ദിനപത്രം/ദിനപത്രം

128 views
Skip to first unread message

anoop അനൂപ്

unread,
Mar 18, 2008, 12:24:16 PM3/18/08
to helpwiki
ഹലോ,
ഒരു സംശയം. ദിനപത്രം ആണോ ദിനപ്പത്രം ആണോ ശരിയായ പദം?
സസ്നേഹം,
അനൂപ്

Umesh Nair

unread,
Mar 18, 2008, 2:31:01 PM3/18/08
to help...@googlegroups.com
ദിന + പത്രം എന്നതാണു സന്ധി.  സമാസം തത്‌പുരുഷനും.  അതായതു് ആദ്യത്തെ വാക്കു് ഏതോ ഒരു വിധത്തില്‍ വിശേഷണവും രണ്ടാമത്തേതു് വിശേഷ്യവും ആണു്.

വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ രണ്ടാമത്തെ വാക്കിലെ ആദ്യത്തെ ദൃഢാക്ഷരം (ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാവു് എന്നിവയാണു ദൃഢാക്ഷരങ്ങള്‍) ഇരട്ടിക്കും എന്നാണു മലയാളസന്ധിനിയമം.  സംസ്കൃതത്തില്‍ ഈ ഇരട്ടിപ്പില്ല.

സംസ്കൃതത്തില്‍ ദിന + പത്രം = ദിനപത്രം ആണു്.  മലയാളത്തില്‍ ദിനപ്പത്രവും.   ഇനി ഇതില്‍ ഏതു സ്വീകരിക്കണം എന്നതാണു ചോദ്യം.

രണ്ടു വാക്കുകളും മലയാളമാണെങ്കില്‍ (സംസ്കൃതമല്ലെങ്കില്‍) മലയാളരീതിയില്‍ സന്ധി ചേര്‍ക്കും.

ഉദാ: ചക്ക + കുരു = ചക്കക്കുരു

രണ്ടു വാക്കുകള്‍ തമ്മില്‍ ചേരുമ്പോള്‍ അതിലൊന്നു സംസ്കൃതമല്ലെങ്കിലും മലയാളരീതിയിലാണു യോജിപ്പിക്കുക.

തര്‍ക്ക + കാരന്‍ = തര്‍ക്കക്കാരന്‍
കഞ്ഞി + പണ്ഡിതന്‍ = കഞ്ഞിപ്പണ്ഡിതന്‍

ഇനി രണ്ടും സംസ്കൃതപദമാണെങ്കില്‍ എന്തു ചെയ്യും?  അവയെ സംസ്കൃതസന്ധിനിയമങ്ങളുപയോഗിച്ചു ചേര്‍ക്കണം എന്നാണു സംസ്കൃതപക്ഷപാതികളും ഭാഷാദ്ധ്യാപകരും സാധാരണ പറയാറുള്ളതു്.

വീര + പുരുഷന്‍ = വീരപുരുഷന്‍, വീരപ്പുരുഷന്‍ അല്ല.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ടു സംസ്കൃതവാക്കുകള്‍ ചേര്‍ന്നുണ്ടാകുന്നതിനെ സംസ്കൃതരീതിയില്‍ ചേര്‍ത്തു് ഒറ്റ സംസ്കൃതവാക്കായി മലയാളത്തില്‍ സ്വീകരിക്കണമെന്നാണു വാദം.

ഇതനുസരിച്ചു്, ദിന + പത്രം = ദിനപത്രം ആണു്.

