
























Great job Gladson, Jiby and Team. I really missed it. Still in the Middle East.
Vinson
--
You received this message because you are subscribed to the Google Groups "Keralites-Prof-Summit-2011" group.
To unsubscribe from this group and stop receiving emails from it, send an email to keralites-prof-summ...@googlegroups.com.

![]() | ||
ന്യൂജേഴ്‌സി: യുവജനങ്ങളെ മുഖ്യധാരരാഷ്ട്രീയ
രംഗത്തും പൊതുപ്രവര്‍ത്തനത്തിലും, ബിസ്സിനസ് രംഗത്തും കൈപിടിച്ചുകൊണ്ടുവരിക എന്ന ആശയത്തില്‍ നിന്ന് ഉത്ഭവിച്ച ഫോമയുടെ യങ്ങ്‌പ്രൊഫഷണല്‍ സമ്മിറ്റ് വിപ്ലവവിജയം കൈവരിച്ചവെന്ന് 2014 ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. സമയനിഷ്‌ഠയിലും പ്രൊഫഷണല്‍ അച്ചടക്കത്തിലും നടത്താന്‍ കഴിഞ്ഞു എന്നതില്‍ സംഘാടകര്‍ക്ക് എക്കാലത്തും
അഭിമാനിക്കുവാന്‍ വകയുള്ളതാണ്. രാവിലെ 9 മണിക്ക് ആരംഭിച്ചപരിപാടികളില്‍ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍തങ്ങളുടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ചും, എവിടെനിന്ന് തുടങ്ങി, എവിടെയാണ്‌തങ്ങളിപ്പോള്‍ ,എന്നിവയെക്കുറിച്ച് പ്രചോതനമേകുന്ന ജീവിതകഥകള്‍ വിവരിച്ചപ്പോള്‍ സദസ്യരായ യുവതിയുവാക്കള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പ്രശസ്‌ത മൈന്‍ഡ് ഗുരു ഡോ:
പി.പി വിജയന്റെ ക്ലാസ്സോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. അതിനുശേഷം നേതൃത്വം എന്ന വിഷയത്തെ കുറിച്ച് ഡോ സുരേഷ്‌കുമാര്‍ നെക്‌സ് ഏയ്‌ജ് ടെക്‌നോളോജീസ്, രഘു അയ്യങ്കാര്‍ ജനറല്‍മാനേജര്‍ വോള്‍ക്‌സ്‌വാഗന്‍ പ്ലാന്റ്, അജിത്‌ചേറയില്‍ സിരിയസ് റേഡിയോ, പദ്‌മശ്രീഡോ: സുധീര്‍എംപരീഖ് ഫിസിഷ്യന്‍, റജി തോമസ് ഇഓസ് പ്രിങ്ക്‌ലെര്‍ എന്നിവര്‍ സംസാരിച്ചു. അതിനുശേഷം കരിയര്‍ ഡവലപ്പ്‌മെന്റ് എന്നവിഷയത്തെ ആസ്‌പദമാക്കി ജോജി മാത്യു പാര്‍ട്ട്‌നര്‍ ഡെലോയിറ്റ്, ബൈജു പണിക്കര്‍ ടെക്‌നോളോജി ഡിപാര്‍ട്ട്‌മെന്റ്‌എക്‌സിക്യൂടിവ് ഡയറക്ട്‌ടര്‍ അല്ലയ് ബാങ്ക്, ടിവിജോണ് റിസേര്‍ച്ച് ഡിറക്ട്‌ടര്‍ ഐഎഫ്‌എഫ് കോര്‍പറേഷന്‍, ഡോ: എമില്‍ തട്ടാശ്ശേരി ചീഫ് കാര്‍ഡിയോളജിസ്റ്റ് എന്നിവര്‍ സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യ കിഷോര്‍ എച്ച്‌ആര്‍ ഡിറക്ട്‌ടര്‍ ജോണ്‌സണ്&ജോണ്‍സണ്‍, നന്ദിനി മേനോന്‍ ഫൗണ്ടെര്‍ സിഈഓ മാര്‍ലാബ്‌സ്, തോമസ് മൊട്ടക്കല്‍ പ്രസിഡന്റ് ടോമാര്‍ കണ്‍ഡസ്‌ട്രക്ഷന്‍സ്, അജിത് പോള്‍ മണിഡാര്‍ട്ട്‌ഹെഡ്‌ഓഫ്‌അമേരിക്കാസ്, സജീവ്‌അഗര്‍വാള്‍ പ്രിന്‌സ്‌ട്ടണ്‌എഞ്ചിനീറിംഗ്, എന്നിവരും സംസാരിച്ചു. തുടര്‍ന്ന് എമ്പവറിംഗ് ലീഡേഴ്‌സ് എന്ന വിഷയത്തെക്കുറിച്ച് ഡോ: രഘുമേനോന്‍ ലിന്‍ഡേഗ്രൂപ്പ്, ഡോ: എംവിപിള്ള ഫിസിഷ്യന്‍, ജാവേദ്‌ഹസ്സന്‍ സിഈഓ നെസ്റ്റ്‌ഗ്രൂപ്പ്, അജിത്‌നായര്‍ പിഎച്ച്‌ഡി, എന്നിവര്‍ സംസാരിച്ചു. അതിനുശേഷം ലീഗല്‍ സെഷനില്‍ അറ്റോര്‍ണിമാരായ ജോസ്‌കുന്നേല്‍, ആന്‍സി പി ജോര്‍ജ്, തോമസ്വിനു അല്ലെന്‍ എന്നിവര്‍ വിവിധവിഷയങ്ങളെ ആസ്‌പദമാക്കി സംസാരിച്ചു. ഇതോടൊപ്പം നടത്തപ്പെട്ട ജോബ്‌ഫെയറില്‍
ഏകദേശം 15 ഓളംറിക്രൂട്ടിംഗ് കമ്പനികളും ഇരുനൂറോളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. ജനനിബിഡമായിരുന്നു എഡിസണ്‍ ഹോട്ടല്‍ലോബിയും ജോബ് ഫെയര്‍ ഹാളും.തുടര്‍ന്നും ഇങ്ങനെയുള്ള ജോബ്‌ഫെയറുകള്‍ നടത്തണമെന്ന് പലയിടത്തുനിന്നും അഭ്യര്‍ത്ഥന ഉണ്ടായി. സമാപന സമ്മേളനത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രമുഖരും പത്മശ്രീ സോമസുന്ദരവും പങ്കെടുത്തു.ഡോ: എംവിപിള്ളയെയും ജിബിതോമസ് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. ഇനിയങ്ങ്‌പ്രൊഫഷണല്‍ സമ്മിറ്റിന്റെ പിന്നണിപ്രവര്‍ത്തകരെകുറിച്ചു ഒരുവാക്ക്.വ്യതസ്‌തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍, ജിബി തോമസ് മോളോപറമ്പിലിന്റെ നേതൃത്വത്തില്‍ ഫോമയുടെ ബാനറില്‍ നടത്തിയ കൂട്ടായപരിശ്രമത്തിന്റെ ഫലമാണ് 2013 നവംബര്‍ 16-ന്‌എഡിസണ് ഹോട്ടലില്‍വെച്ച് നടത്തപ്പെട്ടത്. ഇതിനായി ഫോമനേതൃത്വത്തിന്റെ പൂര്‍ണ്ണപിന്തുണകൂടി ആയപ്പോള്‍, പ്രത്യേകിച്ചു ഫോമ പ്രസിഡന്റ ്‌ജോര്‍ജ് മാത്യൂ, ജനറല്‍സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ വര്‍ഗ്ഗീസ് ഫിലിപ്പ്, ഈയുവാക്കളുടെ കഴിവുകള്‍ തെളിയിക്കാനുള്ള ഒരുതട്ടകമായി യങ്ങ്‌പ്രൊഫഷണല്‍ സ്സമ്മിറ്റ്. ഈയുവാക്കളില്‍ ഏതാനും പേരുകള്‍ പറയാതെവയ്യ. വൈപിഎ സ്‌നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റെനി പൗലോസ് നേഴ്‌സസ് പ്രാക്ടീഷ്‌നര്‍, ഫോമ ജോയിന്റ ്‌ട്രഷറര്‍ സജീവ് വേലായുധന്‍ ഐടി, ഗിരീഷ് നായര്‍ ഐടി, അനില്‍ പുത്തന്‍ചിറ, ഐടി, ബിനു ജോസഫ് ഐടി, സ്വപ്‌ന രാജേഷ് റിയല്‍ എസ്‌റ്റേറ്റ് ഏേജെന്റ്, ജോസഫ് ഇടിക്കുള (ഷാജി) ട്രാവല്‍ എയ്‌ജെന്റ്/മാധ്യമപ്രവര്‍ത്തകന്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌രജിസ്റ്റര്‍ഡ് ഫിസിക്കല്‍തെറാപ്പിസ്റ്റ്/ മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പടെ 30 പേര്‍ അടങ്ങുന്ന സംഘം,ഏകദേശം മൂന്നുമാസക്കാലമായി എല്ലാതിങ്കളാഴ്‌ചയും കോണ്‍ഫറന്‍സുകാള്‍ നടത്തി, പരിപാടികള്‍ക്ക് പരേഖതയാറാക്കിയാണ് നവംബര്‍ പതിനാറാം തീയതി അത്‌നടപ്പാക്കിയത്. യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് വിജയകരമാക്കാന്‍ സഹായിച്ച എല്ലാ മാന്യവ്യക്തികള്‍ക്കും സംഘാടകര്‍നന്ദി അറിയിച്ചു. വിനോദ് കൊണ്ടൂര്‍ ഡേവിഡ് അറിയിച്ചതാണിത്. | ||





| ||||
ജോയിച്ചന്‍ പുതുക്കുളം 





![]() | ||
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ കനേഡിയന്‍ മലയാളി അസോസിയേഷന്‍ 2016-ലെ ഫോമയുടെ കണ്‍വന്‍ഷന്‍ ടൊറന്റോയില്‍
വെച്ചു നടത്താന്‍ ഒരു പ്ലാനിംഗ് കമ്മിറ്റിയെ രൂപീകരിച്ചതായി ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് തോമസും (അപ്പച്ചന്‍), കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യറും അറിയിച്ചു. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ വിവിധ കണ്‍വന്‍ഷന്‍ സെന്ററുകളും, ഷെറാട്ടണ്‍, ഹില്‍ട്ടണ്‍, ഹെയ്‌റ്റ് തുടങ്ങി അയ്യായിരത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന കണ്‍വന്‍ഷന്‍ സെന്ററും, നയാഗ്രാ ഫോള്‍സ്, ആഫ്രിക്കന്‍ സഫാരി തുടങ്ങിയ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്ന ഒരു പാക്കേജ് ആണ് കമ്മിറ്റി രൂപംകൊടുക്കുന്നത്. ഇതിനോടകം ആല്‍ബ്രട്ട, വാന്‍കൂവര്‍, ക്യൂബക്ക്, യു.എസ്.എ തുടങ്ങിയ സംഘടനകളിലെ മലയാളി സംഘടനകളുമായി കമ്മിറ്റി ചര്‍ച്ചകള്‍ നടത്തി. ഡിസംബര്‍ 14-ന് ടൊറന്റോയില്‍ വെച്ചു നടക്കുന്ന ഫോമ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫിനും, ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്കും ശേഷം അന്തിമ തീരുമാനം അറിയിക്കുന്നതാണെന്ന് മാത്യു കുതിരവട്ടം, രാജേഷ് മേനോന്‍, ജന്നിഫര്‍ പ്രസാദ്, മര്‍ഫി മാത്യു, സന്ധ്യ മനോജ്, പോള്‍ മാത്യു, ജേക്കബ് വര്‍ഗീസ്, ജോമി ജോസഫ്, ദിവ്യ നയ്യാര്‍, അനീഷാ തോമസ്, അജിത് ജോസഫ്, മാത്യു ജോസഫ്, കണ്ണന്‍പിള്ള, യേശുദാസ് ബോസ്‌കോ, അരുണ്‍ നായര്‍ എന്നിവര്‍ അറിയിച്ചു. കാനഡ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തുന്നതിനായി കാനഡയിലെ വിവിധ എം.