നെറ്റിന്റെ സ്പീഡ് നമുക്കു എന്നും ഒരു വിഷയമാണു,അതിനാല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ചിരുന്ന നമ്മള്‍ മോസില്ല ഫയര്‍ഫോക്സിലേക്കും ഫയര്‍ ഫോക്സില്‍ നിന്നും ക്രോമിലേക്കും ചുവടുമാറ്റി, എനിക്കറിയാം ഇവിടത്തെ കൂട്ടുകാരില്‍ 90% ആളുകളും ഗൂഗിള്‍ ക്രോം ആണു ഉപയോഗിക്കുന്നതെന്ന്‍ ,എന്നാല്‍ ഞാന്‍ ഉറപ്പു തരുന്നു ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് തരുന്ന ബ്രൌസര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഇനി ഒരിക്കലും ഗൂഗിള്‍ ക്രോമിലേക്ക് മടങ്ങിപ്പോകില്ല എന്ന്‍,കാരണം ഇതു അവരുടെ കമ്പനി അവകാശപ്പെടുന്ന പോലെ തന്നെ 200% ഗൂഗിള്‍ ക്രോമിനേക്കാള്‍ ഫാസ്റ്റ് ആണു, മാത്രവുമല്ല മറ്റു ചില പ്രത്യേകതകളും ഇതിനുണ്ട്

ചില പ്രത്യേകതകള്‍
- പെട്ടന്ന്‍ ഓപ്പണ്‍ ആയി വരുന്നു
- യൂ ടൂബ് വീഡിയോകള്‍, എം പി ത്രീ പാട്ടുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ പ്ലേ ആകുന്നു
- നിങ്ങള്‍ നോക്കുന്ന വെബ് സൈറ്റ് സുരക്ഷിതമായ സൈറ്റ് ആണൊ അല്ലയോ എന്ന്‍ നിങ്ങളെ അറിയിക്കുന്നു
- യൂ ടൂബില്‍ നിന്നും മറ്റുമുള്ള വീഡിയോകള്‍ പോപ്പ് ഔട്ട് ചെയ്തു എവിടെ വേണമെങ്കിലും നീക്കി വച്ചു കാണാന്‍ സഹായിക്കുന്നു
- യൂ ടൂബിലേയും ഫേസ്ബുക്കിലേയും വീഡിയോകള്‍ മറ്റൊരു സോഫ്റ്റ്വെയറുമില്ലാതെ തന്നെ സേവ് ചെയ്യാന്‍ സാധിക്കുന്നു
- സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്നു
- മനോഹരമായ തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നു
- നിങ്ങള്‍ ബൌസ് ചെയ്യുന്ന നെറ്റിന്റെ സ്പീഡ് തത്സമയം അറിയാന്‍ ആകുന്നു
- സിസ്റ്റത്തിന്റെ മെമ്മറി യൂസേജ്,നിങ്ങളുടെ ഐ പി അഡ്ഡ്രസ്സ് എന്നിവ തത്സമയം കാണിക്കുന്നു
- ഒരു സൈറ്റിന്റെ അല്ലെങ്കില്‍ സൈറ്റിലെ ഒരു ഭാഗം മാത്രം സ്ക്രീന്‍ ഷോട്ട് ആയി എടുത്ത് അതില്‍ ആവശ്യമായ ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്തു ആ ചിത്രം സേവ് ചെയ്യാന്‍ മറ്റൊരു സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ സാധിക്കുന്നു
- ഓരോ കാര്യങ്ങള്‍ക്കും ഉള്ള ഷോട്ട് കട്ട് കീ ഏതെന്ന്‍ നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാന്‍ ആകുന്നു
- ഇനിയുമൊട്ടേറെ പ്രത്യേകതകള്‍ ഈ ഫ്രീ ബൌസറിനുണ്ട്, ഫേസ്ബുക്കോ http://onlinekeralafriends.com/ അങ്ങിനെ ഏതെങ്കിലും സൈറ്റ് ഇതിലും ഗൂഗിള്‍ ക്രോമിലും എടുത്ത് നോക്കു, സ്പീഡ് ഇതിനു തന്നെ എന്ന്‍ നിങ്ങള്‍ക്ക് വ്യക്തമാകും
ഇനി ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു നോക്കു,ബാക്കി നിങ്ങള്‍ തന്നെ സമ്മതിച്ചു തരും കിടിലന്‍ എന്ന്‍ 
മനോഹരമായ തീമുകള്‍

സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള ബട്ടന്‍

നിങ്ങള്‍ ബ്രൌസ് ചെയ്തുകൊണ്ടിരിക്കുന്ന സൈറ്റ് സുരക്ഷിതമാണൊ എന്ന്‍ കാണിക്കുന്നു

നിങ്ങള്‍ ലോഗൌട്ട് ചെയ്യാന്‍ മറന്നു പോയാലും Ctrl + Shift + Delete എന്നമര്‍ത്തി കിട്ടുന്ന ഈ ഓപ്ഷനുകള്‍ സഹായിക്കുന്നു

നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഈ മെയില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ മറക്കല്ലേ..അവര്‍ക്കും ഇതു ഉപകാരപ്പെടട്ടെ