1.
ഒരുനാള് ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും, ഏട്ടനെപ്പോലെ ബ്രിട്ടാനിയ മില്ക്ക് ബിക്കീസ് തന്നെ തിന്നും. ഇതില് കവി ഏട്ടന് എന്നുദ്ദേശിക്കുന്നത് ആരെയാണ് ?
(വല്യപ്പന്‍, ചിറ്റപ്പന്‍, എളയപ്പന്‍)
2. വിശ്വാസം അതല്ലേ എല്ലാം !- വിശ്വാസം എന്നതുകൊണ്ട് എന്തു വിശ്വാസമാണ് ഉദ്ദേശിക്കുന്നത് ?
(ആത്മവിശ്വാസം, അന്ധവിശ്വാസം, ഈശ്വരവിശ്വാസം)
3. പരസ്യങ്ങള്‍ വന്നുപോകുന്നതിനിടയില്‍ ടങ് ടങ് ടടേന്‍ എന്നൊരു ശബ്ദം കേള്പ്പിക്കാറുണ്ടല്ലോ, അതുകൊണ്ട് എന്താണ് അര്ഥമാക്കുന്നത് ?
(അയ്യേ പറ്റിച്ചേ, പിന്നേം പറ്റിച്ചേ, ഇനീം പറ്റിക്കും)
4. കലണ്ടര്‍ മനോരമ തന്നെ എന്നു തിലകന് പറയുമ്പോള്‍ അതില്‍ നിന്ന് നമ്മള് മനസ്സിലാക്കേണ്ടത് എന്താണ് ?
(അമ്മ ഓഫിസില്‍ മനോരമ കലണ്ടര്‍ തൂക്കില്ല, മോഹന്ലാലോ മമ്മൂട്ടിയോ മനോരമ കലണ്ടര്‍ നോക്കില്ല, തിലകന് മനോരമ കലണ്ടര്‍ നോക്കില്ല)
5, എന്നും ഒരു പണത്തൂക്കം മുന്നില്‍- പണത്തൂക്കം എന്നു വച്ചാല്‍ എത്രയാണ് ?
(2 കിലോ, 7 കിലോ, 25 കിലോ)
6. വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ…. നാട്ടില്‍ തേടിയത് ഏത് പൂവാണ് ?
(ചെത്തിപ്പൂ, ചെമ്പരത്തിപ്പൂ, മത്താപ്പൂ)
7. ——– ഈസ് ദി സീക്രട്ട് ഓഫ് മൈ എനര്ജി. ഡാഷ് കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത് ?
(മൂഡ്സ്, ഫ്രൂട്ട്സ്, ലൂപ്സ്)
8. പ്രകൃതിയുടെ മിശ്രിതം, ടാറ്റായുടെ പായ്ക്കിങ്- ഏത് മിശ്രിതമാണ് ഉദ്ദേശിക്കുന്നത് ?
(എന്പികെ മിശ്രിതം, ഫാക്ടംഫോസ് 20-20, കടലപ്പിണ്ണാക്ക്- പുകയിലക്കഷായം)
9. പ്രാര്‍ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണമുണ്ട്. ഒരു കാരണവുമില്ലാതെ പ്രാര്ഥിക്കുന്നവന് ആരായിരിക്കും ?
(ഭ്രാന്തന്‍, ദൈവം, യുക്തിവാദി)
10. ജനകോടികളുടെ വിശ്വസ്തസ്ഥാപനം ! ഈ പരസ്യം മലയാള ഭാഷയ്ക്ക് ഒരു പുതിയ വാക്ക് സംഭാവന ചെയ്തു. ഏതാണാ വാക്ക് ?
(വിശ്വസ്സ്സ, വിസ്വശ്സ, വിശ്വസ്ദസ്തസ്ഥ)