പിമാര്‍, ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി ബഹുമാനപ്പെട്ട ജാസണ്‍ കെന്നഡി എന്നിവര്‍ കണ്‍വന്‍ഷനുവേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു. പ്രമുഖ വ്യവസായിയും ലോയറുമായ കുല്‍വന്ത് സിംഗ് ഡിയോള്‍, ഡോ. ചന്തന്‍ദിപ് കൗര്‍, ആഷ്‌ലി ഫര്‍ണിച്ചര്‍, സണ്‍ലൈഫ് ഫൈനാന്‍ഷ്യല്‍, യു.എ.ഇ എക്‌സ്‌ചേഞ്ച്, ഓള്‍സ്റ്റേറ്റ്, മണിലാല്‍ ഹൗസ് ഇംപ്രൂവ്‌മെന്റ്‌സ്, ചൈതന്യ ഹെല്‍ത്ത് സര്‍വീസസ്, യുണി ഗ്ലോബ് ട്രാവല്‍സ് തുടങ്ങി ഒട്ടനവധി പേരും ബിസിനസ് സ്ഥാപനങ്ങളും ഡിസംബര്‍ 14-ന് നടക്കുന്ന ഫോമാ കണ്‍വന്‍ഷന് കിക്ക്‌ഓഫിനും, ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുകയുണ്ടായി. മിസിസ്സാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ (3410 Semeuyk Crt) വെച്ചാണ് ആയിരത്തിലധികം പേര്‍ വരുന്ന ഈ സംഗമം നടത്തുന്നത്. ഫോമയുടെ വിവിധ നേതാക്കള്‍, കനേഡിയന്‍ പൊളിറ്റിക്കല്‍ നേതാക്കള്‍, ഗ്രാന്റ് കാനിയന്‍ യൂണിയവേഴ്‌സിറ്റി പ്രതിനിധികള്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ടൊറന്റോയിലും മറ്റ് സ്ഥലങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cmachill.com ബോബി സേവ്യര്‍ (647 278 7606), തോമസ് തോമസ് (416 845 8225). | ||



ന്യുയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) ചരിത്ര സംഭവമായ യംഗ് പ്രൊഫഷണല്‍ സമ്മിറ്റും, പ്രൗഡഗംഭീരമായി നടന്ന ജോബ് ഫെയറും മലയാളത്തിന്റെ ഏറ്റവും പ്രമൂഖ വാര്‍ത്ത ചാനലായല്‌പഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെ ലോകമലയാളികളുടെ മുമ്പിലേക്ക് എത്തപ്പെടുന്നു. അമേരിക്കന്‍ മലയാളി
സമൂഹത്തിനു വിത്യ്‌സ്‌തതയുള്ള പരിപാടി കാഴ്‌ചവെച്ച ഫോമയുടെ പ്രൊഫഷണല്‍ സമ്മേളനം നൂറുകണക്കിനു യുവതി യുവാക്കള്‍ക്ക് നവ്യാനുഭവമായിരുന്നു. പതിവായി നടന്നുവരുന്ന രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാതെ പുത്തന്‍ തലമുറയ്‌ക്ക് അവരുടെ ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും തീരുമാനം എടുക്കുവാനും സഹായകരമായ സമ്മേളനത്തില്‍ അമേരിക്കയിലെ വന്‍
കമ്പനികളുടെ തലപ്പത്തുള്ള ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസര്‍മാരും, ശാസ്ര്‌ത സാങ്കേതിക രംഗത്തുനിന്നുള്ള വിദഗ്‌ദരും, അഭിഭാഷകരും, അമേരിക്കയിലെ ഭരണ സാമ്പത്തിക രംഗത്തുള്ള പ്രമൂഖരും പങ്കെടുത്തിരുന്നു.

























































