You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to GOLDEN AGE ALINDERS
സാബു എന്ന് നമ്മൾ അറിയുന്ന ഒ സി ചെറിയാൻ 68 ( ഒ സി ചാക്കോ സാറിന്റെ യും സാറാമ്മ ചേച്ചിയുടെയും മൂത്ത മകൻ ) ഇന്ന് 08 .12 .2023 നാലുമണിക്ക് നമ്മളെ വിട്ടുപോയി. സുഖമില്ലായിരുന്നു. അകാലത്തിൽ പോയി എന്നെ പറയാൻ കഴിയൂ . നമ്പർ ഒന്നു ക്വാർട്ടേഴ്സിൽ പല വീടുകളിൽ താമസിച്ചിട്ടുണ്ട്. നമ്പർ ടു കോളനിയിലും വസിച്ചിട്ടുണ്ട്. എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം . മാലി യിൽ ആയിരുന്നു ജോലിചെയ്തിരുന്നത് . "Droplets of Godly virtues എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് . ഈ ബുക്കിനെക്കുറിച്ചുള്ള പോസ്റ്റ് ഇവിടെ കിടപ്പുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തിൽ എടത്വായിലെ വീടിനടുത്തുവരെ വെള്ളം കയറിയിരുന്നു. അതിൽ അസ്വസ്ഥൻ ആയിരുന്നു എന്ന് എനിക്ക് തോന്നി . വീട് വിൽക്കാൻ ശ്രമിച്ചിരുന്നോ എന്നും സംശയം . ഞങ്ങൾ ഒരുമിച്ചു ഗൂഗിൾ ഗ്രൂപ്പിൽ ഉണ്ടായിരുന്നപ്പോൾ അലിൻഡിനെ കുറിച്ച് ആധികാരികമായി ഒരു ബുക്ക് ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയിട്ടുണ്ടെന്നും കിട്ടുന്ന പഴയ ഫോട്ടോകളും മെറ്റീരിയലുകളും കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ കൊടുത്തിട്ടുണ്ട് . എവിടെയെങ്കിലും മൂലയ്ക്ക് എൻ്റെ പേരും എഴുതണം എന്ന് അപേക്ഷിച്ചിരുന്നു . ഈ ബുക്ക് കമ്പയിൽ ചെയ്തോ എന്നറിയില്ല. സുഹൃത്തു ജയന്തിനോട് അലിൻഡിനെക്കുറിച്ചു നോവൽ ആയി മലയാളത്തിൽ എഴുതി തീരാറായി എന്നും ഒരു കോപ്പി തരാം എന്നും അറിയിച്ചതായിട്ടറിയാം . അതും എഴുതി തീർന്നോ എന്നറിയില്ല. ഞങ്ങൾ സമ പ്രായക്കാർ . ഞങ്ങളിൽ പ്രായം കുറഞ്ഞവരും , സുഹൃത്തുക്കളുടെ മക്കളും ഒക്കെ നേരത്തെ ഈ തീരം വിട്ടുപോയവരുടെ കൂട്ടത്തിൽ ഉണ്ടെങ്കിലും സമ പ്രായക്കാർ ഈ മനോഹര തീരം വിടുമ്പോൾ അല്പം വേദന കൂടുമല്ലോ . സാബുവിന് ആദരാഞ്ജലികൾ .. . നാളെ 4 .30 പി എം നു തുമ്പമണ്ണിലുള്ള വീട്ടിൽ കൊണ്ടുവരും .ഞായറാഴ്ച 11 .30 എ എം അന്ത്യ കർമ്മങ്ങൾ ആരംഭിക്കും . 2 പി എം നു എടത്വ യിലുള്ള ആനപരമ്പല് മാർത്തോമാ പള്ളിയിൽ അടക്കം ചെയ്യും. രണ്ടാമത്തെ ചിത്രം പോയ അമ്മയും മകനും . മിക്ക ദിവസങ്ങളിലും ഞാൻ കോളേജ്യൂ വിട്ടുവരുമ്പോൾ നീലകണ്ഠ അയ്യർ സ്വാമിയുടെ വീടിനു മുന്നിലുള്ള താഴേക്കിറങ്ങുന്ന പടികളിൽ സാബുവിനേയും സുന്ദറിനെയും ചിലപ്പോൾ കുണ്ടറ ജോണിയേയും കാണാറുണ്ടായിരുന്നു എഴുപതുകളിലെ ആദ്യ വർഷങ്ങളിൽ . രണ്ടുപേരും ഇരട്ട പിറന്നവരെ പോലെ . കോമേഴ്‌സ് കമ്പയിൻഡ് സ്റ്റഡി ക്കു വരുന്നതാണോ എന്ന് സംശയം .ഈ പടികളിലെ പാരപ്പെറ്റിൽ ഞാനും ഇരുന്നിട്ടുണ്ട്. താഴേക്കു ഊർന്നിറങ്ങിയിട്ടുണ്ട് ...(scribbling from alind group on face book )