7 views
Skip to first unread message

jijin s

unread,
Jun 18, 2020, 6:34:28 AM6/18/20
to Sulekateacher, Venu Manorama News, da...@googlegroups.com, deshpa...@gmail.com, harigovind mundur
പ്രകാശം പരത്തുന്ന മനുഷ്യരിൽ ഈ ബാപ്പയും 

ബാങ്ക്‌ എന്നത്‌ ഒരു ധനകാര്യ സ്ഥാപനം എന്നതിനപ്പുറം ഒരു നല്ല മനുഷ്യരുമായി ഇടപഴകുന്ന ഒരു ഇടം കൂടിയാണ്. ഇത്‌ എന്തു കൊണ്ട്‌ ഇപ്പോൾ പറയുന്നു എന്നതിന് ഒരു കാരണം കൂടിയുണ്ട്‌. മുണ്ടൂർ സർവീസ്
സഹകരണ ബാങ്കിന്റെ ശാഖയായ പൂതനൂർ ബാങ്കിൽ ഇന്ന് രാവിലെ 11 മണി കഴിഞ്ഞ്‌ ഒരു മുതിർന്ന ബാപ്പ വന്നു ഞാനും പ്രദീപുമായിരുന്നു ഉണ്ടായിരുന്നത്‌ . അൽപ്പം തിരക്കുള്ള സമയം. ആ പ്രായമുള്ള ബാപ്പ അദ്ദേഹത്തിന്റെ സേവിങ്ങ്‌സ്സ്‌ അകൗണ്ടിൽ 5000 രൂപ നിക്ഷേപിക്കാനാണ് എത്തിയത്‌ ഇവിടെയെത്തി ഒരു സഞ്ചിയെടുത്ത്‌ കാശ്‌ എണ്ണി നോക്കിയപ്പോൾ 8000 രൂപ അദ്ദേഹത്തോട് ഞാനും പ്രദീപും " ബാപ്പ കാശു അടച്ചോളൂ " എന്നു പറഞ്ഞപ്പോൾ " ഇല്ല മോനെ ഇതിൽ 3000 രൂപ എന്റെ അല്ല ഞാൻ ഇപ്പോൾ സ്റ്റേറ്റ്‌ ബാങ്കിൽ പോയിരുന്നു ഞാൻ ഇപ്പോൾ വരാം ട്ടൊ " ഇതും പറഞ്ഞ്‌ അദ്ദേഹം തിരക്കിട്ട്‌ പോയി. മറ്റു സഹകാരികളുടെ ഇടപാടുകൾക്കിടയിൽ ഈ മനുഷ്യൻ പോയത്‌ ഞങ്ങൾ രണ്ടാളും ശ്രദ്ധിച്ചതുമില്ല. 

                           തിരക്കുകൾ അൽപ്പം ഒഴിഞ്ഞ്‌ 12 മണി കഴിഞ്ഞപ്പോൾ ആ മനുഷ്യൻ വീണ്ടും ബാങ്കിലേക്ക്‌ കടന്നു വന്നു ഞാനും പ്രദീപും സ്വർണ്ണം പണയം വെക്കാൻ വന്ന ഒരു ചേച്ചിയും അപ്പോൾ ഉണ്ടായിരുന്നു. പ്രായമുള്ള ആ ബാപ്പയെ വേഗം വിടാൻ എന്നോണം ഞാൻ ആ ബാപ്പയുടെ പാസ്സ്‌ ബുക്ക്‌ വാങ്ങി എത്രയടക്കണം എന്ന് ചോദിച്ചപ്പോൾ " 5000 രൂപ അടയ്ക്കാനാ " എന്ന മറുപടി പറഞ്ഞു. അപ്പോൾ എന്താ ആദ്യം വന്ന് തിരിച്ചു പോയത്‌ എന്ന് ചോദിച്ചപ്പൊഴാണ് ആ ബാപ്പ കാര്യങ്ങൾ പറഞ്ഞത്‌. " ഞാൻ രാവിലെ സ്റ്റേറ്റ്‌ ബാങ്കിൽ പോയി 5000 രൂപ യെടുക്കാൻ പോയപ്പോൾ പുതിയ ഒരു കുട്ടിയാണ് ആ കുട്ടി എനിക്ക്‌ 8000 തന്നു ഞാൻ 11 മണിക്ക്‌ ഇവിടെ വന്ന് എണ്ണി നോക്കിയപ്പോഴാണ് അത്‌ ശ്രദ്ധിച്ചത്‌. ഞാൻ ആ കാശു കൊടുക്കാ. വേണ്ടി അങ്ങോട്ട്‌ പോയതാണ്. "  മുണ്ടൂരിൽ നിന്ന് 5 കിലോമീറ്റർ ദൂരയുള്ള ആ സഹകരണ ബാങ്കിൽ വന്ന് ആ പണം ഇവിടെ നിക്ഷേപിക്കുമ്പോൾ ആ മനുഷ്യനോടുള്ള ബഹുമാനം എനിക്ക് വല്ലാതെ തോന്നിപോയി മാത്രമല്ല സ്റ്റേറ് ബാങ്കിലെ പുതിയ കുട്ടിയ്ക്ക് ഒരു വിഷമവും ഉണ്ടാവരുത് എന്ന ചിന്തയിലാണ് അദ്ദേഹം അങ്ങോട്ട് പോയത് എന്നു കൂടി പറഞ്ഞു അന്യന്റെ മുതൽ എനിക്ക് അർഹതപെട്ടതല്ല എന്ന ചിന്ത അദ്ദേഹം ഞങ്ങൾക്കു പറയാതെ പറയുമ്പോൾ ആ മനുഷ്യനിലെ നന്മ ഞങ്ങൾക്ക് പ്രചോദനമായി . പണം അറിയാതെ കൈവന്നാൽ അത്‌ തിരിച്ചു കൊടുത്ത്‌ മാതൃക കാട്ടിയ ഹനീഫ, ചന്ദ്രത്തിൽ പൂതനൂർ,മുണ്ടൂർ എന്ന അഡ്രസ്സിലുള്ള ഈ ബാപ്പയോട്‌ ഒരു പച്ചയായ മനുഷ്യന്റെ സത്യസന്ധത എല്ലാർക്കും ഒരു പാഠം ആവട്ടെ എന്നു വിചാരിച്ചാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്‌.

               - ജിജിൻ മുണ്ടൂർ

ശ്രീകാന്ത്

unread,
Jun 18, 2020, 12:49:28 PM6/18/20
to da...@googlegroups.com
കേട്ടപ്പോള്‍ തന്നെ നിറവു തോന്നുന്നു .. 

--
You received this message because you are subscribed to the Google Groups "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
To unsubscribe from this group and stop receiving emails from it, send an email to dakf+uns...@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/dakf/CANGSnK8cxdnkoTvJAU_YMO0cSzY5RHrD%3DHmYYd39-0L_Jjx6UA%40mail.gmail.com.


--
-ശ്രീകാന്ത്  .............
Reply all
Reply to author
Forward
0 new messages