വീണ്ടും വരുകയായ് ശ്രീനിസ്റ്റൈല്‍ തമാശ

1 view
Skip to first unread message

jaijee joy

unread,
Dec 6, 2012, 12:55:24 AM12/6/12
to
വീണ്ടും വരുകയായ് ശ്രീനിസ്റ്റൈല്‍ തമാശ. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ മുഴുനീള ഹാസ്യകഥാപാത്രമാകുന്ന ചിത്രമാണ് മണി ബാക്ക് പോളിസി. സെക്യൂരിറ്റി ജീവനക്കാരനാണെങ്കിലും അസൂയക്കാരനായ അശോകന്‍ എന്ന ശ്രീനിവാസന്റെ കഥാപാത്രമാണ് സിനിമയെ നയിക്കുന്നത്. ഇങ്ങനെയുമുണ്ടോ അസൂയ! എന്ന് തന്നെയാണ് ചിത്രത്തിന്റെ ടാഗ് ലൈനും.

ശ്രീനിവാസന്റെ ഭാര്യയായി സരയു വേഷമിടുന്നു. പ്രായത്തില്‍ ഏറെ അന്തരമുണ്ട് ഈ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍. ഇവര്‍ തമ്മിലുള്ള പ്രായത്തിലെ അന്തരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയില്‍ കടന്നുവരുന്നു. ശ്രീനിവാസന് കൂട്ടായി ഒരുപിടി യുവതാരങ്ങളുമുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ ഭഗത് മാനുവേല്‍, രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ് എന്നിവര്‍ക്കൊപ്പം മല്ലൂസ് എന്ന ഹ്രസ്വചിത്രത്തിലൂടെ യൂട്യൂബ് സന്ദര്‍ശകരില്‍ പരിചിതനായ ഋഷി കാര്‍ത്തിക്കും അരങ്ങേറ്റം കുറിക്കുന്നു. ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായെത്തിയ ശ്രിത ശിവദാസാണ് ഈ ചിത്രത്തില്‍ നായിക. നെടുമുടി വേണുമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ദ്രന്‍സിനെ നായകനാക്കി ശുദ്ധരില്‍ ശുദ്ധന്‍ എന്ന കാലികപ്രസക്തിയുള്ള ചിത്രവുമായി സിനിമയിലേക്ക് കടന്നുവന്ന ജയരാജ് വിജയിയാണ് മണിബാക്ക് പോളിസിയുടെ അമരക്കാരന്‍. മനോജ് രാംസിങ് എന്ന പുതിയൊരു തിരക്കഥാകൃത്തിനെ കൂടി മണിബാക്ക് പോളിസി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ്. മാര്‍വലസ് എന്റര്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വവും തിരക്കഥാകൃത്ത് തന്നെ നിര്‍വഹിക്കുന്നു. മുരളി രാമനാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയും മുരുകന്‍ കാട്ടാക്കടയും ചേര്‍ന്ന് എഴുതി എം.ജയചന്ദ്രന്‍ ഈണമിട്ട നാല് ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഡിസംബര്‍ അഞ്ചിന് തിരുവനന്തത്ത് ചിത്രീകരണം തുടങ്ങി.




Reply all
Reply to author
Forward
0 new messages