അവസാനത്തെ ഖണ്ഡിക വായിക്കുക:
http://www.mathrubhumi.com/online/malayalam/news/story/1920044/2012-11-03/kerala
--
Manilal K M | മണിലാല്‍ കെ എം.
http://libregeek.blogspot.com
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
"മലയാള ലിപി കമ്പ്യൂട്ടര്‍ ഉപയോഗത്തിന് അനുയോജ്യമാക്കുക, സാംസ്‌കാരിക
മ്യൂസിയം സ്ഥാപിക്കുക, സ്വാതിതിരുനാള്‍, രാജാരവിവര്‍മ, കുമാരനാശാന്‍,
സി.വി.രാമന്‍പിള്ള, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, എന്നിവരുടെ പേരില്‍
തുടക്കത്തില്‍ ചെയറുകള്‍ തുടങ്ങുക എന്നിവയും സര്‍വകലാശാലയുടെ ചുമതലയില്‍
ഉള്‍പ്പെടുന്നു. “
മറ്റേതെങ്കിലും സര്‍വ്വ കലാശാലകള്‍ക്കു് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും
കാര്യം മേല്പറഞ്ഞ കൂട്ടത്തിലുണ്ടോ ? ഇതിലൂടെ മലയാളം സര്‍വ്വ കലാശാലയുടെ
സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ ഒട്ടെല്ലാ
സര്‍വ്വകലാശാലകളിലും മലയാളവും വിവരസാങ്കേതിക വിദ്യയും
പഠിപ്പിക്കുന്നുണ്ടു്. ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 'മലയാളത്തനിമ' ലിപി
പരിഷകരണം ഒരിക്കല്‍ നടത്തിയതല്ലേ ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു്
കമ്പ്യൂട്ടറിനു് മലയാളത്തെ അനുയോജ്യമാക്കുകയാണോ മലയാളത്തില്‍ വിവര
വിനിമയോപാധികള്‍ പ്രയോഗിക്കാന്‍ തയ്യാറാവുകയാണോ വേണ്ടതു് ?
ഇക്കാര്യത്തില്‍ ഈ സര്‍ക്കാരിനെ ആരാണു് ഉപദേശിക്കുന്നതു് ? വിവര
സാങ്കേതിക കച്ചവടക്കാരെയാകാം ഉപദേശികളായി കാണുന്നതു്. ഒരു കാര്യം
സര്‍ക്കാരും സമൂഹവും കാണണം. കച്ചവടക്കാര്‍ ഒരിക്കലും പുതുതായി ഒന്നും
സൃഷ്ടിക്കുന്നില്ല. മറ്റുള്ളവര്‍, പ്രത്യേകിച്ചും സാമൂഹ്യ സംരംഭകര്‍
തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാലോ തങ്ങളുടെ ജീവിതാവശ്യങ്ങളാലോ
പ്രേരിപ്പിക്കപ്പെട്ടു് സൃഷ്ടിക്കുന്നവ അനുകരിച്ചു് ചരക്കാക്കി
വില്കുകയാണു് കച്ചവടക്കാര്‍ ചെയ്യുന്നതു്. കച്ചവടം ആവശ്യമാണു്.
വിതരണത്തിനുള്ള ഒരുപാധിയെന്ന നിലയില്‍. പക്ഷെ, അവരെ ആശ്രയിച്ചു്
അവര്‍ക്കു് വേണ്ടി മാത്രം, അവരാണു് ഏറ്റവും വലിയ സംരംഭകരെന്ന ധാരണയില്‍
ഭരിക്കാന്‍ പോയാല്‍ ഇത്തരം വിഡ്ഡി വേഷം കെട്ടേണ്ട ഗതികേടു്
ഭരണാധികാരികള്‍ക്കുണ്ടാകും.
തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും
ഇക്കാര്യത്തില്‍ സമാന സ്ഥിതിയിലാണോ ? അവരും ഐടി കച്ചവടക്കാരുടെ
ഉപദേശത്താലാണോ നയിക്കപ്പെടുന്നതു്. എങ്കില്‍ അവരുടെ ഉദ്യോഗസ്ഥ
പ്രമത്തതയും അധികം കാലം നിലനില്‍ക്കില്ല. ഐടി കച്ചവടക്കാര്‍
നടപ്പാക്കുന്ന ഇ-ഭരണവും ഇ-സ്ഥാപനഭരണവും അവരെ കച്ചവടക്കാരുടെ ഏറാന്‍
മൂളികളാക്കും. ഭരണത്തില്‍ അവര്‍ക്കുള്ള പങ്കു് ശിപായികളുടേതു്
മാത്രമാകും. ഭരണം - നയരൂപീകരണം, ആസൂത്രണം, പരിപാടി, നിര്‍വ്വഹണം, സേവനം
എല്ലാം അവരെഴുതിക്കൊണ്ടുവരുന്ന സോഫ്റ്റ്‌വെയര്‍ കോഡായിരിക്കും
നിര്‍ണ്ണയിക്കുക. വിവര സാങ്കേതിക വിദ്യ ജനകീയമാകേണ്ടതിന്റെ, സമൂഹത്തിന്റെ
പൊതു വിജ്ഞാനമായിത്തീരേണ്ടതിന്റെ, ആവശ്യകതയാണിതു്
ചൂണ്ടിക്കാണിക്കുന്നതു്.
അതു് ഉറപ്പാക്കുന്നതു് കച്ചവടക്കാര്‍ കൊണ്ടുവരുന്ന സങ്കേതങ്ങളല്ല,
സ്വതന്ത്രമായി സമൂഹത്തിനു് എടുത്തുപയോഗിക്കാവുന്നതും ഉപയോഗിക്കുന്ന
ആരുടേയും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനുതകുന്നതുമായ സ്വതന്ത്ര
സോഫ്റ്റ്‌വെയറാണു്.