പക്ഷേ, ഈ നിയമം ഇത്ര കര്‍ശനമാകണോ എന്നതു ചര്‍ച്ച ചെയ്യേണ്ടതാണു്.  ദിനം, പത്രം എന്നീ വാക്കുകള്‍ ഇതിനകം തന്നെ മലയാളം സ്വാംശീകരിച്ച വാക്കുകളാണു്.  അവയെ പ്രത്യേകമലയാളവാക്കുകളായിക്കണ്ടു് ദിനപ്പത്രം എന്നു സന്ധി ചേര്‍ത്താലും ശരിയാണെന്നാണു് എന്റെ അഭിപ്രായം.  മാത്രമല്ല, ഇതിലെ newspaper എന്ന അര്‍ത്ഥമുള്ള "പത്രം" മലയാളമാണു്.  സംസ്കൃതത്തില്‍ "കത്തു്" എന്നാണു് അതിന്റെ പ്രധാന അര്‍ത്ഥം.

ഇതേ തര്‍ക്കം തന്നെ ചന്ദ്ര + കല എന്ന വാക്കിനുമുണ്ടു്.  സംസ്കൃതരീതിയില്‍ ചന്ദ്രകലയും ("ചതുര്‍ഭുജേ ചന്ദ്രകലാവതംസേ..." എന്നു കാളിദാസന്‍) മലയാളരീതിയില്‍ ചന്ദ്രക്കലയും ("ദേവേന്ദ്രന്നു സുരദ്രുമം, ഗിരിജ തന്‍ കാന്തന്നു ചന്ദ്രക്കല..." എന്നു ഗ്രാമത്തില്‍ രാമവര്‍മ്മ.) ആണു്.  ഇപ്പോള്‍ ചന്ദ്രക്കല എന്ന രൂപമാണു ധാരാളമായി ഉപയോഗിക്കുന്നതു്.

ഇതു് എന്റെ അഭിപ്രായം മാത്രം.  ഇതനുസരിച്ചു സംസ്കൃതത്തില്‍ മലയാളികള്‍ക്കു ക്ലിഷ്ടസന്ധിയുള്ളവയെയും മാറ്റാം എന്നാണു് എന്റെ അഭിപ്രായം.  വിദ്യുച്ഛക്തി അങ്ങനെ തന്നെ നില്‍ക്കട്ടേ; എന്നാലും പാര്‍വ്വതീശനെ പാര്‍വ്വതിയീശന്‍ എന്നു പറഞ്ഞാലും വലിയ തരക്കേടില്ല എന്നു തോന്നുന്നു. (പാര്‍വ്വതേശന്‍ എന്നു പറയാതിരുന്നാല്‍ മതി!)

- ഉമേഷ്

2008/3/18 anoop അനൂപ് <anoo...@gmail.com>:



--
Umesh Nair

Umesh Nair

unread,
Mar 18, 2008, 5:07:40 PM3/18/08
to help...@googlegroups.com
ഇതേ തര്‍ക്കം തന്നെ ചന്ദ്ര + കല എന്ന വാക്കിനുമുണ്ടു്.  സംസ്കൃതരീതിയില്‍ ചന്ദ്രകലയും ("ചതുര്‍ഭുജേ ചന്ദ്രകലാവതംസേ..." എന്നു കാളിദാസന്‍) മലയാളരീതിയില്‍ ചന്ദ്രക്കലയും ("ദേവേന്ദ്രന്നു സുരദ്രുമം, ഗിരിജ തന്‍ കാന്തന്നു ചന്ദ്രക്കല..." എന്നു ഗ്രാമത്തില്‍ രാമവര്‍മ്മ.) ആണു്.  ഇപ്പോള്‍ ചന്ദ്രക്കല എന്ന രൂപമാണു ധാരാളമായി ഉപയോഗിക്കുന്നതു്.

ചന്ദ്രക്കലയ്ക്കു് ഒന്നുകൂടി നല്ല ഉദാഹരണം ഏ. ആര്‍. രാജരാജവര്‍മ്മ്മയുടെ "ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും..." ആണെന്നു തോന്നുന്നു.  അല്ലെങ്കില്‍ത്തന്നെ ചന്ദ്രക്കലയ്ക്കു്  ഉദാഹരണമെന്തിനു്?  ചന്ദ്രകല എന്നു് മലയാളികള്‍ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ?

