ഓര്‍മ്മയുണ്ടോ ദാ ആ ചിത്രം ? ========>>>>>
ഓര്‍മ്മ കാണാതിരിക്കില്ല,കാരണം ദിവസവും അധികം ചിത്രങ്ങളൊന്നും ആ സ്ഥാനത്തേക്കൂടി ഒഴുകി നിങ്ങളുടെ മുഖത്തെത്തില്ല,ഇനി അഥവാ ഓര്‍മയില്ലാത്തവരോടായി പറയാം ആ കണ്ടതാണു വിന്‍ഡോസ് ബൂട്ട് സ്ക്രീന്‍, അതായത് സിസ്റ്റം സ്റ്റാര്‍ട്ട് ആക്കിയാല്‍ എക്സ്പിയില്‍ ഡെസ്ക്ടോപ്പ് വരുന്നതിനു മുന്‍പായി നിങ്ങള്‍ കാണുന്ന സ്ക്രീന്‍,
എന്നും ഇങ്ങിനെയൊക്കെ ഇതു തന്നെ കണ്ട് പോയാല്‍ മതിയോ ? ആര്‍ക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത് ? നമുക്കാ ബൂട്ട് സ്ക്രീന്‍ ചേഞ്ച് ചെയ്താലോ ? അതിനായി ഞാന്‍ ഇതാ ഒരു ചെറിയ സോഫ്റ്റ്വെയര്‍ നിങ്ങള്‍ക്ക് തരാം,
ഡൌണ്‍ലോഡ് ചെയ്തവര്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫയല്‍ മെനുവില്‍ നിന്നും ഇമ്പോര്‍ട്ട് ഫ്രം ഫയല്‍ എന്നതെടുത്ത് ഡൌണ്‍ ലോഡ് ചെയ്ത ഫയലിനുള്ളില്‍ ബൂട്ട് സ്കിന്‍ എന്ന ചില ഫയലുകള്‍ കാണാം, അതില്‍ നിന്നും ഏതെങ്കിലും സെലക്ട് ചെയ്തു കൊടുത്ത് അപ്ലൈ ചെയ്യുക, ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്തു നോക്കു,ആ പഴയ ബൂട്ട് സ്ക്രീന്‍ മാറിയിട്ടുണ്ടാകും,ഇവ കൂടാതെ അടിപൊളി ബൂട്ട് സ്കിന്‍ വേണമെന്നുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്കി നോക്കുക്ക