മലയാളം വിക്കിപീഡിയയും കോപ്പിറൈറ്റും

10 views
Skip to first unread message

Calicuter --

unread,
Aug 16, 2007, 2:03:10 PM8/16/07
to help...@googlegroups.com
കോപ്പിറൈറ്റിനെപ്പറ്റി ഒട്ടും ഗന്ധമില്ലാത്തവരാണ് മലയാളം വിക്കിപീഡിയ എഡിറ്റര്മാരില്‍ മിക്കവരും. ബ്യൂറോക്രേറ്റു മുതല് താഴോട്ട് എന്നു പറഞ്ഞാല് ഒട്ടും അതിശയോക്തിയാവില്ല. മലയാളം വിക്കിപീഡിയയില് പുതുതായി ചേര്ക്കുന്ന ലേഖനങ്ങളില് നല്ലൊരു പങ്ക് മലയാളം പുസ്തകങ്ങളില്നിന്ന് പകര്ത്തിയെഴുതുന്നതാണ്. online material പകര്ത്തുന്നത് ലംഘനവും അല്ലാത്തതു പകര്ത്തുന്നത് ശരിയുമാണെന്നാണ് മിക്കവരുടെയും വിചാരമെന്നു തോന്നുന്നു. ഇങ്ങനെ പോവുന്ന പക്ഷം ഈ പകര്പ്പെഴുത്ത് എന്നെങ്കിലും പ്രശ്നമാവുകയാണെങ്കില് അതു മലയാളം വിക്കിപീഡിയ അടച്ചുപൂട്ടി മാത്രം പരിഹരിക്കാവുന്ന പ്രശ്നമായി മാറുമെന്നു തോന്നുന്നു.
ഉദാഹരണമിതാ. സര്‍പ്പാരാധന എന്ന ലേഖനം ഒരു യൂസെര്‍ ജൂലൈ 31ന് തുടങ്ങുന്നു.
http://ml.wikipedia.org/wiki/സര്‍പ്പാരാധന

കേരളത്തിനു പുറത്തു ജീവിച്ചതുകൊണ്ട് ശരിയായി മലയാളം എഴുതാനറിയാത്ത യൂസെറാണ്. പക്ഷേ ലേഖനം ഈ വിധമൊക്കെയാണ്.

"സര്‍പ്പങ്ങളെ കാവുകള്‍ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തില്‍ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്‍റെ സവിശേഷതയാണ്. സര്‍പ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകള്‍ക്ക് രൂപം നല്‍കിയ പാരമ്പര്യം മറ്റൊരു നാടിനുമില്ല. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സര്‍പ്പകാവുകള്‍ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂര്‍വ്വബന്ധത്തിന്‍റെ മാതൃകയുമാണ് കാവുകള്‍. കേരളത്തിലെ സര്‍പ്പാരാധനാ സമ്പ്രദായത്തിന്‍റെ സവിശേഷദകളായ സര്‍പ്പം പാട്ടും,പാമ്പിന്‍ തുള്ളലും,നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്‍റെ തുടര്‍ച്ചയായി കാണാം."
"വൃക്ഷനിബദ്ധ"വും "അനുഷ്ടാന"വുമൊക്കെ കണ്ടിട്ട് ഇതു സ്വന്തം കൃതിയാകുമെന്നു കരുതേണ്ട. അവയും പിന്നെച്ചിലതും (സൌഹൃതം, സവിശേഷദ) സ്വന്തംകൃതിയായി പരിഗണിക്കാം. പക്ഷേ വാക്യങ്ങള് എവിടെനിന്നോ പകര്‍ത്തിയതാണെന്നു വ്യക്തം.
സൌഹൃതമെന്നും സവിശേഷദയെന്നും സംവാതമെന്നുമൊക്കെ എഴുതുന്ന ആള്‍ എഴുതിയ വാക്യങ്ങള്‍ തന്നെയോ അവ? വാക്യങ്ങള്‍ നന്നെന്നല്ല. പേനയുന്തി ശീലിച്ചയാള്‍ എഴുതിയതാണെന്നു മാത്രം.

