"നെഹ്‌റുവിയൻ ഇന്ത്യഃ പുനർ വായനയുടെ രാഷ്ട്രീയം" അന്താരാഷ്ട്ര പ്രകാശനം 2019 നവംബർ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

6 views
Skip to first unread message

Friends of KSSP

unread,
Oct 28, 2019, 7:07:44 AM10/28/19
to FKSSP Announcement
സുഹൃത്തേ ...

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ജനാധിപത്യത്തിനും ആസൂത്രിത വികസനത്തിനും ശാസ്ത്രബോധത്തിനുമുള്ള പ്രാധാന്യം ഏറെയാണ്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്നതാണ് ജവർലാൽ നെഹ്‌റുവിനെ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് വ്യതിരിക്തനാക്കുന്നത്. ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം എടുത്ത നിലപാടുകൾ ശാസ്ത്രാവബോധ പ്രസ്താവനയിലേക്കും ശാസ്ത്രപ്രചാരണം ഓരോ പൗരന്റെയും കടമയായി ഇന്ത്യൻ ഭരണഘടനയിൽ ഉൾച്ചേർക്കുന്നതിലേക്കും വളർന്നു.

എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ശാസ്ത്ര വിരുദ്ധതയ്ക്കും യുക്തിനിരാസത്തിനുമാണ് മുൻകൈ ലഭിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് നെഹ്‌റുവിന്റെ സംഭാവനകളെ വിമർശനാത്മകമായി സമീപിക്കുന്ന "നെഹ്‌റുവിയൻ ഇന്ത്യഃ പുനർ വായനയുടെ രാഷ്ട്രീയം" എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചത്.

നട്ടുച്ചക്കും ഇരുട്ടുമൂടുന്ന ഇന്നത്തെ ഇന്ത്യയിൽ പ്രകാശം പരത്തുന്ന എന്തും എല്ലാം കൊണ്ടും പ്രസക്തമാണെന്ന തിരിച്ചറിവാണ് ഈ പുസ്തകരചനയുടേയും പ്രസാധനത്തിന്റേയും പാശ്ചാത്തലം. ആ നിലയ്ക്ക് നെഹ്‌റൂവിയൻ ഇന്ത്യയേയും അതിന് ആധാരമായ സമീപനങ്ങളെയും വീണ്ടും ഓർമ്മിക്കുകയും വായിക്കുകയും ചെയ്യുക എന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

പ്രൊഫഃ ടി.പി.കുഞ്ഞിക്കണ്ണൻ എഴുതിയ
"നെഹ്‌റുവിയൻ ഇന്ത്യഃ പുനർ വായനയുടെ രാഷ്ട്രീയം"എന്ന പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നവംബർ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഹാൾ നമ്പർ 7 ലെ റൈറ്റേഴ്സ് ഫോറത്തിൽ ഗ്രന്ഥകർത്താവിന്റെ സാന്നിദ്ധ്യത്തിൽ വെച്ച് നിർവ്വഹിക്കപ്പെടുന്നു.

താങ്കളെയും സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു...

സ്നേഹത്തോടെ...

ധനേഷ് കുമാർ
പ്രസിഡണ്ട്
+971507214117

മുരളി.ഐ.പി.
കോർഡിനേറ്റർ
+971555379729

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
യു.എ.ഇ.

image.png

--
Reply all
Reply to author
Forward
0 new messages