പ്രസാദ്‌ നൂറനാട്‌ വെള്ളിത്തിരയിലേക്ക്‌

2 views
Skip to first unread message

jaijee joy

unread,
Jan 14, 2012, 3:31:31 AM1/14/12
to
സജി സുരേന്ദ്രന്‍, ബോബന്‍ സാമുവല്‍, സ്വാതി ഭാസ്‌ക്കര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ മിനിസ്‌ക്രീനില്‍ നിന്ന്‌ വെള്ളിത്തിരയിലെത്തി പേരെടുത്തവരാണ്‌. ഇവരുടെ പാതയില്‍ പ്രശസ്‌ത ടെലിവിഷന്‍ സംവിധായകന്‍ പ്രസാദ്‌ നൂറനാടും സിനിമാ സംവിധായകനാകുന്നു. മലയാളം ടെലിവിഷന്‍ രംഗത്ത്‌ 14 വര്‍ഷം നീണ്ട അനുഭവസമ്പത്തുമായാണ്‌ പ്രസാദ്‌ നൂറനാട്‌ വെള്ളിത്തിരയിലേക്ക്‌ ചുവടുവെയ്‌ക്കുന്നത്‌.

പ്രസാദ്‌ തന്നെ രചിച്ച കഥയ്‌ക്ക്‌ തിരക്കഥ ഒരുക്കുന്നത്‌ പ്രശസ്‌തനായ ബാബു ജനാര്‍ദ്ദനാനാണ്‌. അളകാപുരി ഫിലിംസിന്റെ ബാനറില്‍ നാഗരാജാണ്‌ പ്രസാദിന്റെ ആദ്യ ചിത്രം നിര്‍മ്മിക്കുന്നത്‌. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ മലയാളത്തിലെ രണ്ട്‌ മുന്‍നിര നടിമാരാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഒപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകും. മലയാള സിനിമയില്‍ ഇത്‌ താരാധിപത്യത്തിന്റെ കാലമാണ്‌ എന്നാല്‍ താരങ്ങളേക്കാള്‍ വലുത്‌ നല്ല കഥയും അവതരണവുമാണെന്ന്‌ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പ്രസാദ്‌ നൂറനാട്‌.

കൈരളി ടിവിയിലെ വീട്ടമ്മ എന്ന വനിതാ ക്ഷേമ പരിപാടിയുടെ വിജയമായിരുന്നു പ്രസാദ്‌ നൂറനാടിനെ സ്വന്തമായി പരമ്പരകള്‍ ചെയ്യാന്‍ ആത്‌മവിശ്വാസം പകര്‍ന്നത്‌. പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്‌തകണ്‌ഠ പ്രശംസ നേടിയ കടലാസ തോണി, ഗേള്‍ ഫ്രണ്ട്‌സ്‌, കുഞ്ഞേടത്തി തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെയാണ്‌ പ്രസാദ്‌ വെള്ളിത്തിരയിലേക്ക്‌ വരുന്നത്‌. മലയാളത്തിന്റെ മഹാകവി ഒ എന്‍ വിയുടെ കുഞ്ഞേടത്തി എന്ന കവിതയ്‌ക്ക്‌ ദൃശ്യഭാഷ നല്‍കിയ പ്രസാദ്‌ നൂറനാട്‌, തന്റെ ആദ്യ ചലച്ചിത്ര സംരഭത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നത്‌. ഒ എന്‍ വി, ശ്യാമപ്രസാദ്‌, കാനാടി കുഞ്ഞിരാമന്‍ തുടങ്ങിയ പ്രശസ്‌തരുടെ സാന്നിദ്ധ്യത്തിലാണ്‌ കുഞ്ഞേടത്തി തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്‌. തനിക്ക്‌ ലഭിച്ച ഏറ്റവും വലിയ ഗുരുദക്ഷണിയാണെന്നാണ്‌ അന്ന്‌ ഒ എന്‍ വി പ്രതികരിച്ചത്‌. ഏതായാലും പ്രമേയപരമായും അവതരണപരമായും പ്രതിസന്ധി നേരിടുന്ന മലയാള സിനിമയ്‌ക്ക്‌ പ്രസാദിനെ പോലുള്ളവര്‍ കലാമൂല്യവും ആസ്വാദന മികവും പുലര്‍ത്തുന്ന ചിത്രങ്ങള്‍ സമ്മാനിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

  Mr.Prasad Nornnad New Film  " OrepoleMovie " In Face Book -       

http://www.facebook.com/groups/345531405462737/



                               ഈ ഗ്രൂപ്പില്‍ നിങ്ങളുടെ കുട്ടുകാരെ പരമാവധി ആഡ് ചെയുക്കാ




Reply all
Reply to author
Forward
0 new messages