2008/3/18 Umesh Nair <umesh....@gmail.com>:



--
Umesh Nair

Kartha, Sreedharan [BSD] - MED

unread,
Mar 18, 2008, 5:19:21 PM3/18/08
to help...@googlegroups.com

When it is a girl’s name  we use ‘chandrakala’,not chandrakkala. (There was an actress in Mal movies,Chandrakala)

 




This email is intended only for the use of the individual or entity to which it is addressed and may contain information that is privileged and confidential. If the reader of this email message is not the intended recipient, you are hereby notified that any dissemination, distribution, or copying of this communication is prohibited. If you have received this email in error, please notify the sender and destroy/delete all copies of the transmittal. Thank you.

Umesh Nair

unread,
Mar 18, 2008, 5:32:18 PM3/18/08
to help...@googlegroups.com
And we have a novelist named ചന്ദ്രക്കല എസ്. കമ്മത്ത് !

2008/3/18 Kartha, Sreedharan [BSD] - MED <ska...@medicine.bsd.uchicago.edu>:



--
Umesh Nair

Jyothirmayi P C

unread,
Mar 19, 2008, 7:57:04 AM3/19/08
to help...@googlegroups.com
വ്യക്തമാക്കിയതിനു നന്ദി. ഇനി 'നാളെനാളെ... വീരപ്പുരുഷന്മാരെക്കണ്ടാല്‍ ഞെട്ടാനൊന്നും നില്‍ക്കേണ്ടതില്ലെന്നു ചുരുക്കം. :)
അതോ അങ്ങനെയൊരവസ്ഥ വരാതിരിയ്ക്കാനെങ്കിലും ഒരു നിയമം ഉള്ളതല്ലേ നല്ലതു്?
 
ജ്യോതിര്‍മയി.
 
 
 

 

Cibu C J

unread,
Mar 19, 2008, 9:04:29 AM3/19/08
to help...@googlegroups.com
ഇന്ന്‌ 'അമ്മ'യുണ്ടായതില്‍ വിഷമിച്ചിരിക്കുകയായിരിക്കും ജ്യോതി അല്ലേ... നിയമമില്ലാഞ്ഞതിന്റെ ഓരോ പ്രശ്നങ്ങളേ...

2008/3/19 Jyothirmayi P C <jyot...@gmail.com>:



--
cibucj.googlepages.com
vayanalist.blogspot.com

Umesh Nair

unread,
Mar 19, 2008, 2:24:43 PM3/19/08
to help...@googlegroups.com
ഞാ‍ന്‍ ഇതൊരു ബ്ലോഗ്‌പോസ്റ്റായി ഇട്ടു: http://malayalam.usvishakh.net/blog/archives/301

ഈ ലിസ്റ്റിലില്ലാത്തവര്‍ക്കും അഭിപ്രായം പറയാന്‍ അവസരമാകുമല്ലോ.

2008/3/19 Cibu C J <cib...@gmail.com>:



--
Umesh Nair

Hariraj M.R.

unread,
Mar 19, 2008, 9:54:13 PM3/19/08
to help...@googlegroups.com
കൂട്ടരേ,
ഉമേഷിന്റെ അഭിപ്രായം ശരി എന്ന് തോന്നുന്നു. മലയാളം സ്വാംശീകരിച്ച വാക്കുകളെ സംസ്കൃതമായി പരിഗണിക്കേണ്ടതില്ല ... ദിനപ്പത്രം എന്ന് തന്നെയല്ലേ സാധാരണ ഉച്ചാരണവും. ഉച്ചരിക്കുന്നതു പോലെ തന്നെ എഴുതുന്നതല്ലേ നന്ന്.

ഹരി

2008/3/19 Umesh Nair <umesh....@gmail.com>:



--
Mushrooms grow well in dark. Good Governments don't.

