മലയാളം ടൈപ്പിങ്ങ് മേളയില്‍ നിന്നും ഒഴിവാക്കി

5 vistas
Ir al primer mensaje no leído

E Cube Editor

no leída,
6 oct 2010, 11:29:00 a.m.6/10/2010
para Ecube Forum
ഐ.ടി മേളകളില്‍ നിന്നും ഈ വര്‍ഷം മലയാളം ടൈപ്പിങ്ങ് ഒഴിവാക്കുന്നു.
മേളയില്‍ പങ്കെടുക്കുന്നതിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ,
മേളയ്ക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഈ നടപടി. വിവരവിനിമയ സാങ്കേതിക
വിദ്യയുടെ ബഹുമുഖങ്ങളായ സാധ്യതകള്‍ പാഠ്യ പാഠ്യേതര രംഗങ്ങളില്‍
കുട്ടികള്‍ മത്സരബുദ്ധിയോടെ ഉപയോഗപ്പെടുത്തുന്നതിനും ഐസിടി രംഗത്ത്
ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും
നടത്തുന്ന ഐ.ടി മേളയില്‍ നിന്നും ഒരു മത്സരം ഒഴിവാക്കിയത് ആശാവഹമല്ല.
വിദ്യാലയങ്ങളില്‍, മലയാളം ടൈപ്പിങ്ങില്‍ പ്രാവിണ്യം നേടിയവര്‍
അധ്യാപകരേക്കാള്‍ കുട്ടികളാണ്. ആധ്യാപകര്‍ക്ക് അത്ര താല്‍പര്യമില്ലാത്ത
മലയാളം ടൈപ്പിങ്ങില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഈ മത്സരം ഒരു പരിധി വരെ
സഹായിച്ചിരുന്നു.

. മലയാളം ടൈപ്പിങ്ങ്, ഐ.ടി മേളയില്‍ നിന്നും ഒഴിവാക്കണം എന്ന് നിങ്ങള്‍
കരുതുന്നുണ്ടോ ?
. ഐ.ടി മേളയില്‍ നിലവിലെ മറ്റേതെങ്കിലും മത്സരത്തില്‍ മാറ്റം ആവശ്യമാണോ ?
. ഐ.സി.ടി അധിഷ്ടിത പഠനം ആരംഭിച്ച ഈ അവസരത്തില്‍ പുതിയതായി എന്തെങ്കിലും
ഉള്‍പ്പെടുത്തേണ്ടതുണ്ടോ ?

Responder a todos
Responder al autor
Reenviar
0 mensajes nuevos