മലയാളത്തിന്റെ വികാസത്തിനു് ആവശ്യമായതു് ലിപി പരിഷ്കരണമല്ല, മലയാളത്തില്‍
വിവര വിനിമയ സങ്കേതങ്ങളായ വിവര്‍ത്തനവും ലിപിമാറ്റലും (രണ്ടും
മലയാളത്തിലേയ്ക്കും മറ്റു് ഭാഷകളിലേയ്ക്കും), വായ്മൊഴി എഴുത്തായും
എഴുത്തു് വായ്മൊഴിയായും മാറ്റുക തുടങ്ങിയവ സമൂഹമാകെ ഉപയോഗിക്കുവാനുള്ള
പശ്ചാത്തലമൊരുക്കുക എന്നതാണു് എന്ന കാര്യം പല ചര്‍ച്ചകളിലും
ഉന്നയിക്കപ്പെട്ടതാണു്. ശരിയായ ഭാഷോപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിലൂടെ
മലയാളം മറ്റു് ഭാഷകളുമായി തത്സമയ ആദാന-പ്രദാനത്തിലൂടെ വളര്‍ന്നു് വരും.
ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും എല്ലാം
ഭാഷയായി വളരും. ബോധന മാധ്യമമായി മലയാളം ഉപയോഗിക്കാറാകും. മലയാളികള്‍
മലയാളം മാധ്യമത്തിലേയ്ക്കു് തിരിച്ചു് വരുന്നതാണു് തങ്ങളുടെ
താല്പര്യത്തിനു് നല്ലതെന്നു് സ്വയം ബോധ്യപ്പെടും. ഭാഷോപകരണങ്ങളുടേയും
വിശ്വ വിവര വലയുടേയും വ്യാപകമായ ഉപയോഗത്തിലുടെ സാധ്യമാകുന്ന ഭാഷകള്‍
തമ്മിലുള്ള ആദാന-പ്രദാനത്തിനു് പകരമാവില്ല സര്‍ക്കാര്‍ വകുപ്പുകളോ
സ്ഥാപനങ്ങളോ ഭാഷാ വിദഗ്ദ്ധരോ സാഹിത്യകാരന്മാരോ ഒറ്റപ്പെട്ടു് നടത്തുന്ന
വിവര്‍ത്തനവും മറ്റും.
ഇക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാതെ ഭരണാധികാരികളും ജാതി മത വര്‍ഗ്ഗിയ
സംഘടനകളും കേരള സമൂഹത്തില്‍ സ്വന്തം ഭാഷ മോശമാണെന്ന ധാരണ പരത്തി. ഒരു
തലമുറയേയാകെ ഇംഗ്ലീഷ് മീഡിയത്തിലേയ്ക്കു് തള്ളിയിട്ടു് കൊടുത്തു.
ഇംഗ്ലീഷ് മീഡിയത്തിന്റെ വളര്‍ച്ചയ്ക്കായി സ്വകാര്യ-സ്വാശ്രയ മേഖല
വ്യാപിപ്പിച്ചു. കേന്ദ്ര സ്കൂളുകള്‍ വ്യാപകമാക്കി. മറു ഭാഷാ
മാധ്യമത്തിന്റെ പേരില്‍ അതിലേയ്ക്കു് സാധാരണക്കാരുടെ കുട്ടികളേയും
വ്യാപകമായി ആകര്‍ഷിച്ചു. ഇതാണു് മലയാളികളുടെ ഇന്നത്തെ പതനത്തിനു് കാരണം.
മലയാളിക്കു് ഭാഷ നഷ്ടമായിക്കൊണ്ടിരിക്കുന്നു. സംസ്കാരം
നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറുഭാഷാ മാധ്യമത്തിലൂടെ പഠിക്കുന്നതൊന്നും
ശരിയായി സ്വാശീകരിക്കപ്പെടുന്നില്ല. ആശയ വിനിമയം എന്ന ഭാഷയുടെ ഉപയോഗം
ഇംഗ്ലീഷിലൂടെയും ഏതു് മറുഭാഷയിലൂടെയും നടക്കാം. അമൂര്‍ത്തമായ ചിന്തയുടെ
ഉപകരണമെന്ന ഭാഷയുടെ ഉപയോഗം മാതൃഭാഷ ബോധന മാധ്യമം ആകുമ്പോഴാണു്
പൂര്‍ണ്ണതയിലെത്തുക. ഈ ഗുണം പുതിയതലമുറയ്ക്കു് ലഭിക്കാതെ പോകുന്നു.
ജനാധിപത്യത്തിന്റേയും സ്വയംഭരണത്തിന്റേയും ഉയരങ്ങളിലേയ്ക്കെത്താന്‍
കഴിയാതെ സ്വന്തം ഭാഷയില്ലാത്ത സമൂഹമെന്ന നിലയില്‍ മലയാളികള്‍ നാളെ വിശ്വ
സംസ്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്കു് തള്ളപ്പെടുകയും ചെയ്യും.
ഇതിനു് കാരണക്കാരായ മേല്പറഞ്ഞവരെല്ലാം മലയാളികളോടു് സമസ്താപരാധം ഏറ്റു്
പറഞ്ഞു് മാപ്പിരക്കേണ്ടവരാണു്. അതിനു് പകരം അതെല്ലാം തിരികെ
പിടിക്കാനെന്ന പേരില്‍ ഉത്സവ തട്ടിപ്പുകള്‍ അരങ്ങേറുകയും പല
വിഷയങ്ങളുടേയും പേരില്‍ സര്‍വ്വ കലാശാലകള്‍ മുളപ്പിക്കുകയും ചെയ്യുന്നു.
ഈ സര്‍വ്വകലാശാല എന്ന ആശയത്തിന്റെ പിന്നിലുള്ള സങ്കല്പം മലയാളത്തിന്റെ
ഭാവിയ്ക്കു് ഭാഷാ വിദഗ്ദ്ധരുടെ മുന്‍കൈ മാത്രം മതി എന്നതാണു്. സ്വതന്ത്ര
സോഫ്റ്റ്‌വെയറിന്റെ വികസനത്തിനു് ICFOSS എന്നു് മുന്‍ സര്‍ക്കാരിന്റെ
കാലത്തു് ഐടി വകുപ്പും ഐടി മിഷനും കണ്ടതു് പോലെ തന്നെയാണിതും.
