------- Forwarded message ----------
From: കേരളീയന്‍
 <Kera...@yahoogroups.com>
Date: Wed, Aug 10, 2014 at 6:18 AM
Subject: മറുനാടന്‍ മലയാളിയുടെ കല്ലുവെച്ച നുണകള്‍
To:

മറുനാടന്‍ മലയാളി എന്ന വെബ് സൈറ്റ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം അടിസ്ഥാനരഹിതവും എന്നാല്‍ ഒരു മതവിഭാഗത്തെ വളരെ കൃത്യമായും ബോധപൂര്‍വ്വവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍, തങ്ങളുടെ സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി നിരന്തരം ചെയ്ത് വരികയാണ്.  തെറ്റ് ബോധ്യപ്പെടുമ്പോള്‍ അത് തെറ്റാണ് എന്ന്‍ പറയാനുള്ള ധാര്‍മ്മികത പോലും ഇല്ലാത്ത ഇത്തരം വേശ്യ സൈറ്റ്കള്‍ക്കെതിരെ കോടതിയും, സൈബര്‍ സെല്‍ പോലെയുള്ള നിയമത്തിന്‍റെ വഴി തേടാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത വിധം കാര്യങ്ങള്‍ അസഹ്യമാവുകയാണ്.
ഇത്തരം വൃത്തികെട്ട, തങ്ങളുടെ സ്വകാര്യ സാമ്പത്തിക താല്‍പ്പര്യങ്ങളല്ലാതെ യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത, കൊടുക്കുന്ന വാര്‍ത്തകളില്‍ അവയുടെ സത്യാവസ്ഥയുടെ ഉത്തരവാദിത്തമേല്‍ക്കാനുള്ള ആര്ജ്ജവം കാണിക്കാത്തവര്‍ മതേതര കേരളത്തിന്‍റെ ശാപമാണ്.. ഇതിന് അടിയന്തിരമായി പരിഹാരം കൂടിയേ തീരൂ.   
ഇതിനായി (അണിയറയില്‍) നടക്കുന്ന പരിശ്രമങ്ങളില്‍ താങ്കളെപ്പോലെയുള്ളവരുടെ (നിയമപരമായും, സാമ്പത്തികമായും, ഇത്തരം സൈറ്റ്കളില്‍ പരസ്യം കൊടുക്കുന്നവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുകയും വീണ്ടും പ്രത്യക്ഷപ്പെടുന്ന പരസ്യ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങി) എല്ലാ അര്‍ത്ഥത്തിലുള്ള ഉപദേശ നിര്‍ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം..











മറുനാടൻ മലയാളിയുടെ ഈ ആഴചയിലെ നുണകൾ

വായനക്കാരെ വികാരം കൊളിച്ച് സൈറ്റിലേക്ക് എത്തിച്ച് ക്ലിക്കുകൾ വർദ്ധിപ്പിച്ച് പരസ്യ വരുമാനം ഉണ്ടാക്കുന്ന മറുനാടൻ മലയാളി ഇതുപോലുള്ള നുണകൾ കാണിച്ചാണ് വായനക്കാരെ വിഢികളാക്കുന്നത്.

രണ്ട് വാർത്തയിലും നടന്ന സംഭവം എന്ന രീതിയിൽ കൊടുത്തിരിക്കുന്ന ചിത്രം തികച്ചും വ്യാജമാണ്. ഒന്ന് സിറിയയിലെ കാർ ബോംബ് സ്ഫോടനത്തിലെ പ്രതിയെ ശിക്ഷിക്കുന്ന ഫോട്ടോയാണ്. രണ്ട് ആറ് വർഷം മുന്നേ ഇന്റെനെറ്റിൽ കറങ്ങുന്ന ഉറവിടം വ്യക്തമാകാത്ത ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്താൽ തന്നെ കിട്ടുന്ന ചിത്രമാണ്.
--
update: " ഇറാനില്‍ സക്കീന മുഹമ്മദി അശ്തിയാനി എന്ന സ്ത്രീയെ എറിഞ്ഞു കൊല്ലാന്‍ വിധിച്ചപ്പോള്‍ അതിനെതിരെ ലോകവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഒരു ഇറാനിയന്‍ സ്ത്രീ നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ ചിത്രമാണിത് " by - Abdul Kareem
--

