മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ഊഷ്‌മള വരവേല്‍പ്‌ നല്‍കി

2 views
Skip to first unread message

Gladson Varghese

unread,
Oct 27, 2014, 8:28:40 AM10/27/14
to inocc...@googlegroups.com
  മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ഊഷ്‌മള വരവേല്‍പ്‌ നല്‍കി Picture
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി 2014 ഒക്‌ടോബര്‍ 24-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 4.30-ന്‌ ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ഭാരവാഹികള്‍ ഊഷ്‌മള വരവേല്‍പ്‌ നല്‍കി.

ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസ്‌ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ചെയര്‍മാന്‍ ഡോ. സാല്‍ബി ചേന്നോത്ത്‌, ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തല എന്നിവര്‍ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ വിദഗ്‌ധ ചികിത്സാര്‍ത്ഥമാണ്‌ ഇദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്‌. ഷിക്കാഗോയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന കടുത്തുരുത്തി എം.എല്‍.എ മോന്‍സ്‌ ജോസഫും സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ രമേശ്‌ ചെന്നിത്തല പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പി, സണ്ണി വള്ളിക്കളം. ജോയിച്ചന്‍ പുതുക്കുളം, ജോയി ചെമ്മാച്ചേല്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

Picture
Picture
Picture

Reply all
Reply to author
Forward
0 new messages