മലയാളം വിക്കിപീഡിയയില്‍ 5000 ലേഖനം ആയി

8 views
Skip to first unread message

Shiju Alex

unread,
Dec 12, 2007, 10:18:49 AM12/12/07
to help...@googlegroups.com
പ്രിയ വിക്കിസ്നേഹികളെ,
 
മലയാളം വിക്കി സം‌രംഭത്തിന്റെ പതാകവാഹക എന്നു പറയാവുന്ന മലയാളം വിക്കിപീഡിയ 5000 ലേഖനങ്ങള്‍ എന്ന കടമ്പ പിന്നിട്ടിരിക്കുന്നു.
 
ഏറ്റവും കൂടുതല് യൂസേര്സ് രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും കൂടുതല് ചിത്രങ്ങള് അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ലേഖനത്തിന്റെ ഗുണ നിലവാരം തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും നമ്മുടെ മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു) ഇന്ത്യന് ഭാഷകളിലെ മറ്റ് വിക്കികളെ അപെക്ഷിച്ച് വളരെയധികം മുന്പിലാണ്.
 
ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ നമ്മള്‍ മറ്റ് ഇന്ത്യന്‍ വിക്കികളുമായി താരതമ്യം ചെയ്യുംപ്പോള്‍ പിന്നില്‍. അതിനാല്‍ തന്നെ 5000 ലേഖനം എന്ന ഈ കടമ്പ അതീവ പ്രാധാന്യം ഉള്ളതാണ്‌. അതിനാല്‍വിക്കിപീഡിയ തുടങ്ങി 5 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ( ഡിസംബര്‍ 21നു ആണ് മലയാളം വിക്കിപീഡിയയുടെ അഞ്ചാം പിറന്നാള്‍) തന്നെ 5000 ലേഖനം എന്ന കടമ്പയും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്.
 
സസ്നേഹം
ഷിജു അലക്സ്
Reply all
Reply to author
Forward
0 new messages