സാദിക്ക് ഖാലിദ് Sadik Khalid

unread,
Mar 20, 2008, 3:28:44 AM3/20/08
to help...@googlegroups.com
പക്ഷേ സകല പത്രക്കാരും ദിനപത്രം എന്നാണ് ഉപയോഗിക്കുന്നതെന്ന് തോന്നുന്നു.


2008/3/20 Hariraj M.R. <hari...@gmail.com>:



--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

see also: http://ml.wikipedia.org

Hariraj M.R.

unread,
Mar 22, 2008, 2:01:51 AM3/22/08
to help...@googlegroups.com
പത്രക്കാര്‍ക്ക് എന്തുമാവാം. അവര്‍ക്ക് ഭാഷയോട് ഉത്തരവാദിത്വമൊന്നുമില്ലല്ലോ.
ഹരി

2008/3/20 സാദിക്ക് ഖാലിദ് Sadik Khalid <sadik....@gmail.com>:

Jyothirmayi P C

unread,
Apr 3, 2008, 8:43:06 AM4/3/08
to help...@googlegroups.com
അനൂപ് ചോദിച്ച സംശയത്തിനു വിശദമായ മറുപടി ഉമേഷ്‌ ജി തന്നിട്ടുണ്ട്. അദ്ദേഹം ഒരു പോസ്റ്റും ഇട്ടിരുന്നല്ലോ. അവിടെ ചിലകാര്യങ്ങളില്‍ എനിയ്ക്കു പറയാനുള്ള അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നു. അനൂപും മറ്റു വിക്കിക്കാരും കണ്ടില്ലെങ്കിലോ എന്നുകരുതി, എന്റെ അഭിപ്രായം ഞാന്‍ ഇവിടേം പറയുന്നു.
 
 
 
(ഭാഷയില്‍ പാണ്ഡിത്യമുണ്ടെന്നുകരുതിയല്ല, അഭിപ്രായം പറയുന്നത്. ഒരു ഭാഷാകുതുകി ആയതുകൊണ്ടുമാത്രമാണു്. ആര്‍ക്കും സംശയമൊന്നൂല്യല്ലോ :) )

ചന്ദ്രകലയും ദിനപത്രവും ശരിയാണു്, സംസ്കൃതനിയമം അങ്ങനെയായതുകൊണ്ടു്.

ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-

ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.

'ദിനം' എന്നതും 'പത്രം' എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള'പ്പ'ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ' എന്ന്  ഉമേഷ് ജി ചോദിയ്ക്കുകയും, അങ്ങിനെ നിയമം പരിഷ്കരിച്ചാല്‍ വിരോധമില്ലെന്നു പറഞ്ഞുവെയ്ക്കുകയും ചെയ്തു (അങ്ങനെയാണു ഞാന്‍ മന്‍സിലാക്കിയതു്. :)) 
 
നിയമപരിഷ്കാരം വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്. കാരണം,

നിയമം ഇളവുചെയ്താല്‍,

വീരപ്പുരുഷന്‍,
ദീര്‍ഘക്കായന്‍,
ദീര്‍ഘബ്ബാഹു
താരസ്സുന്ദരി,
വീരഗ്ഗജം
പരമപ്പാവനം
ഗഹനക്കാനനം
ഉന്നതത്തലം
ഗഗനത്തലം
ഹരിതപ്പത്രം
ജീര്‍ണ്ണപ്പത്രം
ബാലക്കൃഷ്ണന്‍
ദ്രുതക്കവിത
സുന്ദരഗ്ഗാനം
ചിത്രക്കല
ലവണജ്ജലം
ജലജ്ജീവി
കാലബ്ബോധം
സാമാന്യബ്ബുദ്ധി
സാധാരണപ്പക്ഷം
പ്രതിപ്പക്ഷം
ന്യൂനപ്പക്ഷം
ഭൂരിപ്പക്ഷം…..
…..
……
ഇവരെല്ലാം കൂടി ഒരുമിച്ചാക്രമിച്ചാലോ? ആലോചിച്ചിട്ടു പേടിയാകുന്നു :)
 