യഥാര്‍ത്ഥത്തില്‍ വേണ്ടതു് സമഗ്ര സമീപനമാണു്. ഐടിയ്ക്കു് ഭാഷയിലും
സാങ്കേതിക വിദ്യയിലും ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും
പങ്കുള്ളതു് പോലെ ഭാഷയ്ക്കു് ഏടിയിലും മറ്റെല്ലാ മേഖലകളിലും പങ്കുണ്ടു്.
സര്‍വ്വകലാശാലകളും കച്ചവട സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നതിന്റെ
കെടുതിയാണിതു്.
എസ്എംസി മലയാളം ഭാഷോപകരണങ്ങളുടെ കാര്യത്തില്‍ വളരെ ശക്തമായ
നിലപാടെടുത്തിട്ടുണ്ടു്. ഒട്ടൊരു വൈകാരിക വിക്ഷോഭം തന്നെ
പ്രകടിപ്പിക്കപ്പെട്ടിട്ടുമുണ്ടു്. ഇത്ര കാലമായിട്ടും ഇക്കാര്യം
ശ്രദ്ധിക്കാനും പഠിക്കാനും നമ്മുടെ ഭരണ രാഷ്ട്രീയക്കാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും ഭാഷാ വിദഗ്ദ്ധര്‍ക്കും കഴിയാതെ പോയി എന്നു്
വിശ്വസിക്കാനാവില്ല. അറിവില്ലായ്മ, അറിയാനുള്ള അവസരം കിട്ടാതെ
പോകുന്നതു് മൂലമായാല്‍ കുറ്റമല്ല. പക്ഷെ, അറിഞ്ഞിട്ടും
പഠിക്കാതിരിക്കുന്നതു് അഹങ്കാരമാണു്, ക്ഷമ അര്‍ഹിക്കുന്നതുമല്ല.
ഏതായാലും ഈ മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സ് കേരള ഭരണത്തിന്റേയും കേരള
നിയമനിര്‍മ്മാണ സഭയുടേയും ഗവര്‍ണ്ണറുടേയും സവിശേഷ ശ്രദ്ധ
അര്‍ഹിക്കുന്നതാക്കി മാറ്റിയിരിക്കുന്നു.
മലയാളം ആധുനികമാക്കാന്‍ ലിപി പരിഷ്കരണമോ ഭാഷാ പരിഷ്കരണമോ അല്ല വേണ്ടതു്
എന്നകാര്യം അറിയാത്തവരാണു് ഈ ഓര്‍ഡിനന്‍സിറക്കിയ കേരള ഭരണം നയിക്കുന്നതു്
എന്നതു് കേരളീയര്‍ക്കും മലയാളത്തിനും ഭൂഷണമായില്ല.
ഭാഷയും ലിപിയും സാങ്കേതിക വിദ്യയ്ക്കു് വഴങ്ങണമെന്ന കാഴ്ചപ്പാടു് ഭാഷയെ
വികലമാക്കും. ഇതു് അടിമ ബോധത്തില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടാണു്.
ഈ അടിമത്തം സാങ്കേതിക വിദ്യയോടായാലും ഇംഗ്ലീഷിനോടായാലും നമ്മുടെ
ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല. മറിച്ചു്, സാങ്കേതിക വിദ്യ
എന്നു് പറയുന്നതു് തന്നെ ശാസ്ത്രത്തിന്റെ പ്രത്യേക രംഗങ്ങളിലെ
പ്രയോഗമെന്ന നിലയില്‍ ഭാഷയ്ക്കു് വഴങ്ങാന്‍ നിര്‍ബ്ബന്ധിതമാണു്. ആവശ്യമായ
സങ്കേതങ്ങള്‍ കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നതാണു് സമൂഹം
ചെയ്യേണ്ടതു്. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിയ ഉപകരണങ്ങള്‍ക്കു് നമ്മുടെ
ഭാഷയെ പരുവപ്പെടുത്തുകയല്ല. എത്രയോ വര്‍ഷമായി നമ്മള്‍ മലയാളം അതിന്റെ
എല്ലാ തനിമയോടെയും കമ്പ്യൂട്ടറില്‍ ഉപയോഗിച്ചു് പോരുന്നു. സാങ്കേതിക
വിദ്യാ കച്ചവടക്കാരാണു് ഭാഷയെ വികലമാക്കി തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍
നേടാനായി തെറ്റായ ഉപദേശം നല്‍കുന്നതു്. ആണവ ചില്ലിന്റെ കാര്യത്തില്‍
മൈക്രോസോഫ്റ്റിന്റെ താല്പര്യം സംരക്ഷിക്കാനായി കുഴപ്പമുണ്ടാക്കിയതു്
ഉദാഹരണം. (യുണീകോഡ് കണ്‍സോര്‍ഷ്യത്തില്‍ മലയാളത്തിനു്
പ്രാതിനിധ്യമില്ലെന്നതു് മറ്റൊരു പ്രശ്നം.)
ഭരണാധികരികള്‍ക്കു് ആവശ്യമായ ഉപദേശം കിട്ടാതെ പോയതു് കൊണ്ടാണു് ഇങ്ങിനെ
ഉണ്ടായതെന്നു് ഇനിയെങ്കിലും പറയാതിരിക്കാന്‍ നമുക്കൊരു കാര്യം ചെയ്യാം.
ഭരണാധികാരികള്‍ക്കു് മൊത്തത്തില്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കാം.
അതില്‍ വിവര സാങ്കേതിക വിദ്യ ഭരണരംഗത്തും ആസൂത്രണത്തിലും
ഭാഷാവികസനത്തിലും ഒരുക്കുന്ന സാധ്യതകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
മേന്മകളും സാധ്യതകളും ഭാഷാ വികസനത്തിനാവശ്യമായ നടപടികള്‍, അവ
നടപ്പാക്കാനാവശ്യമായ മൂര്‍ത്തമായ പരിപാടികള്‍, നടപ്പാക്കുന്നതില്‍
സഹകരണത്തിന്റേയും ജന പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റേയും ആവശ്യകത
തുടങ്ങിയവ ഉണ്ടായിരിക്കണം.
