ഗാര്‍മെന്റ്സ് അല്ല, പുസ്തകം തന്നെയാണു് ആദ്യം റെഡിയാവുക. സൈറ്റിന്റെ പണിക്കു് എടുക്കുന്ന താമസം കൂടിയാണു് വൈകാന്‍ കാരണം. അതു് കെവിന്‍ മനഃപൂര്‍വ്വം വരുത്തുന്ന താമസമല്ല. ഓരോ കാര്യങ്ങള്‍ ചെയ്തുവരുമ്പോഴാണു് ഓരോ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുന്നതും അതു് ശരിയാക്കുന്നതും. തന്നെയുമല്ല, നമ്മുടെ പേമെന്റ് ഗേറ്റ്‌വേയുടെ ഡോക്യുമെന്റ്സ് ഒക്കെ ശരിയാക്കാന്‍ ഇത്രയും സമയം എടുത്തു. കമ്പനിയുടെ കോമണ്‍ സീല്‍ (ഇരുമ്പുസീല്‍) കോയമ്പത്തൂരുനിന്നു് ചെയ്തെത്തണമായിരുന്നു. അതുവച്ചുവേണം, ടി ഡോക്യുമെന്റ്സ് സൈന്‍ ചെയ്യാന്‍. തന്നെയുമല്ല, ഇതിനായി വ്യത്യസ്തമായ മൂന്നു് അക്കൌണ്ടുകള്‍ (൧. ഐസിഐസിഐ ബാങ്ക് അക്കൌണ്ട്, ൨. ഡെബിറ്റ് കാര്‍ഡ് വഴിയുള്ള നെറ്റ്ബാങ്കിങ്ങിനായി സിട്രസുമായുള്ള കരാര്‍ ൩. പേമെന്റ് ഗേറ്റ് വേയ്ക്കായുള്ള കരാര്‍) എന്നിവ റെഡിയാക്കണമായിരുന്നു. കടലുപോലെ ഡോക്യുമെന്റ്സ് ആണു് ഓരോന്നിനും ആവശ്യപ്പെട്ടതു്. ഇതൊക്കെ റെഡിയാക്കി ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേരിഫൈ ചെയ്തു് എല്ലാം ഒപ്പിച്ചുവച്ചിരിക്കയാണു്. നാളെ രാവിലെ അയയ്ക്കും. അയച്ചാല്‍ ഏഴുദിവസത്തിനകം പേമെന്റ് ഗേറ്റ് വേയുടെ എപിഐ ലഭിക്കും. തുടര്‍ന്നു് പതിനഞ്ചു ദിവസത്തിനുള്ളില്‍ നെറ്റ് ബാങ്കിങ്ങിനുള്ള സൌകര്യവും സൈറ്റില്‍ ലഭ്യമാം. ഇതുകൂടി ടെസ്റ്റ് ചെയ്തു മാത്രമേ ലോഞ്ചിങ് നടക്കൂ. എങ്ങനെ പോയാലും നവംബര്‍ അവസാനവാരമാകുമെന്നു് ഇപ്പോഴത്തെ നിലയ്ക്കു് പ്രതീക്ഷിക്കുന്നു.
പുസ്തകങ്ങളുടെ ഫ്രണ്ടില്‍ ബുക്‍മാര്‍ക്കുമായി കരാര്‍ ആയി. അവര്‍ അവരുടെ കൈവശമുള്ള പുസ്തകങ്ങള്‍ 35% നിരക്കില്‍ തരും. കൂടാതെ രണ്ടു ചെറുകിട പ്രസാധകരുമായിക്കൂടി കരാറായിട്ടുണ്ടു്. ഒന്നു് സൈന്‍ ബുക്സ്, രണ്ടു് മൈത്രി ബുക്സ്. ഇരുവരും 40% നിരക്കില്‍ തരും. ഇതില്‍ മൈത്രിയുടെ കയ്യില്‍ ഇതരപ്രസാധകരുടെ പുസ്തകം ലഭ്യമാണു്. അവ അങ്ങോട്ടുമിങ്ങോട്ടും വില്‍പ്പനയ്ക്കായി അറേഞ്ച് ചെയ്തവയാണു്. ആ പുസ്തകങ്ങളും ഇതേ നിരക്കില്‍ ലഭിക്കും.
പുസ്തകം ഓടിത്തുടങ്ങിയതിനു ശേഷം കുര്‍ത്ത/ കുര്‍ത്തിയും അതിനുശേഷം കുത്താമ്പുള്ളി തുണിത്തരങ്ങളും (മുണ്ട്, സെറ്റ്, സാരി, വല്യപാവാട, തുടങ്ങിയവ) അടുത്ത ഘട്ടമായി ടീ ഷര്‍ട്ടും കൊണ്ടുവരും. ഇത്രയും എത്തിയതിനു ശേഷം മാത്രമാവും ബാഗിലേക്കും ആന്റിക്കിലേക്കും പോവുക. എല്ലാം കൂടി ആദ്യമേ ഉണ്ടാവില്ല.