| |||||||||



![]() | ||
ഷിക്കാഗോ: ഫോമാ നാഷണല്‍
കണ്‍വെന്‍ഷനില്‍ വെച്ച് നടക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 27-ന് വെള്ളിയാഴ്‌ച രാവിലെ 10-ന് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിക്കും. പരിപാടികള്‍ ചിട്ടയായും ഭംഗിയായും നടത്താന്‍ മുന്‍ കാലങ്ങളിലെ പരിചയസമ്പന്നരായവര്‍ നേതൃത്വം നല്‍കും. ജോസി കുരിശിങ്കല്‍ (ഷിക്കാഗോ), രാജേഷ് നായര്‍ (ഡിട്രോയിറ്റ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), തോമസ് ജോസ് (മേരിലാന്റ്), ടി. ഉണ്ണികൃഷ്‌ണന്‍ (ഫ്‌ളോറിഡ), ലാലി കളപ്പുരയ്‌ക്കല്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍നേതൃത്വം നല്‍കും. ക്ലാസിക്കല്‍, ഫോക്ക്, സിനിമാറ്റിക്, വെസ്റ്റേണ്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തമത്സരങ്ങളും, ഫിലിം സോംഗ്, പ്രസംഗമത്സരം, പദ്യപാരായണം (മലയാളം/ഇംഗ്ലീഷ്), ഫാന്‍സി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ്, സ്‌പെല്ലിംഗ് ബീ എന്നിവയെല്ലാം അവരവരുടെ കഴിവുകളില്‍ മാറ്റുരയ്‌ക്കുന്ന ഒരു വേദിയായിരിക്കും ഇത്തവണത്തെ യൂത്ത് ഫെസ്റ്റിവല്‍. പ്രശസ്‌തരായ വിധികര്‍ത്താക്കള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് അന്നേദിവസം സമ്മാനം നല്‍കുന്നതാണ്. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 31-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍കൂടി രജിസ്റ്റര്‍ ചെയ്യാവന്നതാണ്. (www.fomaa.com). ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷനിലേക്കും (ജൂണ്‍ 26,27,28), യൂത്ത് ഫെസ്റ്റിവലിലേക്കും എല്ലാവരേയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ജോസി കുരിശിങ്കല്‍ (773 478 4357,joseyku...@gmail.com), രാജേഷ് നായര്‍ (248 346 5135 rnair0826@gmailcom), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), തോമസ് ജോസ് (443 722 3845), ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866). | ||
ജോയിച്ചന്‍ പുതുക്കുളം 

|
|
| ||||
ഷിക്കാഗോ: കേരളാ വനം-ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഫോമയുടെ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന
ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫോമയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. ഒരു സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. ഫോമയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ മന്ത്രി പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി. ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് മന്ത്രിക്ക് ഔദ്യോഗിക ക്ഷണപത്രം നല്‍കുകയുണ്ടായി. ഫോമയുടെ റീജിയണല്‍ ഭാരവാഹികളായ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, റീജിയണല്‍ സെക്രട്ടറി ബിജി ഫിലിപ്പ് എടാട്ട്, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫോമാ റീജിയന്‍ ബോര്‍ഡ് മെമ്പര്‍ ജോര്‍ജ് മാത്യു (ബാബു) എന്നിവരും മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. വിദേശ മലയാളികള്‍ക്ക് ഫോമ ചെയ്യുന്ന പ്രവര്‍ത്തനങ്ങളായ `ഓണ്‍ലൈന്‍ മലയാളം സ്‌കൂള്‍', ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതികള്‍, പത്തിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, യങ് പ്രൊഫഷണല്‍ സമ്മിറ്റ്, വിമന്‍സ് ഫോറം കോണ്‍ഫറന്‍സുകള്‍, ജോബ് ഫെയര്‍ എന്നിവയെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും കണ്‍വെന്‍ഷന് എല്ലാവിധ ആശംസകളും നേരുകയും ചെയ്‌തു. കണ്‍വെന്‍ഷനില്‍ 26-ന് നടക്കുന്ന ഓപ്പണിംഗ് സെറിമണി, ഫിലിം ഫെസ്റ്റിവല്‍ ഉദ്‌ഘാടനം, 27-ന് നടക്കുന്ന പൊളിറ്റിക്കല്‍ ഫോറം കോണ്‍ഫറന്‍സ് എന്നിവയില്‍ മന്ത്രി പങ്കെടുക്കും. റീജിയന്‍ ഭാരവാഹികള്‍ പ്രവാസി മലയാളികള്‍ കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയെ അറിയിച്ചു. അതില്‍ തന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. | ||||
| ||||