എസ് എം സി യോ ഡിഎകെഎഫോ മുന്‍കൈ എടുക്കണം. എല്ലാവരും സഹകരിക്കണം. കരടു്
പ്രസിദ്ധീകരിച്ചു് ചര്‍ച്ചയിലൂടെ പുഷ്ടിപ്പെടുത്തി സമയ ബന്ധിതമായി
അധികാരികള്‍ക്കു് ഓണ്‍ലൈനായും അച്ചടിച്ചും കൊടുക്കണം.
തോമസ്.
> --
>
>
>
--
With warm greetings.
Joseph Thomas,
thoma...@gmail.com/tho...@fsmi.in,
Mob : +91-9447738369/Res : 04842792369
ഇന്നലെകളില്‍ നിന്നു് പഠിക്കുക, ഇന്നില്‍ ജീവിക്കുക, നാളേയ്ക്കു് വേണ്ടി
പ്രവര്‍ത്തിക്കുക.
ഇന്നലെകളേക്കുറിച്ചു് ആകുലപ്പെടുകയോ ഊറ്റം കൊള്ളുകയോ അല്ല വേണ്ടതു്,
പഠിക്കുകയാണു്. ഇന്നിനെക്കുറിച്ചും നാളെയേക്കുറിച്ചും ആകുലപ്പെട്ടിട്ടും
കാര്യമില്ല, കാരണം ഇന്നെന്തെന്നു് ഇന്നലെ തീരുമാനിച്ചു് കഴിഞ്ഞു. നാളെയെ
നമുക്കു് മാറ്റുകയുമാകാം. ഇന്നലെകളുടെ അനുഭവം ഉള്‍ക്കൊണ്ടു് നാളെയെ
നമുക്കനുയോജ്യമാക്കാന്‍ വേണ്ടിയുള്ള കൂട്ടായ ആസൂത്രണവും പ്രവര്‍ത്തനവുമാണു്
ഓരോരുത്തരുടേയും കടമ.
ഇതുവരെ കണ്ട എല്ലാ വാർത്തകളിൽ നിന്നും മനസ്സിലാക്കാനാവുന്നതു്, ഇന്നു് മലയാളത്തിന്റെ കാര്യത്തിൽ കംപ്യൂട്ടർ എത്രത്തോളം പ്രയോഗക്ഷമമാണെന്നു് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിയ്ക്കുന്നവർക്കു് യാതൊരു അറിവുമില്ലെന്നതാണു്.നിത്യജീവിതത്തിൽ കംപ്യൂട്ടറിനുള്ള പ്രയോഗസാധ്യതകൾ തന്നെ ശരിയ്ക്കു മനസ്സിലാക്കിയിട്ടില്ലാത്തവർ, ഭാഷാകംപ്യൂട്ടിങ്ങിൽ കംപ്യൂട്ടറിന്റെ ഇന്നത്തെ നിലവാരം മനസ്സിലാക്കാതിരിയ്ക്കുന്നതിൽ അത്ഭുതമില്ല.ഈ അജ്ഞാനികളുടെ ഇടയിലൂടെ തന്ത്രപരമായി സ്വന്തം ഗൂഢലക്ഷ്യങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രമിയ്ക്കുന്ന കുറുക്കന്മാരെ വെളിച്ചത്തു കൊണ്ടുവരികയും, അജ്ഞാനികൾക്കു് ഇക്കാര്യങ്ങളിൽ അല്പം വെളിച്ചം കൊടുക്കുകയുമാണു്, ഈ അവസ്ഥയിൽ വേണ്ടതെന്നു് എനിയ്ക്കു തോന്നുന്നു.
തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച ഉലകത്തമിഴ് മാനാട്ടില്‍ (വിശ്വ തമിഴ് സമ്മേളനം – 2010) തുടക്കം തൊട്ട് അവസാനം വരെ പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. തമിഴ് മാനാടിന്‍റെ ഒരു ഭാഗമായി തമിഴ് ഇണൈയം കോണ്‍ഫറന്‍സും ഉണ്ടായിരുന്നു.
കനിമൊഴിയും രാജയുമൊക്കെ (തട്ടിപ്പും വെട്ടിപ്പുമൊക്കെ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും) തമിഴ് ഇണൈയത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യമെന്ന് പറയാതെ വയ്യ. കേരളത്തില്‍ തട്ടിപ്പും വെട്ടിപ്പും മാത്രമേയുള്ളൂ സംഭാവനകളില്ലല്ലോ!
ഇണൈയം 2010-ന്‍റെ ഭാഗമായി തമിഴ്നാട് സര്‍ക്കാരും
കനിത്തമിഴ് സംഘവും (kanithamizh.in) തമിഴ് വെര്‍ച്ച്വല്‍
യൂണിവേഴ്സിറ്റിയും (tamilvu.org) ഇന്‍ഫിറ്റും (infitt.org)
സഹകരിച്ച് ഇണൈയത്തില്‍ അവതരിപ്പിച്ച കോണ്‍ഫറന്‍സ് പേപ്പറുകള്‍ ഒരു പുസ്തകമാക്കി
ഇറക്കിയിട്ടുണ്ട്. വിശ്വമഹാസമ്മേളനമൊക്കെ സംഘടിപ്പിക്കുമ്പോള്‍ നടത്തിപ്പുകാര്‍
ഇതൊക്കെയൊന്ന് മറിച്ച് നോക്കിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു!
