മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഐ.എന്‍.ഒ.സി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഷിക്കാഗോയില്‍ എത്തി - Tomorrow (Friday) at 5:30 pm

1 view
Skip to first unread message

Gladson Varghese

unread,
Aug 20, 2015, 8:18:19 AM8/20/15
to inocc...@googlegroup.com


Dear All,

We cordially invite all of you this INOC Kerala Chapter National convention in Chicago. Location Syro-Malabar Cathedral Auditorium (5000 St. Charles Rd. Bellwood , IL) on August 21st  (Friday) at 5:30 pm. Government of Kerala,  Transportation, Sports and Film Development Minister Hon. Thiruvanchoor Radhakrishnan will be the Chief guest. Admission is free. Various entertainment included on the program and Dinner will be served. Other U.S Political leaders Congressman, Senator and a Mayor will also be at the convention. Please consider this as an official invitation. Hundreds of people are attending this convention,  hope you along with your family will also be able to join us.

Please feel free to forward this e-mail to your friends and family. 

Best Regards
Gladson Varghese
President - INOC Kerala, Chicago Chapter. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഐ.എന്‍.ഒ.സി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഷിക്കാഗോയില്‍ എത്തി


Picture
ഷിക്കാഗോ: ഓഗസ്റ്റ്‌ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേരളാ ഗതാഗത-വനം-സ്‌പോര്‍ട്‌സ്‌- ചലച്ചിത്ര വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഷിക്കാഗോയില്‍ എത്തി. 

ഓഗസ്റ്റ്‌ 19-ന്‌ ബുധനാഴ്‌ച രാവിലെ 7 മണിക്ക്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മന്ത്രിയെ ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. 

ഓഗസ്റ്റ്‌ 21-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ കണ്‍വന്‍ഷന്റെ ഉദ്‌ഘാടനം ബഹു. മന്ത്രി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. 

വെള്ളിയാഴ്‌ച വൈകുന്നേരം 5.30-ന്‌ താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മുഖ്യാതിഥികളെ കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ യു.എസ്‌ കോണ്‍ഗ്രസ്‌ മാന്‍, സ്റ്റേറ്റ്‌ സെനറ്റര്‍മാര്‍, മേയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്‌. കൂടാതെ വിവിധയിനം കലാപരിപാടികളും കണ്‍വന്‍ഷന്‌ മാറ്റുകൂട്ടും. 

പ്രസ്‌തുത കണ്‍വന്‍ഷനിലേക്കും ഓണാഘോഷത്തിലേക്കും ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഐ.എന്‍.ഒ.സി ഭാരവാഹികള്‍ അറിയിച്ചു. 

ഐ.എന്‍.ഒ.സി ഭാരവാഹികളായ ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തല, ജോര്‍ജ്‌ മാത്യു, സുബാഷ്‌ ജോര്‍ജ്‌, ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പ്രോട്ടോകോള്‍ ഓഫീസര്‍ സി.ഡി പാണ്‌ഡേ, എയര്‍ ഇന്ത്യ ഷിക്കാഗോ മാനേജര്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
 
Picture
Picture


--
You received this message because you are subscribed to the Google Groups "inoc-kerala-exec" group.
To unsubscribe from this group and stop receiving emails from it, send an email to inoc-kerala-ex...@googlegroups.com.
For more options, visit https://groups.google.com/d/optout.


Reply all
Reply to author
Forward
0 new messages