സി ഡി റൈറ്റ് ചെയ്യുന്നതെങ്ങിനെ ? ഒപ്പം സൌജന്യ സോഫ്റ്റ്വെയറും

10 views
Skip to first unread message

FAISAL

unread,
Feb 27, 2012, 12:40:47 AM2/27/12
to faisal-...@googlegroups.com, naseem...@gmail.com



എന്നോട് പലരും ആവശ്യപ്പെട്ടതനുസരിച്ചാണു ഈ ഒരു ലേഖനം തയ്യാറാക്കിയിരിക്കുന്നത്,ഒട്ടുമിക്കവര്‍ക്കും ഒരു സി ഡി റൈറ്റ് ചെയ്യാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല,ഇതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന തുടക്കക്കാര്‍ക്ക് വേണ്ടി ആണു

ഞാന്‍ ഇവിടെ അതിനായ് പരിചയപ്പെടുത്തുന്നത് ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആയ CDBurnerXP ആണു,ഇതിന്റെ ക്രാക്കോ സീരിയലോ ഒന്നും തന്നെ ആവശ്യമില്ല,ഇതിന്റെ സൈസും കുറവാണു 5 എം ബി മാത്രം, നീറോ പോലെ 300 എം ബി ഉള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു സിസ്റ്റം സ്ലോ ആകുന്നവര്‍ക്കിതു പരീക്ഷിക്കാവുന്നതാണു, ഇതു Windows 2000/XP/2003 Server/Vista/2008/Win7 (x86 / x64) എന്നി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സപ്പോര്‍ട്ട് ചെയ്യും

എങ്ങിനെ റൈറ്റ് ചെയ്യാം എന്ന്‍ പറയുന്നതിനു മുന്‍പ് ഈ സോഫ്റ്റ്വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുക

ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ ശ്രദ്ധിക്കുക, രജിസ്ട്രി മെക്കാനിക്ക് കൂടി ഇന്‍സ്റ്റാള്‍ ചെയ്യണമോ എന്ന്‍ ചോദിക്കും,അതിന്റെ ടിക്ക് മാര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് പോലെ ആക്കുക്ക

സോഫ്റ്റ്വെയര്‍ , എം പി ത്രീ എന്നിവ റൈറ്റ് ചെയ്യാന്‍ ഡാറ്റ ഡിസ്ക് തിരഞ്ഞെടുക്കുക്ക

ഇനി വരുന്ന വിന്‍ഡോയില്‍ ഇടത് ഭാഗത്തു നിന്നും നിങ്ങള്‍ക്ക് പകര്‍ത്തേണ്ട ഡാറ്റയുള്ള ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക,അപ്പോള്‍ വലതു ഭാഗത്ത് ഫോള്‍ഡറിലുള്ളവ കാണാന്‍ ആകും (Mark 1), അതു താഴേക്ക് (Mark 2) ഡ്രാഗ് ചെയ്തു ( ക്ലിക്ക് ചെയ്തു വലിച്ചിടുക) ഇടുക, അല്ലെങ്കില്‍ ആഡ് എന്ന ബട്ടനും ഉപയോഗിക്കാം

ഒരു സിഡി ആണെങ്കില്‍ മാക്സിമം 600 എം ബി ഡാറ്റ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക, ഡി വി ഡി ആണെങ്കില്‍ 4 ജി ബിയും, കൂടുതല്‍ കുത്തി നിറയ്ക്കുന്നത് ആ സി ഡി ഓപ്പണ്‍ ആക്കാന്‍ പ്രശ്നങ്ങള്‍ നേരിട്ടേക്കാം,നിങ്ങള്‍ എത്ര മാത്രം ഡാറ്റ ഉള്‍പ്പെടുത്തി എന്ന്‍ വിന്‍ഡോയുടെ താഴെ കാണാന്‍ ആകും

ഡാറ്റ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ബേണ്‍ ( burn )എന്ന ബട്ടന്‍ അമര്‍ത്തുക,അപ്പോള്‍ ഒരു മെസ്സേജ് വന്നേക്കാം, അതില്‍ ഫൈനലൈസ് ഡിസ്ക് എന്നത് ക്ലിക്ക് ചെയ്യുക

വീണ്ടും അതേ സി ഡിയില്‍ ഡാറ്റ ഉള്‍പ്പെടുത്താന്‍ അനുവദിക്കണോ എന്നതാണാ സന്ദേശം,വേണ്ട എന്നതിനാണു ഫൈനലൈസ് എന്നത്, കാരണം വീണ്ടും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുംബോള്‍ ഇപ്പോള്‍ ചെയ്യുന്ന അതേ സി ഡി റൈറ്ററില്‍ ഇതേ സോഫ്റ്റ്വെയര്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ഡാറ്റ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്

ഡ്രൈവില്‍ ബ്ലാങ്ക് ( കാലിയായ) സി ഡി ഇല്ലെങ്കില്‍ ഇതു പോലെ കാണിക്കും,ബ്ലാങ്ക് സി ഡി ഇട്ട് ഡിസ്ക് സ്പാനിംഗ് എന്നതിലെ ആരോയില്‍ നിന്നും റീ ഫ്രെഷ് ക്ലിക്ക് ചെയ്യുക

സി ഡി റൈറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍  സി ഡി ഡ്രൈവ് സ്വല്‍പം ശബ്ദം കൂടുതലായി പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കാം

സി ഡി റൈറ്റ് ചെയ്തു കഴിഞ്ഞാല്‍ സി ഡി ഡ്രൈവ് ആട്ടൊമാറ്റിക് ആയി തുറന്ന്‍ വരുന്നതാണു

ഇനി ഡ്രൈവില്‍ ബ്ലാങ്ക് സി ഡി കിടപ്പുണ്ടെങ്കില്‍ റൈറ്റ് ചെയ്യേണ്ട സ്പീഡ് ചോദിക്കും, 4 നും 12 നും ഇടയിലുള്ള സ്പീഡാണു നല്ലത്, അതു തിരഞ്ഞെടുത്ത് ബേണ്‍ അമര്‍ത്തുക


ബ്ലൂ റേ ഡിസ്ക് വരെ റൈറ്റ് ചെയ്യാന്‍ ഈ സൌജന്യ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം

4.jpg
1.jpg
8.jpg
6.jpg
7.jpg
download.jpg
2.jpg
11.jpg
5.jpg
10.jpg
9.jpg
3.jpg
Reply all
Reply to author
Forward
0 new messages