1. കമ്പ്യൂട്ടര്‍ വഴി തമിഴ് പഠനം (21
പേപ്പര്‍)
2. ഇന്‍റര്‍നെറ്റും വിദ്യാഭ്യാസ രംഗവും (6 പേപ്പര്‍)
3. തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് (21 പേപ്പര്‍)
4. തമിഴ് സ്പെല്‍ ചെക്കര്‍ (6 പേപ്പര്‍)
5. തമിഴ് ടെക്സ്റ്റ് ടു സ്പീച്ച് (13 പേപ്പര്‍)
6. തമിഴ് ഡിജിറ്റല്‍ ലൈബ്രറികളും നിഘണ്ടുകളും (12 പേപ്പര്‍)
7. നെറ്റിനായുള്ള തമിഴ് ആപ്ലിക്കേഷനുകള്‍ (5 പേപ്പര്‍)
8. തമിഴ് ഓസിആര്‍ (7 പേപ്പര്‍)
9. മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ (11 പേപ്പര്‍)
10. തമിഴ് ടൈപ്പിംഗും ഫോണ്ടുകളും (3 പേപ്പര്‍)
11. നെറ്റും തമിഴ് ഭാഷയുടെ പരിണാമവും (4 പേപ്പര്‍)
12. തമിഴും ഇ-ഗവേണന്‍സും (7 പേപ്പര്‍)
13. കമ്പ്യൂട്ടര്‍ വഴി വിദ്യാഭ്യാസം (8 പേപ്പര്‍)
14. തമിഴ് സെര്‍ച്ച് (7 പേപ്പര്‍)
15. തമിഴ് മൊബൈല്‍ കമ്പ്യൂട്ടിംഗ് (5 പേപ്പര്‍)
16. തമിഴ് യൂണീക്കോഡ് (4 പേപ്പര്‍)
അക്കാദമിക്ക് രംഗത്തുള്ളവരെയും മൈക്രോസോഫ്റ്റ്, ഗൂഗിള്‍, അഡോബി തുടങ്ങിയ കമ്പനികളില്‍ ജോലി നോക്കുന്ന പ്രൊഫഷണലുകളെയും ഭാഷാപ്രേമികളെയും ടെക്നോക്രാറ്റുകളെയും വിക്കിപ്പീഡിയ പ്രവര്‍ത്തകരെയും ഫ്രീ സോഫ്റ്റ്‌വെയര്‍ വക്താക്കളെയും ഒക്കെ അണിനിരത്തിക്കൊണ്ടായിരുന്നു സെമിനാര്‍ നടന്നത്.
കമ്പ്യൂട്ടിംഗ് സെമിനാറിലെ പേപ്പര്‍ വിഷയങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇതല്ലാതെ, വേറെയും പല സെമിനാറുകളും ഉലകത്തമിഴ് മാനാടിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അവയും പുസ്തകങ്ങളായും പിഡിഎഫായും ലഭ്യമാണ്. വിശ്വമലയാളസമ്മേളനത്തിന്‍റെ നടത്തിപ്പുകാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത റഫറന്‍സ് മെറ്റീരിയലാണിവ.
മൈക്രോസോഫ്റ്റിന്‍റെ ഭാഷാഇന്ത്യക്ക്
(ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് വേണ്ടിയുള്ള ഒരു പോര്‍ട്ടല്‍) വേണ്ടി മൈക്കേല്‍
കപ്ലാന്‍ (മൈക്രോസോഫ്റ്റിന്‍റെ പ്രാദേശികവല്‍ക്കരണ –
ലോക്കലൈസേഷന്‍ - ടീമില്‍ ജോലിചെയ്യുകയാണ് കപ്ലാന്‍) അടക്കമുള്ള ഒരുപിടി വിദേശ
പ്രൊഫഷണലുകളെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
സര്‍ക്കാരിനും വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി നിലവിലുള്ള
അവസ്ഥയും ഭാവി പരിപാടികളും നമ്മുടെ കാഴ്ചപ്പാടില്‍ നിന്നു്
അവതരിപ്പിക്കുന്ന ഒരു രേഖ തയ്യാറാക്കുമോ ?
നമുക്കതു് ചര്‍ച്ച ചെയ്തു് അംഗീകരിച്ചു് ബന്ധപ്പെട്ടവര്‍ക്കെല്ലാം
കൊടുക്കാം. അതു് പൊതു ചര്‍ച്ചയ്ക്കും വിടാം.
എന്താണു് നടക്കുന്നതെന്നു് ഒരു പൊതു ധാരണ ഉണ്ടാകുമ്പോള്‍ ആവശ്യവും അവ
നിറവേറ്റാനുള്ള പരിപാടിയും ഉരുത്തിരിയും.
ഇതു് മലയാളികളുടെ ഒരു പൊതു ആവശ്യമാണല്ലോ ?
തോമസ്.
.
2012/11/5 Benny Francis <webd...@gmail.com>:
2012/11/6 Anilkumar KV <anil...@gmail.com>:
ഇത് തെറ്റായ സമീപനമാണ് . ZWJ യും ZWNJ യും ഭാഷക്ക് ആവശ്യമായ ഷേപ്പിങ്ങ്
കാരക്റ്ററുകളാണ് .
ZWJ ഇപ്പോഴും വ്യാപകമായിത്തന്നെ ഉപയോഗിച്ചും പിന്തുണച്ചും വരുന്നുണ്ട് .
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്‍പുട്ട് സിസ്റ്റങ്ങള്‍
പിന്തുണയ്ക്കുന്നത് ZWJ ഉപയോഗിക്കുന്ന ചില്ലുകളെത്തന്നെയാണ് യൂണിക്കോഡ്
ബാക്ക്‌വേര്‍ഡ് കമ്പാറ്റിബിലിറ്റിവഴി ഇതിനെ പിന്തുണക്കുന്നുമുണ്ട് .
ചില്ലുകള്‍ക്ക് അടിസ്ഥാനാക്ഷരങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍
അതത്യാവശ്യവുമാണ് . സദ്വാരവും(with hole) സദ്‌വാരവും (good week)
തമ്മിലുള്ള വ്യത്യാസം ZWNJ യുടേതാണ് . അതു പോലെ തമിഴ്‌നാട് തമിഴ്നാട്
(ഴക്കടിയില്‍ ന) ആയിപ്പോവാതിരിക്കാന്‍ zwnj ഇട്ടെഴുതുന്നപോലുള്ള
ആവശ്യങ്ങളുണ്ടുതാനും .
