ഒരു ക്ഷണം

14 views
Skip to first unread message

vayanasala

unread,
Feb 9, 2011, 8:34:19 AM2/9/11
to helpwiki
സുഹൃത്തുക്കളേ,

നമസ്കാരം.
മുഖവുര കൂടാതെ പറയട്ടെ.

വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ്, കാറൽമണ്ണ, പാലക്കാട് ജില്ല എന്ന
ട്രസ്റ്റ് കഥകളിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്.

അതിന്റെ വെബ്‌സൈറ്റ് പണിപ്പുരയിൽ ആണ്. ദ്രുപൽ എന്ന
സ്വതന്ത്രസോഫ്റ്റ്‌വേയർ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് ഉണ്ടാക്കുന്നത്. അതിലെ
ഉള്ളടക്കവും സ്വതന്ത്രം ആയിരിക്കണം എന്ന് ആണ് തീരുമാനം.

അതിലേക്ക് നിങ്ങളുടെ ഏവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതിനോടൊപ്പം
തന്നെ വെബ്‌സൈറ്റ് ഉദ്ഘാടനം മേയ് 07, 2011 ശനിയാഴ്ച്ച എന്ന് ഏകദേശം
തീരുമാനം ആയിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു. അന്ന്
നിങ്ങളെല്ലാവരും പങ്കെടുക്കണം എന്ന് താൽ‌പ്പര്യപ്പെടുന്നു.

ഡിജിറ്റൽ മീഡിയയെ പറ്റി നല്ല ബോധമുള്ള ഒരു കൂട്ടം സേവകർ എന്ന നിലക്കും
കൂടെ ആണ് ഇതിലേക്ക് ഞാൻ നിങ്ങളേവരേയും ക്ഷണിക്കുന്നത്.

സ്ഥലം:വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ബ്യുൽഡിങ്ങ്, കാറൽമണ്ണ, പാലക്കാട്
ജില്ല.
തീയ്യതി: 07-05-2011 ശനിയാഴ്ച്ച വൈകീട്ട് 4.30


“കഥകളിയും ഡിജിറ്റൽ മീഡിയയും” എന്ന വിഷയത്തെ ആസ്പദമാക്കി മനോജ് കുറൂർ ഒരു
പ്രസന്റേഷൻ/പേപ്പർ അവതരണവും അന്ന് ഉണ്ട്.

കൂടാതെ, അന്നേദിവസം നരകാസുരവധം കഥകളിയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇനിയും ബന്ധപ്പെടുന്നതാണ്. അപ്പോ ഏവരും വരും എന്ന്
പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
-സു- | -S-
http://www.kathakali.info
http://chintha.com
http://vayanasala.blogspot.com
http://ml.wikipedia.org


Reply all
Reply to author
Forward
0 new messages