അർദ്ധ സത്യങ്ങളും നുണകളും കുത്തി നിറച്ച് വായനക്കാരെ കബളിപ്പിക്കുന്നത് മറുനാടൻ മലയാളിയുടെ ഒരു സ്ഥിരം നമ്നർ ആണ്. ആദ്യത്തെ വാർത്ത കൊടുത്തിരിക്കുന്നത് അവർ തന്നെ പോയി കണ്ടുപിടിച്ച സത്യം എന്ന മട്ടിലാണ്. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ തന്നെ പലരും ആധികാരിക തെളിവുകൾ ഒന്നും ലഭ്യമല്ല എന്നും പറഞ്ഞാണ് ഇത് റിപ്പോർട്ട് ചെയ്തത് തന്നെ. പക്ഷെ മറുനാടൻ അത് സ്വന്തം റിപ്പോർട്ട് പോലെ എരിവും പുളിയും ചേർത്ത് ഉഷാർ ആക്കി അങ്ങ് ഇറക്കി
http://justpaste.it/massacre_debunked

ഇതേ മറുനാടൻ മലയാളിയാണ് കുറച്ച് കാലം മുൻപ് സിറിയയിൽ ഫേസ്ബുക്ക് ഉപയോഗിച്ചതിന്റെ പേരിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊന്നു എന്ന വ്യാജ വാർത്ത ഇറക്കി കത്തിച്ചത്.. --> http://www.marunadanmalayali.com/index.php?page=newsDetail&id=32375

അത് നുണയാണെന്ന് തെളിഞ്ഞിട്ടു പോലും ഒരു ഉളുപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുകയോ തിരുത്തൽ നൽകുകയോ ചെയ്യാതെ വിദ്വേഷം വമിച്ചു കൊണ്ട് ഇപ്പോഴും വാർത്ത അവിടെ തന്നെയുണ്ട് -->
http://www.businessinsider.in/Syrian-Girl-Not-Stoned-To-Death-For-Using-Facebook/articleshow/30745992.cms

മറുനാടൻ പലപ്പോഴായി കൊടുക്കുന്ന വ്യാജ വാർത്തകൾ dailymail.co.uk പോലുള്ള ഒന്നാംതരം മഞ്ഞ പത്രങ്ങളിൽ നിന്നാണ്.. ആ സൈറ്റ് ഒന്ന് ക്ലിക്ക് ചെയ്താൽ തന്നെ മനസ്സിലാകും അതിന്റെ നിലവാരം
പലപ്പോഴും തലക്കെട്ടുകൾ പോലും അതുപോലെ. തെളിവുകൾ ചോദിച്ചാൽ ഉടൻ അവർ പറയുക അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാണ്.. ഇതൊക്കെയാണ് അവരുടെ അന്താരാഷ്ട്രാ മാധ്യമങ്ങൾ.. ഡെയിലി മെയിൽ അവിടത്തെ (ജന്മഭൂമി+ഫയർ)x100 ആണ് എംഗ്ലീഷിൽ മഞ്ഞ വാർത്തകൾ എഴുതിയാൽ അത് ആധികാരം ആണെന്ന ഒരുതരം ഉഡായിപ്പ് വാദമാണിത് !

കഴിഞ്ഞ ആഴ്ചയിലെ നുണയായ സുന്നത്ത് റെയിഡ് ഇവിടെ വായിക്കാം
https://www.facebook.com/photo.php?fbid=10154391430970063

മറുനാടൻ മലയാളിയുടെ നുണകളുടെ ഒരു കമനീയ ശേഖരം ഇവിടെയും വായിക്കാം..
http://justpaste.it/marunadanmalayali




Reply all
Reply to author
Forward
0 new messages