ലോഗോ ഫൈനൽ രൂപം അയക്കുന്നു.
ഫൈനലിൽ ചെറിയൊരു മോഡിഫിക്കേഷൻ വരുത്തിയിട്ടൂണ്ട്. ഒന്നു ത്രീ ഡൈമൻഷ്യൽ രീതിയിലേക്ക് ആക്കിയിട്ടൂണ്ട്. അങ്ങിനേയും അല്ലാതേയും ഉപയോഗിക്കാം.
ലോഗോയെക്കുറിച്ച് ചില അഭിപ്രായങ്ങൾ :-
ഒന്നാമത്തേയും മൂന്നാമത്തേയും ലോഗോകൾ കളർ ബ്രാൻഡിങ്ങ് എന്ന രീതിയിലാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ പവർഫുൾ/സ്ട്രൈക്കിങ്ങ്/മോർ വിസിബിൾ ആയ റെഡ് (ചുവപ്പ്) കളർ ഉപയോഗിച്ചത്. കളർ ബ്രാൻഡിങ്ങ് ചെയ്യുന്ന ലോഗോകൾ ഇന്റർനാഷണലി പൊതുവേ റെഡ് കളറാണ് ഉപയോഗിക്കാറ്. ഏത് പശ്ചാത്തലത്തിലും എത്ര അകലത്തിലും ആ ലോഗോ എടുത്തു നിൽക്കും എന്നൊരു ഗുണമുണ്ട് (എയർ ടെൽ, വോഡാഫോൺ, ലിവൈസ് എന്നീ ലോഗോകൾ നോക്കുക)
രണ്ടാമത്തെ ലോഗോ (ഓറഞ്ച് & ബ്ലാക്ക്) മൂവ് ഫോർവേഡ് എന്നൊരു കോൺസെപ്റ്റ് അതിൽ ഉൾക്കൊള്ളിച്ചിരുന്നു. X എന്ന അക്ഷരത്തെ മുന്നോട്ട് / മൂവ് ഫോർവേഡ് ആ രീതിയിൽ ഒരു ആരോ (Arrow) രീതിയിലേക്ക് എഡിറ്റ് ചെയ്തത് അതുകൊണ്ടാണ്. (ഫ്ലെക്സിയിലെ “ഇ” യും “എക്സും” ചേരുന്ന ഭാഗത്തെ വൈറ്റ് ആരിയ ഒരു ആരോ (അമ്പടയാളം) രൂപം ഉണ്ടാക്കുന്നുണ്ട്)
നാലാമത്തെ ലോഗോ ഓപ്ഷൻസ്, വൈബ്രാന്റ് കളേഴ്സ് & ട്വിസ്റ്റ് ടൈപ്പോ രീതിയിൽ ചെയ്തതാണ്. അതിലെ ആദ്യത്തേതിനു മുൻപ് പറഞ്ഞ കോൺസെപ്റ്റ് തന്നെയാണ്. (ഇതിലും ഫ്ലെക്സിയിലെ “ഇ” യും “എക്സും” ചേരുന്ന ഭാഗത്തെ വൈറ്റ് ആരിയ ഒരു ആരോ (അമ്പടയാളം) രൂപം ഉണ്ടാക്കുന്നുണ്ട്) ഇതിന്റെ ഒരു നെഗറ്റീവ് പോയന്റ് ഈ “ആരോ” അടയാളവും ഈ കളർ കോമ്പിനേഷനും ഫെഡ് എക്സിന്റെ ലോഗോയുമായി സാമ്യം വരുന്നു എന്നതാണ്. ഇതിലെ സെക്കന്റ് & തേഡ് ഓപ്ഷൻസിലെ “ഇ” എന്ന അക്ഷരം ഒരുമിച്ച് വരുന്നതുകൊണ്ട് അതിനെ ട്വിസ്റ്റ് ചെയ്യിക്കുന്നു, ഷെല്ഫ് / സ്റ്റോർ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആ ഒരു രൂപവും “ഇ “ അക്ഷരങ്ങളുടെ ക്രമീകരണവും ഒരു “ഫണ്ടാ / ഫൺ” രീതിയിൽ ചെയ്തതാണ്. പൊതുവേ വൈബ്രാന്റ് ആയ അട്രാക്റ്റ് ആയ കളേർസ് ആണ് ഇതിനു കൊടൂത്തിരിക്കുന്നത്. (ഒരു പക്ഷെ ഒരു ടെക്സ്റ്റയിൽ / ഫാഷൻ / കോസ്റ്റ്യൂംസ് എന്നിവക്കായിരിക്കും ഈ ലോഗോ ഓപ്ഷൻ ചേരുക എന്നിപ്പോൾ തോന്നുന്നു)
അഞ്ചാമത്തെ ഓപ്ഷൻ ഫ്ലെക്സിബിൾ എന്നൊരു കോൺസെപ്റ്റിൽ നിന്നാണ് ആ രൂപത്തിലുള്ള ഫോണ്ടിനെ തിരഞ്ഞെടൂത്തത്. ഒപ്പം ഒരു ഇൻഡ്യൻ ടച്ച് വരുത്തുക എന്ന രീതിയിൽ ഒരു ട്രെഡീഷണൽ ലുക്ക് കൊണ്ടുവരാൻ എർത്ത് കളേഴ്സിനോട് ചേർക്കാവുന്നതിലെ ഓറഞ്ച് & ബ്ലാക്കിനെ വൈബ്രാന്റ് ആക്കി തിരഞ്ഞെടുത്തു. ഒരു ട്രെഡീഷണൽ ലുക്കാണ് അതിനുള്ളത്. അതുകൊണ്ട് തന്നെ സെബിൻ പറഞ്ഞ കളമെഴുത്ത് അത്തരത്തിലുള്ള സംഗതിയെ അത് ഓർമ്മിപ്പിക്കുന്നുണ്ട്.
