Budha Infosolutions and eCommerce Pvt Ltd
unread,Sep 28, 2012, 7:14:11 AM9/28/12Sign in to reply to author
Sign in to forward
You do not have permission to delete messages in this group
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to flexi...@googlegroups.com
ബാംഗ്ലൂരുനിന്നു് തുണി വാങ്ങി. കുന്നംകുളത്തും തിരുവനന്തപുരത്തുമായി അവ തയ്ക്കും. ലോഡ് ഇതേവരെ ഇങ്ങെത്തിയിട്ടില്ല. റിയാദ് നേരത്തെ ഷെയര്‍ ചെയ്തിട്ടുള്ള സ്പ്രെഡ്ഷീറ്റ് Receipts and payments നോക്കിയാല്‍ കണക്ക് കൃത്യമായറിയാം.
551 മീറ്ററോളം കോട്ടണും കോട്ടണ്‍ ലിനണ്‍ മിക്സും ഒക്കെക്കൂടിയുണ്ടു്. 75,450 രൂപയാണു് ഇതിനായതു്. ഫ്രെയിറ്റ് വേറെ വരും.
70 മീറ്ററോളം കോട്ടണ്‍ സില്‍ക് വാങ്ങിയതിനു് ആകെ 16,142 രൂപയായി.
ഇതുകൂടാതെ ഫെമിനയ്ക്കു് കുറച്ചു് സില്‍ക് ഷോളും ടോപ്പിനുള്ള തുണിയും സോഴ്സ് ചെയ്തുകൊടുത്തിട്ടുണ്ടു്. അതിന്റെ കാശു് അവരാണു് കൊടുത്തതു്. എങ്കിലും അതില്‍ കുറച്ചു് നമുക്കു് വേണമെങ്കില്‍ സൈറ്റിലും പ്രദര്‍ശിപ്പിക്കാം.
തിരുവനന്തപുരത്തു് ഒരു നല്ല കട്ടറെ അറേഞ്ച് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടു്. ഇവരെ ഉപയോഗിച്ചാവും തയ്യല്‍ ജോലികളില്‍ ഭൂരിഭാഗവും ചെയ്യുക. ഇവര്‍ക്കു് അയ്യായിരം രൂപ അഡ്വാന്‍സ് കൊടുത്തിട്ടുണ്ടു്. ഡിസൈന്‍ ഫെമിയും ഇവരും ചെയ്യും.
പാക്കിങ്ങിനു വേണ്ടി പ്ലാസ്റ്റിക്കില്‍ ഫ്ളെക്സി നീഡ്സ് ലോഗോ പ്രിന്റ് ചെയ്യാന്‍ കൊടുത്തു. കുറഞ്ഞതു് അമ്പതുകിലോ നല്‍കണമമായിരുന്നു. ആകെ പതിനായിരം രൂപയാവും. അതില്‍ പകുതി അഡ്വാന്‍സ് നല്‍കി.
പക്ഷെ ഇതേ വരെ നേരത്തെ പറഞ്ഞതുപോലെ ബ്രാന്‍ഡ് നെയിമിന്റെ കാര്യത്തില്‍ ആരും ഇന്‍പുട്ട് തന്നിട്ടില്ല. സജഷന്‍സ് ഒന്നും കിട്ടിയില്ല. യൂണിസെക്സ് പേരുകളാവും അഭികാമ്യം. കോപ്പിറൈറ്റ് പ്രശ്നം വരാന്‍ ഇടയുള്ളവ ഒഴിവാക്കണം. എന്റെ കുറേ സജഷന്‍സ് ഞാന്‍ പറയുന്നു. (In No particular order)
green leaf, green petal, green lantern
cotton candy,
fabastic
unicode
meme land
divided colours
pattern country
ദിലീപിന്റെ കാര്‍ഡുപയോഗിച്ചു് ഹോസ്റ്റിങ് സ്പേസ് എടുത്തിരുന്നു. നേരത്തെയുണ്ടായിരുന്ന സൈബര്‍ജാലകത്തിന്റെ സ്പേസില്‍ ആകെ അമ്പതിനായിരം ഫയലേ ഹോസ്റ്റ് ചെയ്യാനാവുമായിരുന്നുള്ളൂ. അതു് വല്ലാതെ നമ്മുടെ ഡേറ്റാബേസിനെ സ്ലോ ഡൌണ്‍ ചെയ്യുകയായിരുന്നു. അതിനാലാണു് വേറെ എടുത്തതു്. ഇതിനു് ഒരു വര്‍ഷത്തേക്കു് 15,547 രൂപയായി. ദിലീപ് ഇതോടെ ആദ്യ ഒരു ലക്ഷത്തില്‍ 95,547 തന്നിട്ടുണ്ടു്. ഇനി അഡീഷണല്‍ പറഞ്ഞ അമ്പതിനായിരം കൂടി ചേര്‍ത്തു് 54,453 രൂപ കൂടി തരാനുണ്ടു്. കിരണ്‍ അമ്പതിനായിരം കൂടിയും. ഇവ കഴിവതും വേഗം കിട്ടിയാല്‍ കാര്യങ്ങള്‍ വലിയ പ്രശ്നമില്ലാതെ മുമ്പോട്ടുപോകും.
തിരുപ്പൂരു നിന്നു് ഹൈ ക്വാളിറ്റി ടീഷര്‍ട്ട് ചെയ്യിക്കുന്നതിനായി ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ടിരുന്നു. നാളത്തേയ്ക്കു് അവരുടെ സാമ്പിള്‍ കിട്ടുമെന്നു് പ്രതീക്ഷിക്കുന്നു.
കണ്ണൂര്‍ വരെ പോയി ഹാന്‍ഡ്ലൂം ലിനണ്‍ സോഴ്സ് ചെയ്യാന്‍ ആലോചനയുണ്ടു്. കല്‍ക്കട്ടയില്‍ നിന്നു വരുന്ന നല്ലയിനം ലിനണു് മീറ്ററിനു് എണ്ണൂറു മുതല്‍ മുകളിലേക്കാണു് (1200, 1400 എന്നിങ്ങനെ പോകും) വില. അതേ സമയം, അത്രയും finesse ഇല്ലെങ്കിലും കണ്ണൂരുനിന്നും ലിനണ്‍ കിട്ടും എന്നതു് ചെറിയ കാര്യമല്ല. അതിനു് വില കുറവാണു് എന്നാണു ഫോണില്‍ സംസാരിച്ചതില്‍ നിന്നു് മനസ്സിലായതു്. നേരില്‍ കണ്ടാലെ കാര്യം വ്യക്തമാകൂ.
പേമെന്റ് ഗേറ്റ് വേ യുടെ പരിപാടി ശരിയാകാന്‍ താമസമെടുക്കുന്നു. പരമാവധി ഒരു മാസം കൂടി എടുത്തേക്കും, സൈറ്റ് അപ്പാവാന്‍. പിന്നീടു് മുമ്മൂന്നു മാസം കൂടുമ്പോള്‍ പുതിയ പ്രോഡക്റ്റ് റേഞ്ച് ചേര്‍ക്കാന്‍ പാകത്തിനു മുമ്പോട്ടു പോകാനാവുമെന്നാണു് പ്രതീക്ഷ.
സെബിന്‍