>
> 6. മലയാളത്തില്‍ അലങ്കാര അക്ഷര സഞ്ചയങ്ങള്‍ കുറവാണു് ഒരോ മാസവും ഒരോ അക്ഷര
> സഞ്ചയങ്ങള്‍ വികസിപ്പിക്കാനുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടി
> നടപ്പിലാവുകയാണെങ്കില്‍ ഇതിനൊരു പരിഹാരമാകും. ഈ അക്ഷര സഞ്ചയങ്ങള്‍ സ്വതന്ത്ര
> ഉപയോഗ അനുമതിയോടെ വേണം വിതരണം ചെയ്യാന്‍.
സ്വതന്ത്ര ഉപയോഗ അനുമതിയോടെ വേണം വിതരണം ചെയ്യാനെന്നതില്‍ യോജിക്കുന്നു.
അതിനും മുമ്പ് അത് ജനം തള്ളിയ മലയാളത്തനിമാ ഒന്നാംഘട്ടം ലിപി
അനുസരിച്ചുള്ള ഫോണ്ടല്ല എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട് അതുപോലെ
ഓരോമാസവും ഓരോ ഫോണ്ടെന്നത് പ്രായോഗികമാണെന്ന് എനിക്ക് തോന്നുന്നില്ല .
>
> 7. ഉപയോഗ യോഗ്യമായ യാന്ത്രിക എഴുത്തു്, വിവര്‍ത്തനം എന്നീ സംവിധാനങ്ങള്‍
> മലയാളത്തിനു് വേണ്ടി വികസിപ്പിക്കുന്നതിലുള്ള കാലതാമസം വലിയ ദോഷം
> ചെയുന്നുണ്ടു്. പലതലങ്ങളില്‍ പാരസ്പര്യമില്ലാതെ നടക്കുന്ന ശ്രമങ്ങളെ
> ഏകോപിപ്പിച്ചു് ഇവ പെട്ടന്നു് തന്നെ യാഥാര്‍ത്ഥ്യമാക്കണം
കഴിഞ്ഞ നാലുകൊല്ലങ്ങളായി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
ആവശ്യപ്പെടുന്നത് ഈ ശ്രമങ്ങളേതൊക്കെയെന്ന് മനസ്സിലാക്കിവേണം പുതിയ
ഇടപെടലുകള്‍ നടത്താനും പ്ലാന്‍ ചെയ്യാനും എന്നാണ് . അതാണ് തുടര്‍ച്ചയായി
അവഗണിക്കപ്പെടുന്നത് .
> 8. പല ഭാഷാ സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്താനും വലിയ തോതില്‍ മലയാളം
> ഉള്ളടക്കം ആവശ്യമാണു്. അതിനാല്‍ ഉള്ളടക്ക നിര്‍മ്മാണത്തിനു് വളരെയേറെ ഊന്നല്‍
> കൊടുക്കണം. സര്‍ക്കാര്‍ അധീനതയിലുള്ള പ്രസിദ്ധീകരണങ്ങളും രേഖകളും സ്വതന്ത്ര
> ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം.
തീര്‍ച്ചയായും സ്വതന്ത്രകോര്‍പ്പസ്സുകളുടെ നിര്‍മ്മാണം ഒരു പ്രയോറിറ്റി
ഏരിയ ആവണം . ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ സിഡിറ്റിനും സിഡാക്കിനും
അക്കാദമിക് സ്ഥാപങ്ങല്‍ക്കും ഒക്കെ ഏറ്റെടുക്കാവുന്നതാണ് . ഇതുവരെ
റിലീസ് ചെയ്യാതെ കെട്ടിക്കിടക്കുന്നവ റിലീസ് ചെയ്യുകയും വേണം
>
> 9. സ്കൂള്‍ വിക്കി പദ്ധതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളെ മലയാളത്തിലുള്ള
> സ്വതന്ത്ര പ്രാദേശിക ഭൂപടനിര്‍മ്മാണം പരിശീലിപ്പിക്കണം
>
> 10. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഭാഷാ സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍
> വികസിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും പ്രോത്സാഹനം നല്‍കുകയും വേണം.
>
> 11. പാഠ്യപദ്ധതിയുടെ ബന്ധപ്പെട്ട തലങ്ങളിലൊക്കെ ഭാഷാ സാങ്കേതിക വിദ്യ
> ഉള്‍പ്പെടുത്തണം. അവയെ കാലോചിതമായി പിഷ്കരികരിക്കാനുള്ള സംവിധാനമൊരുക്കണം.
>
> ഇനിയും കാര്യങ്ങളുണ്ടു് അവ ക്രമേണെ കൂട്ടിചേര്‍ക്കാം.
>
> മലയാളം സര്‍വ്വകലാശാലയെ കുറിച്ചുള്ള ചര്‍ച്ച വേറെ തന്നെയാക്കുകയായിരിക്കും
> കൂടുതല്‍ നല്ലതു്.
>
> - അനില്‍
>
> --
ഇത് ഫീച്ചറാണ് . പിഴവല്ല . ആണവചില്ലിനോടുള്ള എതിര്‍പ്പ് അത്
അടിസ്ഥാനാക്ഷരത്തില്‍നിന്ന് അതിന്റെ രൂപഭേദമായ ചില്ലിനെ വേര്‍പെടുത്തുന്ന
തലതിരിഞ്ഞ ലോജിക്കാണെന്നതാണ് . ZWJ ഉള്ളതുകൊണ്ടല്ല ആ എതിര്‍പ്പും .
ആണവചില്ലുണ്ടെങ്കിലും ഇല്ലെങ്കിലും ZWJ യും ZWNJയും ആവശ്യമാണ് . ഈ
ലിസ്റ്റിന്റെ ആര്‍ക്കേവില്‍ തന്നെ കൂടുതല്‍ ചര്‍ച്ചകളുണ്ട് .
> മുന്‍കാല പൊരുത്തത്തിനായി ZWJ മലയാളത്തില്‍ ഉപയോഗിക്കുകയും, പരിപാലിക്കുകയും
> തന്നെ വേണം. എങ്കിലും ZWJ ഇല്ലാതെ മലയാളം എഴുതാമെന്നും, ഇതിനെ മലായാളത്തിലെ
> ഒട്ടുമിക്ക ഭാഷാ സാങ്കേതിക ഉപയോക്താക്കളും ഇന്നു് അംഗീകരിക്കുന്നുവെന്നതും,
> കഴിഞ്ഞകാല നിശ്ചലാവസ്ഥയില്‍ നിന്നുമുള്ള ഒരു മുന്നേറ്റം തന്നെയാണു്.