ഫൈനൽ ലോഗോ :-
നമ്മൾ തിരഞ്ഞെടുത്ത ഫൈനൽ ലോഗോ കൂടുതൽ പേർക്കും ഇഷ്ടപ്പെടാൻ കാരണം അതിന്റെ കളർ തന്നെയാവണം. റെഡ് കളർ സ്ട്രെയിറ്റ് ആയി ഉപയോഗിക്കുന്നതിനു പകരം ഒരു ഗ്രഡേഷൻ ഞാൻ കൊടൂത്തിട്ടുണ്ട്. മുകൾ ഏരിയ റെഡും താഴെ മെറൂണിലേക്ക് കടന്നു നിൽക്കുന്ന റെഡും ആണ്. മാർക്കറ്റിൽ, ബ്രാൻഡുകളിൽ റെഡ് കളറിനോടുള്ള ഉപഭോക്താക്കളുടേ ഇഷ്ടം ഈ ലോഗോയോടുള്ള നമ്മുടെ ഇഷ്ടത്തിലുമുണ്ടെന്ന് തോന്നുന്നു. അതിന്റെ ഫോണ്ട് ഞാൻ തിരഞ്ഞെടൂത്തത് “ഫേസ് ബുക്ക്”ഇന്റെ ഫോണ്ട് ആണ്. അതുകൊണ്ട് തന്നെ ബ്ലൂ കളർ മനപൂർവ്വം ഒഴിവാക്കി. ഒരുപക്ഷെ ഫേസ് ബുക്കിനോടുള്ള നമ്മുടേ ഇഷ്ടവും സ്ഥിരം കാണുന്ന ഫേസ് ബുക്ക് ടൈപ്പിന്റെ ഒരു അബോധ സ്വാധീനവും ഈ ലോഗോയോടുള്ള ഇഷ്ടത്തിനു കാരണമായിട്ടുണ്ടാകാം. ഫേസ് ബുക്കിന്റെ ഫോണ്ട് ഉപയോഗിച്ചെങ്കിലും ഒരിക്കലും ഫേസ് ബുക്കിനെ അനുകരിച്ചെന്നോ മറ്റോ ഉള്ള ഒരു ആരോപണം ഉണ്ടാവാതിരിക്കാനും കൂടിയാണ് ഡെലിബറേറ്റ്ലി കളർ മാറ്റിയും അക്ഷരങ്ങൾ ഓരോന്നിലും കയറി നിൽക്കുന്ന രീതിയിൽ അറേഞ്ച് ചെയ്തതും.
വ്യക്തിപരമായും അല്ലാതെയും ചിലതിനോടും ഇഷ്ടവും ഇഷ്ടക്കുറവും കൂടുതലുമൊക്കെ ഉണ്ടെങ്കിലും ഒരുമിച്ചുള്ള ഈ തീരുമാനം ശരിയായിട്ടൂണ്ടെന്നു തോന്നുന്നു. അംഗങ്ങളിൽ എല്ലാവർക്കും തിരഞ്ഞെടുത്ത ലോഗോയോട് ഇഷ്ടമുണ്ടെങ്കിൽ ആ ലോഗോക്ക് ആളുകളെ ഇഷ്ടപ്പെടുത്താനുള്ള എന്തോ ഉണ്ടാവണം. അതുകൊണ്ട് തന്നെ നാളേ ജനങ്ങൾക്കും ഈ ലോഗോ ഇഷ്ടപെടും.
--
www.nandakummar.blogspot.com