ഗോപിയോ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ പ്രൗഢഗംഭീരമായി

1 view
Skip to first unread message

Gladson Varghese

unread,
Nov 19, 2015, 2:56:33 PM11/19/15
to gopioc...@googlegroups.com

 ഗോപിയോ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ പ്രൗഢഗംഭീരമായി

Picture

ഷിക്കാഗോ: ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോ ചാപ്‌റ്ററിന്റെ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ വൈസ്‌റോയി ഓഫ്‌ ഇന്ത്യാ ബാങ്ക്വറ്റ്‌ ഹാളില്‍ വച്ചു നടത്തപ്പെട്ടു. ഗോപിയോ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. 

മുഖ്യാതിഥിയായിരുന്ന ഇല്ലിനോയി അസംബ്ലി മജോറിറ്റി ലീഡര്‍ ഹോണറബിള്‍ ലൂ ലാംഗ്‌ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഓക്‌ബ്രൂക്ക്‌ മേയറും പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. ഗോപാല്‍ ലാല്‍മലാനിയും, ഇല്ലിനോയിസ്‌ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ സ്റ്റെഫിനി കിഫോവിറ്റ്‌സ്‌, മുന്‍ ഇല്ലിനോയിസ്‌ ഡപ്യൂട്ടി ട്രഷറര്‍ രാജാ കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ കോണ്‍സല്‍ ഓഫ്‌ ഇന്ത്യ ഒ.പി. മീന ഐ.എഫ്‌.എസ്‌, ജഡ്‌ജ്‌ കെറ്റക്കിഷറോഫ്‌, ഷിക്കാഗോ ട്രാന്‍സിറ്റ്‌ അതോറിറ്റി വൈസ്‌ ചെയര്‍മാന്‍ ഡോ. ആഷിഷ്‌ സെന്‍ എന്നിവരും വിവിധ വ്യവസായ പ്രമുഖരും പങ്കെടുത്തു. 

ഗോപിയോ അമേരിക്കയിലും, നേപ്പാളിലുമുള്ള സാധുക്കളെ സഹായിക്കുന്ന ഈ സംരംഭം ഏറ്റവും പ്രശംസനീയവും, മറ്റു സംഘടനകള്‍ക്ക്‌ മാതൃകയാണെന്നും മുഖ്യാതിഥി ഹോണറബിള്‍ ലൂ ലാംഗ്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറയുകയുണ്ടായി. പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഗോപിയോ ഷിക്കാഗോ ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും, ഫണ്ട്‌ റൈസിംഗിനു സഹായിച്ച എല്ലാവരോടുമുള്ള സംഘടനയുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. ഗോപിയോ ബോര്‍ഡ്‌ മെമ്പറും നേപ്പര്‍വില്ലി സിറ്റി പ്ലാനിംഗ്‌ കമ്മീഷണറുമായ കൃഷ്‌ണ ബന്‍സാല്‍ സ്വാഗതം പറയുകയും, സെക്രട്ടറി സാവീന്ദര്‍ സിംഗും, ജോയിന്റ്‌ സെക്രട്ടറി വിക്രാന്ത്‌ സിംഗും എം.സിമാരായിരുന്നു. ബോര്‍ഡ്‌ മെമ്പേഴ്‌സായ നൈനാന്‍ തോമസ്‌, സെയ്‌ദ്‌ ഹുസൈനി, റാം സൈനി, വന്ദന ജിംഹന്‍, അഷഫാക്‌, സെയ്‌ദ്‌, ജോ നെടുങ്ങോട്ടില്‍, നിരവ്‌ പട്ടേല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ബോളിവുഡ്‌ ഡാന്‍സ്‌, ബംഗര ഡാന്‍സ്‌, ഡി.ജെ, ഷാലിനി സക്‌സേനയും, സാരംഗ്‌ സെന്നും ചേര്‍ന്ന്‌ നടത്തിയ ഗാനമേളയും പരിപാടികള്‍ക്ക്‌ കൊഴുപ്പേകി. ഡിന്നറോടുകൂടി പരിപാടികള്‍ക്ക്‌ തിരശീല വീണു.

Picture
Picture
Picture
Inline image

Reply all
Reply to author
Forward
0 new messages