അംബ എന്നതു അമ്മ എന്നായതില്‍ എനിയ്ക്കു വിഷമമൊന്നുമില്ല, ഞാന്‍ സംസ്കൃതപക്ഷപാതിയുമല്ല. അംബ എന്നതു അമ്മ എന്നായില്ലേ, അതുകൊണ്ടു അപ്പന്‍ എന്നതും അമ്മന്‍ എന്നായിക്കോട്ടേ, എന്നു പറയുന്നതിനോടാണു എതിര്‍പ്പ്. :)

ഭാഷാ അദ്ധ്യാപകരും ഭാഷയെ ഒരു വിഷയമായി കൊണ്ടുനടക്കുന്ന എഴുത്തുകാരും ഭാഷാനിയമങ്ങള്‍ കഴിയുന്നതും ശ്രദ്ധിച്ചുപാലിയ്ക്കണം എന്നാണു് എനിയ്ക്കു പറയാനുള്ളത്. പക്ഷേ ഈ വകുപ്പില്‍ പെടാത്തവര്‍ക്കും ഭാഷ ഉപയോഗിക്കണമല്ലോ. ഭാഷകൊണ്ടു ആശയവിനിമയം നടക്കണം എന്ന 'പരിമിതമായ' ലക്ഷ്‌യം സാധിക്കുന്നുവെങ്കില്‍ ഏതുപ്രയോഗവും ശരിതന്നെ.
പ്രാദേശികഭേദങ്ങളും വ്യക്തിഗത ഭേദങ്ങളും ആ ഒരു തലത്തില്‍നിന്നുനോക്കിയാല്‍ തികച്ചും ശരിയാണ്.

"ജ്ജ് ന്റെ ബുക്ക് കണ്ടിന്യോ?" , "ണ്ണി വ്‌ടെ വരി, നിയ്ക്കൊരൂട്ടം പറയാണ്ട്‌…."
ഇതൊക്കെ ശരിതന്നെ…

എന്നാല്‍ പൊതുജനത്തോടു ആശയവിനിമയം ചെയ്യാന്‍ ഈ ഭാഷ അംഗീകൃതരൂപമായി കല്‍പ്പിക്കാറില്ല. ആ ഭാഷാരൂപങ്ങളൊന്നും തെറ്റായതുകൊണ്ടല്ല. അവ ഒരു 'ചെറിയ വട്ടത്തിനുള്ളിലെ ശരി' ആണെന്നതുകൊണ്ടാണ്, 'പൊതുഅംഗീകാരം' കിട്ടാത്തത്.

ഭാഷാ അദ്ധ്യാപകരും എഴുത്തുകാരും ഭാഷയെ 'ഗൌരവമായി' സമീപിയ്ക്കണം. വ്യാകരണനിയമങ്ങളില്‍ ഇളവുവരുത്താം എന്നു ഭാഷാപണ്ഡിതര്‍ തന്നെ തീരുമാനിച്ചാല്‍, മേല്‍പ്പറഞ്ഞ പദക്കൂട്ടങ്ങള്‍ മുഴച്ചിരിയ്ക്കും.

ദിനപ്പത്രവും ചന്ദ്രക്കലയും ധാരാളമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതുകൊണ്ട്‌ അവ മലയാളഭാഷയില്‍ ശരിയായ പ്രയോഗമാണു്. ഈ പദങ്ങളെപ്പോലെ (മലയാളപദം/മലയാളപ്പദം?) മറ്റുപദങ്ങള്‍ ജനസമൂഹത്തില്‍ പ്രചുരപ്രചാരം നേടുന്നമുറയ്ക്ക്, കാലം കുറച്ചുകൂടിക്കഴിഞ്ഞാല്‍ അവയെ ഓരോന്നിനെയായി, 'ശരിയാക്കാം'.
അതാവും നല്ലത്.ഭാഷാപണ്ഡിതര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും എടുക്കുന്ന തീരുമാനങ്ങളും ഭാഷയില്‍ 'അവ്യവസ്ഥ- അരാജകത്വം'ഉണ്ടാക്കാന്‍ കാരണമാവരുത്‌ എന്നാഗ്രഹമുണ്ടു്.

