ഷിജൂ.. പണ്ട് മലയാളത്തില്‍ അദ്ധാപനം, അദ്ധ്യയനം എന്നൊക്കെത്തന്നെയായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.. ചില ഉദാഹരണങ്ങള്‍ ചുവടെ:
- അദ്ധ്യാപകന്‍ മാറി അധ്യാപകന്‍
- വിദ്യാര്‍ത്ഥി മാറി വിദ്യാര്‍ഥി
- മാര്‍ഗ്ഗം മാറി മാര്‍ഗം
- സര്‍ഗ്ഗം മാറി സര്‍ഗം
എന്നിങ്ങനെ..
ദയവായി പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക.
പുതിയ കേരളപാഠാവലി ഉപയോഗപ്പെടും.
ആംഗലേയത്തില്‍ ഡബിള്‍ കോണ്‍സൊണന്റില്ലെന്നു് പണ്ടൊരു മാഷു പഠിപ്പിച്ചിട്ടുണ്ടു്. lilly എന്നെഴുതിയാലും ലിലി എന്നേ വായിക്കൂ ത്രേ. ആയിരത്തില്‍ പരം വര്‍ഷങ്ങളായിട്ടും സായിപ്പു് lily എന്നെഴുതിയില്ല. ഇപ്പോള്‍ പല കാര്യങ്ങളിലും അങ്ങനെ എഴുതുന്നവരും അല്ലാത്തവരും എന്നയവസ്ഥ വന്നിരിക്കുന്നു. ഭാഷ ആഗോളവ്യവഹാരത്തില്‍ വരുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു മുങ്കൂട്ടിക്കണ്ടു് പ്രിയ സുഹൃത്തുക്കള്‍ ശരിയായ രൂപത്തില്‍ തന്നെ എഴുതിശീലിക്കുവാന്‍ താല്പര്യപ്പെടുന്നു. ചുരുങ്ങിയ പക്ഷം നെറ്റിലെങ്കിലും.
ഉമേഷ്മാഷേ,ഇങ്ങനെ വ്യത്യസ്ഥരൂപങ്ങളില്‍ എഴുതപ്പെടുന്നവ ഏതെങ്കിലും നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ? അല്ലെങ്കില്‍ അവയെ നമുക്കൊന്നു് പട്ടികപ്പെടുത്തിയാലോ?
--On 3/1/08, Umesh Nair <umesh....@gmail.com> wrote:അസീസ്,
വിക്കിപീഡിയയും ഏട്ടിലെഴുതിവെച്ച മലയാളമാണല്ലോ. അപ്പോള്‍ അതിന്റെ ചിട്ടവട്ടങ്ങള്‍ തന്നെ പാലിക്കണം. അല്ലാതെ ചന്തയില്‍ പറയുന്ന ഭാഷയല്ല ലേഖനങ്ങളില്‍ എഴുതേണ്ടതു്.
ഷിജുവിനോടു് ആദ്യം അഭിപ്രായം പറഞ്ഞ സുഹൃത്തിന്റെ വാദം അബദ്ധമാണു്. ഇതിന്റെ നേരേ വിപരീതമായ വാദം പറയുന്നവരെയും കേട്ടിട്ടുണ്ടു്. അതിലും വലിയ കഴമ്പില്ല.
- ഉമേഷ്
2008/3/1 ░അഅസീസ് വേങ്ങര░ <aze...@gmail.com>:
53. അറബിയിലാണെങ്കില്‍ 28 അക്ഷരം മാത്രം.കുറെ അക്ഷരം ഉണ്ടായിട്ടെന്താ കാര്യം. അറബിയിലുള്ള ഒരു അക്ഷരവും മലയാളത്തിലെഴുതാന്‍ സാധിക്കുന്നില്ല. ഏട്ടിലെഴുതിവെച്ച മലയാളത്തെ പൂജിക്കാതെ പാമരരില്‍ നിന്നുമുണ്ടായ മലയാളത്തെ സ്നേഹിക്കൂ.
2008/3/1 Jyothirmayi P C <jyot...@gmail.com>:
ഷിജു സൂചിപ്പിച്ച ഉദാഹരണങ്ങള്‍ രണ്ടുതരത്തിലും എഴുതാവുന്നവയാണു്. അദ്ധ്യാപകനും അധ്യാപകനും ശരി. വിദ്യാര്‍ത്ഥിയും വിദ്യാര്‍ഥിയും മാര്‍ഗ്ഗവും മാര്‍ഗവും ശരി.അധ്യാപകന്‍ എന്നെഴുതുമ്പൊഴും ഉച്ചാരണം അദ്ധ്യാപകന്‍ എന്നു് (ധ്യ എന്നതൊന്നുറപ്പിച്ചു തന്നെ) ഉച്ചരിക്കണം. ആ ഉച്ചാരണം വലിയവരില്‍ നിന്നും കേട്ടു പരിചയപ്പെട്ടതുകൊണ്ടു് അധ്യാപകന്‍ എന്നെഴുതിയാലും ഉച്ചാരണം അദ്ധ്യാപകന്‍ എന്നു തന്നെ സ്വാഭാവികമായും കിട്ടും. എന്നാല്‍ ഇന്നു് പ്രത്യേകിച്ചും ഇന്റെര്‍നെറ്റിന്റെ *എഴുത്തുയുഗത്തില്‍- ഭാഷ കേള്‍ക്കാതേയും എഴുതിക്കൊണ്ടിരിയ്ക്കാം എന്ന സാഹചര്യത്തില്‍- കൂടുതല്‍ കണിശമായി അദ്ധ്യാപകന്‍ എന്നു തന്നെ എഴുതാനാണു് എനിയ്ക്കിഷ്ടം :)സര്‍ഗം എന്നെഴുതിയാലും, 'ര്‍' കഴിഞ്ഞു് 'ഗ' ഉച്ചരിയ്ക്കുമ്പോള്‍ മാര്‍ഗ്ഗം എന്നുതന്നെയെ ഉച്ചരിയ്ക്കാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടു രണ്ടും ശരിയാണു്. അധ്യാപകന്‍ എന്നെഴുതി, ധ്യാ എന്നതു് ഒരു ഒഴുക്കന്‍ മട്ടില്‍, ('ദ്' ഇല്ലാത്ത ധ) എന്ന മട്ടില്‍) ഉച്ചരിച്ചു തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു :)
* ഈ കമ്പ്യൂട്ടര്‍ കേള്‍ക്കാനും പറയാനും കൂടി തുടങ്ങിയാല്‍ മതിയായിരുന്നു, അതെന്നു നടക്കും? :)ജ്യോതിര്‍മയി
--
ഒരു തനി സുന്നി മലയാളി
അബ്ദുല്‍ അസീസ്
വേങ്ങര
--
Umesh Nair
Thanks & Regards
Sajith
ശരിയായ രൂപം - മണ്ണാങ്കട്ട!ഒന്നിനും ശരിയായ രൂപം ഇല്ലെന്നാണോ? ഒരു ശരിയെങ്കിലും വന്നേ പറ്റൂ.
ബ്ഭയുടെ കാര്യത്തില്‍ ഒരു തീരുമാനം പണ്ടേ ആയെന്നു പറയുമ്പോള്‍ മറ്റൊന്നിലും അങ്ങനെ സംഭവിക്കാഞ്ഞതെന്താണെന്നാലോചിക്കാഞ്ഞതെന്തു്?
ഒരു കാര്യം എഴുതുന്നതെങ്ങനെ വേണമെന്നു് എഴുതുന്നവരല്ലാതെ മറ്റാരാണാലോചിക്കേണ്ടതു്? വിക്കിയിലും ബ്ലോഗിലും മാത്രമേ നെറ്റ് മലയാളമുള്ളൂ എന്ന സ്ഥിതിക്കു് ഷിജു ചോദിച്ചതില്‍ അബദ്ധമൊന്നുമില്ല. (ഇതിനെ അബധം എന്നെഴുതി വായിച്ചു നോക്കാന്‍ സിബു ശ്രമിക്കണം)പട്ടിക പോരട്ടേ.വിക്കിയിലല്ലെങ്കില്‍ ഒരു ഗ്രൂപ് മെയിലില്‍ !