contribs എന്നതിനു പറ്റിയ മലയാളം വാക്ക്

1 view
Skip to first unread message

സാദിക്ക്

unread,
Aug 26, 2007, 3:46:34 AM8/26/07
to helpwiki
contribs എന്നതിനു പറ്റിയ മലയാളം വാക്ക് അറിയുമോ? ഇവിടെ (http://
ml.wikipedia.org/wiki/പ്രത്യേകം:Recentchanges) ഇപ്പോള്‍ സംഭാവനകള്‍
എന്ന് ഉപയോഗിച്ചിരിക്കുന്നു.

Donation എന്നതിനും ഇതേ പദം ഉപയോഗിക്കേണ്ടി വരുന്നു.

ഒരു നിര്‍ദ്ദേശവും വന്നിട്ടുണ്ട്:
contribs - നു സംഭാവനയെക്കാളും നല്ലത് സേവനങ്ങള്‍ എന്നല്ലേ--
പ്രവീണ്‍:സംവാദം‍ 06:30, 26 ഓഗസ്റ്റ്‌ 2007 (UTC)

Praveen

unread,
Aug 28, 2007, 1:14:46 AM8/28/07
to help...@googlegroups.com
logout, login, profile(അഹം എന്നിപ്പോഴ്), history(ചരിത്രം, പുരാവൃത്തം, നാഴികകല്ലുകള്‍) , protect, save, preview, about(wikipedia:about) (വിവരണം, സംബന്ധിച്ച്), toggle, മുതലായവക്കെല്ലാം മലയാളം വേണം, (ഇപ്പോള്‍ ഉപയോഗിക്കുന്നതോ, നിര്‍ദ്ദേശങ്ങളോ ബ്രാക്കറ്റില്‍ കോടുത്തിരിക്കുന്നു), ല്ലേ സാദിക്കേ

Raj Neettiyath

unread,
Aug 28, 2007, 1:54:50 AM8/28/07
to help...@googlegroups.com
About നു വിക്കിപരിചയം എന്നോ മറ്റോ എഴുതാമെന്ന് തോന്നുന്നു.
 
toggle and switch are two english words which do not have any single word alternative in malayalam. സ്ഥിതിമാറ്റുവാന്‍ എന്ന്‍ സ്വിച്ചിങ് എന്ന പ്രക്രിയയ്ക്കു എഴുതാമെന്നും കരുതുന്നു.
 
പ്രൊഫൈലിനു അഹം എന്നെഴുതിയത് കടന്നകയ്യാണ് ;) വ്യക്തിപരിചയം (വിവരണം) എന്നെങ്ങനെയുണ്ട്? പ്രൊഫൈല്‍ എന്നുദ്ദേശിക്കുന്നത് എല്ലായ്‌പ്പോഴും സ്വന്തം പ്രൊഫൈലിനെ അല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്.
 
history, log എന്ന പദത്തിനു സമാനമായ അര്‍ഥത്തിലാണു ഉപയോഗിക്കുന്നതെങ്കില്‍ നാള്‍‌രേഖകള്‍, സമയരേഖകള്‍, നാള്‍വഴികള്‍, എന്നിവയൊക്കെ അനുയോജ്യമായ പരിഭാഷകളായേക്കും.
 
പ്രിവ്യൂ, ലഘുപ്രദര്‍ശനം, ആദ്യപ്രദര്‍ശനം എന്നീ വാക്കുകള്‍ കൊണ്ട് സൂചിപ്പിക്കാവുന്നതാണ്.
 
ലോഗിന്‍, ലോഗൌട് വിക്കിയെ സംബന്ധിച്ചു എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നഥിന്റെ ആദ്യപടിയായതു കാരണം, കര്‍തൃത്വം ഏറ്റെടുക്കുക, അവസാനിപ്പിക്കുക എന്ന രീതിയില്‍ എന്തെങ്കിലും കണ്ടെത്തുന്നതാവും അഭികാമ്യം.

 
--
പി.ബി. നം. ൫൦൦൦൨൬
ഇന്റര്നെറ്റ് സിറ്റി,
ദുബൈ.

Praveen

unread,
Aug 29, 2007, 1:47:03 AM8/29/07
to help...@googlegroups.com
നാള്‍വഴി is a better translation for history of pages. In wikipedia Preference- പ്രൊഫൈല്‍ എന്നുദ്ദേശിക്കുന്നത് എല്ലായ്‌പ്പോഴും സ്വന്തം പ്രൊഫൈലിനെ ല്ലേ, but അഹം feels something wrong

Jyothirmayi P C

unread,
Sep 5, 2007, 10:55:48 AM9/5/07
to help...@googlegroups.com
പ്രിവ്യൂ എന്നതിന്   'ഉപലോകനം' / 'മുന്‍‌നോട്ടം',  'പരിലോകനം' 'കണ്ണോട്ടം' എന്നൊക്കെ പ്രയോഗിച്ചുനോക്കാമല്ലോ എന്നൊരു തോന്നല്‍...ഭാഷാവിദഗ്ദ്ധര്‍ അഭിപ്രായം പറയട്ടെ.
നന്ദി

 
Reply all
Reply to author
Forward
0 new messages