യുവസമിതി YouTube ചാനൽ ലിങ്ക് - https://goo.gl/qAKfki

3 views
Skip to first unread message

Friends of KSSP

unread,
Jan 17, 2018, 4:27:01 AM1/17/18
to FKSSP Announcement
യുവസമിതി- കേരളം ശാസ്ത്ര സാഹിത്യ പരിഷദ് ഇക്കാലമത്രയും നാം പൊരുതി നേടിയ നവോത്ഥാന മൂല്യങ്ങളെ മുഴുവൻ തച്ചു തകർക്കുന്ന ഒരു പ്രതിവിപ്ലവ കാലത്താണ് നാം ജീവിക്കുന്നത്. കാടത്തത്തിലേക്കുള്ള രാജ്യത്തിന്റെ പോക്ക് നിശബ്ദരായ് നോക്കി നിൽക്കാൻ നമുക്കാവില്ല. മാനവരാശി ഏറെ ചോര ചിന്തി നേടിയ മാനവികതയുടെയും യുക്തിചിന്തയുടെയും വിളക്കുകൾ കൂടതൽ ഉയർത്തിപ്പിടിക്കേണ്ട കാലമാണിത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായ് കേരള സമൂഹത്തിലെ നിതാന്തവും നിശിതവുമായ ജാഗ്രതയായി നിൽക്കാൻ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിനായിട്ടുണ്ട്. കേരളീയ സാമൂഹിക വ്യവസ്ഥയിൽ പരിഷത്തിന്റെ ഇടപെടൽ എത്താത്ത മേഖലകൾ ഉണ്ടാകില്ല.

ലോകത്തെ ഏറ്റവും വലിയ യുവജന സമൂഹമാണ് ഇന്ത്യയിലേത് . 10 വയസിനും 24 വയസിനുമിടയിലെ 36 കോടി ജനങ്ങളാണ് ഇ രാജ്യത്തുള്ളത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടരുന്ന നവലിബറൽ നയങ്ങളും വർഗീയ രാഷ്ട്രീയവും പ്രതീക്ഷാ രഹിതമായൊരു സാമൂഹ്യാവസ്ഥയിൽ യുവതയെ എത്തിച്ചിരിക്കുന്നു. ഇതിനെതിരായ ഉജ്വല ചെറുത്ത് നിൽപ്പുകളാണ് രാജ്യമെമ്പാടുമുള്ള സർവകലാ ശാലകളിൽ , തെരുവുകളിൽ യുവജന സമരങ്ങളുടെ രൂപത്തിൽ ഉയരുന്നത്. ഇത് യുവസമിതി YouTube ചാനൽ ലിങ്ക് ആണ് ....https://goo.gl/qAKfki
സബ്സ്ക്രൈബ് ചെയ്യൂ... പരിഷദ് ബോധവൽക്കരണ പരിപാടികളിൽ പങ്കാളിയാവൂ...

Other website links :
ജനോത്സവം ...http://www.peoplecelebrate.com/
ജനോത്സവം ഫേസ്ബുക്ക് പേജ് ... https://www.facebook.com/janotsavam


Reply all
Reply to author
Forward
0 new messages