ജ്യോതിര്‍മയി



Kartha, Sreedharan [BSD] - MED

unread,
Apr 3, 2008, 11:39:14 AM4/3/08
to help...@googlegroups.com

Jyothi:

The issue widens when local variations are considered. In northern part of Kerala ‘raamakrishnappiLLa, naaraayaNappiLLa.. ………….. with pa iraTTikkal is the norm.

 

Kartha

 


Cibu C J

unread,
Apr 3, 2008, 11:44:47 AM4/3/08
to help...@googlegroups.com


2008/4/3 Jyothirmayi P C <jyot...@gmail.com>:

അനൂപ് ചോദിച്ച സംശയത്തിനു വിശദമായ മറുപടി ഉമേഷ്‌ ജി തന്നിട്ടുണ്ട്. അദ്ദേഹം ഒരു പോസ്റ്റും ഇട്ടിരുന്നല്ലോ. അവിടെ ചിലകാര്യങ്ങളില്‍ എനിയ്ക്കു പറയാനുള്ള അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നു. അനൂപും മറ്റു വിക്കിക്കാരും കണ്ടില്ലെങ്കിലോ എന്നുകരുതി, എന്റെ അഭിപ്രായം ഞാന്‍ ഇവിടേം പറയുന്നു.
 
 
 
(ഭാഷയില്‍ പാണ്ഡിത്യമുണ്ടെന്നുകരുതിയല്ല, അഭിപ്രായം പറയുന്നത്. ഒരു ഭാഷാകുതുകി ആയതുകൊണ്ടുമാത്രമാണു്. ആര്‍ക്കും സംശയമൊന്നൂല്യല്ലോ :) )

ചന്ദ്രകലയും ദിനപത്രവും ശരിയാണു്, സംസ്കൃതനിയമം അങ്ങനെയായതുകൊണ്ടു്.

ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-

ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.

'ദിനം' എന്നതും 'പത്രം' എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള'പ്പ'ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ' എന്ന്  ഉമേഷ് ജി ചോദിയ്ക്കുകയും, അങ്ങിനെ നിയമം പരിഷ്കരിച്ചാല്‍ വിരോധമില്ലെന്നു പറഞ്ഞുവെയ്ക്കുകയും ചെയ്തു (അങ്ങനെയാണു ഞാന്‍ മന്‍സിലാക്കിയതു്. :)) 
 
നിയമപരിഷ്കാരം വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്. കാരണം,


ഭാഗ്യത്തിന് ഒരു ഏകീകൃതനിയമസംഹിതയൊന്നും മലയാളത്തിനില്ലല്ലോ. ഓരോ പണ്ഡിതന്മാരും അവരുടെ ധാരണയ്ക്കനുസരിച്ച്‌ നിയമപുസ്തകങ്ങളെഴുതുന്നു; ഗവണ്മെന്റിനിഷ്ടപ്പെട്ടത്‌ ഗവണ്മെന്റ് പാഠപുസ്തകമാക്കുന്നു; പത്രക്കാര്‍ക്കിഷ്ടപ്പെട്ടത്‌ പത്രക്കാര്‍ സ്റ്റൈല്‍ ഗൈഡാക്കുന്നു. ഞാന്‍ എനിക്ക് തോന്നുന്നപോലെ ബ്ലോഗില്‍ എഴുതുന്നു. നന്ന്. (സര്‍ക്കാസം ഇല്ലേഇല്ല)




--
http://varamozhi.wikia.com/wiki/Help:Contents/Beginner
മലയാളം എന്തെളുപ്പമാണെന്നോ!
Reply all
Reply to author
Forward
0 new messages