Malayalam Hadees : മലയാളം ഹദീസ് പഠനം 20

46 views
Skip to first unread message

Rafeeque Mohamed

unread,
Aug 12, 2010, 5:06:59 AM8/12/10
to huda...@googlegroups.com
If you cannot read Malayalam Unicode text properly - Visit this page to install and configure Malayalam Unicode Font - http://blog.hudainfo.com/p/read-malayalam-text-better-easily.html -
 
 
അസ്സലാമു അലൈകും
 
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

മലയാളം ഹദീസ് പഠനം 20   - മലയാളം ഹദീസ് പഠനം വെബ്സൈറ്റ് സന്ദര്‍ശിക്കുക 
 
ആയിശ(റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി : 3-47-767)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി : 3-47-740)

ബറാഅ്(റ) നിവേദനം: അദ്ദേഹം കളവ് പറയുന്നവനല്ല - അവര്‍ നബി(സ)യുടെ കൂടെ നമസ്കരിക്കുമ്പോള്‍ അവിടുന്നു റുകൂഇല്‍ നിന്ന് എഴുന്നേറ്റാല്‍ അവര്‍ എഴുന്നേല്‍ക്കും. തിരുമേനി(സ) സുജൂദ് ചെയ്യുന്നത് അവര്‍ ദര്‍ശിക്കുന്നത് വരെ (അവര്‍ സൂജൂദ് ചെയ്യുകയില്ല) (ബുഖാരി. 1. 12. 714)

Noteഇമാം നമസ്കാരത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്തതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ അതിലേക്കു വരാവൂ. ഇമാമിനെ മുന്‍ കടക്കുക എന്നത് നമസ്കാരം തന്നെ ഫലശൂന്യമായി പോകുന്ന കാര്യമാണ് എന്ന് മനസിലാക്കുക. പലരും നിസ്സാരമായി കാണുന്ന ഒരു സംഗതിയാണ് ഇത്. നമസ്കാരത്തിലെ എല്ലാ കാര്യത്തിലും ഇമാമിന്റെ പിന്നില്‍ തന്നെ ആകാന്‍ ശ്രമിക്കുക. ഇമാം സൂറത്ത് ഓതി കഴിയുന്നതിനു മുമ്പ് തന്നെ റുകൂഇലേക്ക് പോകുന്നവരും, കൈ താഴ്ത്തി റുകൂഇലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരും ഈ ഹദീസ് ഗൌരവമായി എടുക്കുക.  - Read Hadees Learning Website to Read more ............ http://blog.hudainfo.com

 (Click the Link to Read All Hadeeth)........... ഹദീസുകള്‍ മുഴുവന്‍ വായിക്കാന്‍ ഈ വെബ്‌ പേജ് സന്ദര്‍ശിക്കുക

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
 
Forward & Share this to your friends through e-mail and Social Networks
 
With Prayers
Huda Info Solutions
Reply all
Reply to author
Forward
0 new messages