തെറ്റാണ് മുകളില്‍ പറഞ്ഞത് . ZWJ ഒഴിവാക്കപ്പെട്ടിട്ടില്ല . സിഡാക്‍
എന്നെഴുതണമെങ്കില്‍ ZWJ തന്നെ വേണം . ആണവചില്ല് ഇപ്പോഴും ഭൂരിഭാഗം പേരും
പിന്തുണച്ചിട്ടില്ല. വന്ന സ്റ്റാന്‍ഡേര്‍ഡെന്ന നിലയില്‍ ആണവചില്ലും
സാധാരണ ചില്ലും തമ്മിലുള്ള കാനോനിക തുല്യതയാണ് സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിട്ടുള്ളത് . ആ പൊസിഷന്‍ വിക്കിമീഡിയ
അടക്കമുള്ള സ്ഥാപനങ്ങളെക്കൊണ്ട് യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തില്‍ തന്നെ
ഉയര്‍ത്താനും അങ്ങനെ CLDR ലെവലില്‍ എങ്കിലും തുല്യത കൊണ്ടുവരാനുമുള്ള
ശ്രമങ്ങളില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട് . സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ ഇന്‍പുട്ട് മെത്തേഡുകള്‍
ആണവചില്ലുകളുണ്ടാക്കുന്നില്ല.
യൂണിക്കോഡിന് സന്തോഷ് വിക്കിമീഡിയ വഴി നല്‍കിയ ഈ റിപ്പോര്‍ട്ട് കാണുക
http://thottingal.in/documents/ReportonMalayalamUnicodeIssues.pdf
അനിവര്‍
2012/11/8 Anilkumar KV <anil...@gmail.com>:
> അനിവര്‍,ഇത് ഫീച്ചറാണ് . പിഴവല്ല .
> ഭാഷകള്‍ക്കനുവദിച്ച സ്ഥാനത്തിനു് പുറത്തുള്ള ZWNJ, ZWJ എന്നിവക്ക് ഒരു ഭാഷയുടെ
> ലിപിരൂപത്തിലടക്കം ഇടപെടേണ്ടി വരുന്നുവെന്നതു് യുനിക്കോഡിന്റെ രൂപകല്‍പനയിലെ
> തന്നെ പിഴവായിട്ടുവേണം കരുതാന്‍. ആ പിഴവിന്റെ പിടിയില്‍പെട്ടുപോയ
> ഭാഷകളിലൊന്നായി മലയാളവുമുള്ളതുകൊണ്ടാണു്, ഏതാനം വര്‍ഷങ്ങളായി മലായാളത്തിലെ ഭാഷാ
> സാങ്കേതിക ഉപയോക്താക്കളെ തമ്മില്‍ കലഹിപ്പിച്ച ആണവചില്ലു് തര്‍ക്കമുണ്ടായതു്.
തെറ്റാണ് മുകളില്‍ പറഞ്ഞത് . ZWJ ഒഴിവാക്കപ്പെട്ടിട്ടില്ല . സിഡാക്‍
> മുന്‍കാല പൊരുത്തത്തിനായി ZWJ മലയാളത്തില്‍ ഉപയോഗിക്കുകയും, പരിപാലിക്കുകയും
> തന്നെ വേണം. എങ്കിലും ZWJ ഇല്ലാതെ മലയാളം എഴുതാമെന്നും, ഇതിനെ മലായാളത്തിലെ
> ഒട്ടുമിക്ക ഭാഷാ സാങ്കേതിക ഉപയോക്താക്കളും ഇന്നു് അംഗീകരിക്കുന്നുവെന്നതും,
> കഴിഞ്ഞകാല നിശ്ചലാവസ്ഥയില്‍ നിന്നുമുള്ള ഒരു മുന്നേറ്റം തന്നെയാണു്.
എന്നെഴുതണമെങ്കില്‍ ZWJ തന്നെ വേണം . ആണവചില്ല് ഇപ്പോഴും ഭൂരിഭാഗം പേരും
പിന്തുണച്ചിട്ടില്ല.
വന്ന സ്റ്റാന്‍ഡേര്‍ഡെന്ന നിലയില്‍ ആണവചില്ലും
സാധാരണ ചില്ലും തമ്മിലുള്ള കാനോനിക തുല്യതയാണ് സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിട്ടുള്ളത് . ആ പൊസിഷന്‍ വിക്കിമീഡിയ
അടക്കമുള്ള സ്ഥാപനങ്ങളെക്കൊണ്ട് യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തില്‍ തന്നെ
ഉയര്‍ത്താനും അങ്ങനെ CLDR ലെവലില്‍ എങ്കിലും തുല്യത കൊണ്ടുവരാനുമുള്ള
ശ്രമങ്ങളില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട് .
സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ ഇന്‍പുട്ട് മെത്തേഡുകള്‍
ആണവചില്ലുകളുണ്ടാക്കുന്നില്ല.
--
പിഴവല്ല എന്നു പറയുമ്പോള്‍ നേരത്തെ എന്റെ മറുപടിയില്‍ നിന്ന് അരിച്ചുമാറ്റിയ
ആണവചില്ലിനോടുള്ള എതിര്‍പ്പ് അത്
അടിസ്ഥാനാക്ഷരത്തില്‍നിന്ന് അതിന്റെ രൂപഭേദമായ ചില്ലിനെ വേര്‍പെടുത്തുന്ന
തലതിരിഞ്ഞ ലോജിക്കാണെന്നതാണ് . ZWJ ഉള്ളതുകൊണ്ടല്ല ആ എതിര്‍പ്പും .
ആണവചില്ലുണ്ടെങ്കിലും ഇല്ലെങ്കിലും ZWJ യും ZWNJയും ആവശ്യമാണ് .