Hariraj M.R.

unread,
Aug 17, 2007, 5:14:35 AM8/17/07
to help...@googlegroups.com
ഇതു വളരെ ഗൌരവമായി കാണേണ്ട വിഷയമാണ്. എന്തു ചെയ്യാന്‍ കഴിയും. പകര്‍പ്പവകാശ ലംഘനം നടന്നതായി കണ്ടാല്‍ ആ ലേഖനം മാറ്റാന്‍ കഴിയില്ലേ... എന്തിനാണ് വിക്കി അടച്ചു പൂട്ടേണ്ട ആവശ്യം. അത്തരം ലേഖനം ഇടുന്നവര്‍‌ക്കെതിരെ നടപടികളും എടുക്കണം.

ഹരി.

On 8/16/07, Calicuter -- <calic...@gmail.com> wrote:
കോപ്പിറൈറ്റിനെപ്പറ്റി ഒട്ടും ഗന്ധമില്ലാത്തവരാണ് മലയാളം വിക്കിപീഡിയ എഡിറ്റര്മാരില്‍ മിക്കവരും. ബ്യൂറോക്രേറ്റു മുതല് താഴോട്ട് എന്നു പറഞ്ഞാല് ഒട്ടും അതിശയോക്തിയാവില്ല. മലയാളം വിക്കിപീഡിയയില് പുതുതായി ചേര്ക്കുന്ന ലേഖനങ്ങളില് നല്ലൊരു പങ്ക് മലയാളം പുസ്തകങ്ങളില്നിന്ന് പകര്ത്തിയെഴുതുന്നതാണ്. online material പകര്ത്തുന്നത് ലംഘനവും അല്ലാത്തതു പകര്ത്തുന്നത് ശരിയുമാണെന്നാണ് മിക്കവരുടെയും വിചാരമെന്നു തോന്നുന്നു. ഇങ്ങനെ പോവുന്ന പക്ഷം ഈ പകര്പ്പെഴുത്ത് എന്നെങ്കിലും പ്രശ്നമാവുകയാണെങ്കില് അതു മലയാളം വിക്കിപീഡിയ അടച്ചുപൂട്ടി മാത്രം പരിഹരിക്കാവുന്ന പ്രശ്നമായി മാറുമെന്നു തോന്നുന്നു.
ഉദാഹരണമിതാ. സര്‍പ്പാരാധന എന്ന ലേഖനം ഒരു യൂസെര്‍ ജൂലൈ 31ന് തുടങ്ങുന്നു.
http://ml.wikipedia.org/wiki/ സര്‍പ്പാരാധന

കേരളത്തിനു പുറത്തു ജീവിച്ചതുകൊണ്ട് ശരിയായി മലയാളം എഴുതാനറിയാത്ത യൂസെറാണ്. പക്ഷേ ലേഖനം ഈ വിധമൊക്കെയാണ്.

"സര്‍പ്പങ്ങളെ കാവുകള്‍ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തില്‍ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്‍റെ സവിശേഷതയാണ്. സര്‍പ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകള്‍ക്ക് രൂപം നല്‍കിയ പാരമ്പര്യം മറ്റൊരു നാടിനുമില്ല. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സര്‍പ്പകാവുകള്‍ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂര്‍വ്വബന്ധത്തിന്‍റെ മാതൃകയുമാണ് കാവുകള്‍. കേരളത്തിലെ സര്‍പ്പാരാധനാ സമ്പ്രദായത്തിന്‍റെ സവിശേഷദകളായ സര്‍പ്പം പാട്ടും,പാമ്പിന്‍ തുള്ളലും,നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്‍റെ തുടര്‍ച്ചയായി കാണാം."
"വൃക്ഷനിബദ്ധ"വും "അനുഷ്ടാന"വുമൊക്കെ കണ്ടിട്ട് ഇതു സ്വന്തം കൃതിയാകുമെന്നു കരുതേണ്ട. അവയും പിന്നെച്ചിലതും (സൌഹൃതം, സവിശേഷദ) സ്വന്തംകൃതിയായി പരിഗണിക്കാം. പക്ഷേ വാക്യങ്ങള് എവിടെനിന്നോ പകര്‍ത്തിയതാണെന്നു വ്യക്തം.
സൌഹൃതമെന്നും സവിശേഷദയെന്നും സംവാതമെന്നുമൊക്കെ എഴുതുന്ന ആള്‍ എഴുതിയ വാക്യങ്ങള്‍ തന്നെയോ അവ? വാക്യങ്ങള്‍ നന്നെന്നല്ല. പേനയുന്തി ശീലിച്ചയാള്‍ എഴുതിയതാണെന്നു മാത്രം.

--
Mushrooms grow well in dark. Good Governments don't.

Calicuter --

unread,
Aug 18, 2007, 11:15:17 AM8/18/07
to help...@googlegroups.com
ഇതു നിസ്സാര പ്രശ്നമില്ല. വിക്കിപീഡിയയിലെ ടെക്സ്റ്റ് GFDL അനുസരിക്കുന്നതാണ്.
The purpose of this License is to make a manual, textbook, or other functional and useful document "free" in the sense of freedom: to assure everyone the effective freedom to copy and redistribute it, with or without modifying it, either commercially or noncommercially.
ഇങ്ങനെ പുസ്തകങ്ങളിലെ ഉള്ളടക്കമൊക്കെ ചിലര് രഹസ്യത്തില് GFDL ആക്കിയാല് ഇതു പ്രശ്നമാവുമെന്ന് ഉറപ്പ്. വിക്കിപീഡിയ റ്റെക്സ്റ്റ് ചുളിവില് text സംഘടിപ്പിക്കുന്ന വെബ്സൈറ്റുകള്ക്ക് പ്രിയപ്പെട്ടതാണ്. ഇതു മലയാളത്തിലും നാളെ സംഭവിക്കാം. ചോദ്യം ചെയ്യപ്പെടുമ്പോള് rehash ചെയ്യുന്നവര്ക്ക് കൈകഴുകാം. വിക്കിപീഡിയയ്ക്കു കൈകഴുകാന് പറ്റില്ല.
ഇതു വലിയ തോതില് നടന്നാല് പിന്നെ ഇതു തിരഞ്ഞു കണ്ടുപിടിച്ച് ഒഴിവാക്കുക എന്നത് അപ്രായോഗികമാവും. പ്രത്യേകിച്ചും ഇക്കാര്യത്തില് സത്യസന്ധത പുലര്ത്താത്ത യൂസെര്മാര് ഉള്ളപ്പോള്.
ചിന്തഡോട്ട്കോമിലെ ലേഖനം കോപ്പി പെയ്സ്റ്റ് ചെയ്ത യൂസെര്മാരെ വരെ ഇതിലുണ്ട്.
ആദ്യമായി വേണ്ടത് യൂസെര്മാര് അവരുടെ source വെളിപ്പെടുത്തുക എന്നതാണ്. ഏതു പുസ്തകത്തില്നിന്ന്. ഏതു പേജില് നിന്ന്. പുസ്തകത്തിന്റെ പേരു പറയുകയും പേജുനംബര് പറയാതിരിക്കുകയും ചെയ്യുന്നതും സ്വീകാര്യമില്ല. ഇതൊരു സ്ഥിരം തട്ടിപ്പാണ്. സംശയമുള്ള കേസുകളില് യൂസെര് പുസ്തകത്തില്നിന്ന് ഉദ്ധരിക്കുകയും വേണം.

Hariraj M.R.

unread,
Aug 18, 2007, 11:03:47 PM8/18/07
to help...@googlegroups.com

എനിക്കു തോന്നുന്നത് രണ്ട് മാര്‍‌ഗ്ഗങ്ങളാണ്.
 
1. പകര്‍പ്പവകാശത്തെപ്പറ്റിയുള്ള മലയാളം വിക്കിനിലപാട് വ്യക്തമാക്കി അതിന്റെ ലിങ്ക് മുഖ്യപേജില്‍ നല്‍കുക. എന്തെങ്കിലും ലേഖനം പോസ്റ്റ് ചെയ്യും മുന്‍പ് അതുവായിച്ചിരിക്കണമെന്ന് ആവശ്യപ്പെടുക.
 
2. പകര്‍പ്പവകാശം ലംഘിച്ചതായുള്ള പരാതി സ്വീകരിക്കാന്‍ ഒരു സംവിധാനം വെക്കുക. പരാതിലഭിച്ചാല്‍ ലേഖനം എഴുതിയ ആള്‍ക്ക് 2 ദിവസത്തെ നോട്ടീസോടെ ലേഖനം മാറ്റുക. ആ രണ്ടു ദിവസത്തേക്ക് ലേഖനം താത്കാലികമായി മാറ്റുവാന്‍ പറ്റുമോ എന്നും നോക്കണം.
 
ഹരി
 
Reply all
Reply to author
Forward
0 new messages