ഇതിനുള്ള മറുപടി കൂടി പ്രതീക്ഷിക്കുന്നു .
> എന്തു് തെറ്റ് ? യുനിക്കോഡില്‍ U0D7F എന്ന സ്ഥാനത്തു് 'ക' യുടെ
> ചില്ലക്ഷരമുണ്ടല്ലൊ.
എന്റെ പിഴ . നോക്കാതെ എഴുതിപ്പോയി
>>
>> വന്ന സ്റ്റാന്‍ഡേര്‍ഡെന്ന നിലയില്‍ ആണവചില്ലും
>> സാധാരണ ചില്ലും തമ്മിലുള്ള കാനോനിക തുല്യതയാണ് സ്വതന്ത്രമലയാളം
>> കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിട്ടുള്ളത് . ആ പൊസിഷന്‍ വിക്കിമീഡിയ
>> അടക്കമുള്ള സ്ഥാപനങ്ങളെക്കൊണ്ട് യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തില്‍ തന്നെ
>> ഉയര്‍ത്താനും അങ്ങനെ CLDR ലെവലില്‍ എങ്കിലും തുല്യത കൊണ്ടുവരാനുമുള്ള
>> ശ്രമങ്ങളില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട് .
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങു് പൊതുവേ നല്ലൊരു വിജയം തന്നെയാണു്. അതിന്റെ
> പേരില്‍ ഏതാനം പേര്‍ ചില അനാവശ്യ പിടിവാശികള്‍ കൊണ്ടു് നടന്നിട്ടുണ്ടെന്നതാണു്
> ആകെയുള്ള വിമര്‍ശനം.
ബ്രാന്‍ഡിങ്ങ് വേണ്ട അനില്‍
> ആരുടേയും ശ്രമങ്ങളം നിഷേധിക്കാനോ, അവ വിജയമെന്നു്
> അവകാശവാദത്തെ ചോദ്യം ചെയ്യലൊന്നും ഇവിടെ ഉദ്ദേശമില്ല. ഇതു് സംബന്ധിച്ച ഏല്ലാ
> മുന്‍കാല ചര്‍ച്ചകളും ഒന്നു് വായിച്ചു നോക്കുന്നതു് നല്ലതായിരിക്കും
ചുരുങ്ങിയ പക്ഷം അനില്‍ നേരത്തെ ഞാന്‍ തന്ന ലിങ്കിലെ ഈ
റിപ്പോര്‍ട്ടെങ്കിലും വായിച്ച് ചര്‍ച്ച ചെയ്യണമെന്ന്
താല്‍പ്പര്യപ്പെടുന്നു
http://thottingal.in/documents/ReportonMalayalamUnicodeIssues.pdf
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മടുത്തതുകൊണ്ടാണ് . എന്നിട്ട്
ആര്‍ഗ്യുമെന്റിന്റെ മെറിറ്റില്‍ നമുക്ക് ചര്‍ച്ച ചെയ്യാം
നേരത്തെ എന്റെ മറുപടിയില്‍ നിന്ന് അരിച്ചുമാറ്റിയ
ഇതിനുള്ള മറുപടി കൂടി പ്രതീക്ഷിക്കുന്നു .
ആണവചില്ലിനോടുള്ള എതിര്‍പ്പ് അത്
അടിസ്ഥാനാക്ഷരത്തില്‍നിന്ന് അതിന്റെ രൂപഭേദമായ ചില്ലിനെ വേര്‍പെടുത്തുന്ന
തലതിരിഞ്ഞ ലോജിക്കാണെന്നതാണ് . ZWJ ഉള്ളതുകൊണ്ടല്ല ആ എതിര്‍പ്പും .
ആണവചില്ലുണ്ടെങ്കിലും ഇല്ലെങ്കിലും ZWJ യും ZWNJയും ആവശ്യമാണ് .
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങു് പൊതുവേ നല്ലൊരു വിജയം തന്നെയാണു്. അതിന്റെബ്രാന്ഡിങ്ങ് വേണ്ട അനില്‍
> പേരില്‍ ഏതാനം പേര്‍ ചില അനാവശ്യ പിടിവാശികള്‍ കൊണ്ടു് നടന്നിട്ടുണ്ടെന്നതാണു്
> ആകെയുള്ള വിമര്‍ശനം.
ചുരുങ്ങിയ പക്ഷം അനില്‍ നേരത്തെ ഞാന്‍ തന്ന ലിങ്കിലെ ഈ
റിപ്പോര്‍ട്ടെങ്കിലും വായിച്ച് ചര്‍ച്ച ചെയ്യണമെന്ന്
താല്‍പ്പര്യപ്പെടുന്നു
http://thottingal.in/documents/ReportonMalayalamUnicodeIssues.pdf
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മടുത്തതുകൊണ്ടാണ് . എന്നിട്ട്
ആര്‍ഗ്യുമെന്റിന്റെ മെറിറ്റില്‍ നമുക്ക് ചര്‍ച്ച ചെയ്യാം
ഇതിനിടയില്‍ മലയാളികളുടെ ഭാഗത്തു് നിന്നു് ആവശ്യമായ ഇടപെടലിന്റെ
കാര്യത്തില്‍ ഒരു നിവേദനം തയ്യാറാക്കിയാല്‍ അതു് കൊടുക്കുകയും ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതു
സമൂഹത്തോടും ആവശ്യപ്പെടുകയും ചെയ്യാമല്ലോ ?
നിലവില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഭാഷാ വിദഗ്ദ്ധരും
സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലാണല്ലോ പ്രധാനപ്പെട്ട അഭിപ്രായ
വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതു് ? അവയേക്കുറിച്ചു് ചര്‍ച്ച ചെയ്തു്
മൂര്‍ത്തമായ പരിപാടിയാണു് അടിയന്തിരാവശ്യം. മേല്പറഞ്ഞ
അഭിപ്രായവ്യത്യാസങ്ങള്‍ അപ്പോളേയ്ക്കും പരിഹരിക്കാവുന്നതാണു്.
തോമസ്.
.
2012/11/12 Anilkumar KV <anil...@gmail.com>: