ഭരതനാട്യം പഠിക്കുന്ന അച്ചായത്തിക്കുട്ടിക്ക് സ്നേഹപൂർവ്വം...
മോളെ... അങ്ങനെ വിളിക്കാമല്ലോ അല്ലെ? എന്റെ കുഞ്ഞു പെങ്ങൾ ആവാൻ മാത്രം പ്രായമുള്ള നിന്നോടുള്ള സ്നേഹം കൊണ്ടാണ് വല്യേട്ടൻ (അല്ലെങ്കിൽ അങ്കിൾ എന്ന് വിളിച്ചോളൂ, അതാണല്ലോ ശീലം, ഞാൻ അങ്ങ് സഹിച്ചു). ഇന്നലെ അങ്കിൾ മോളും മറ്റു കുട്ടികളും പന്ഗ്ഗെടുത്ത ഭരതനാട്യം മത്സരം കാണാനിടയായി. മോൾക്ക് ശരിക്കും ഇഷ്ട്ടാമാണോ ഭരതനാട്യം? അതോ മമ്മിയുടെ നിര്ബന്ധ മാണോ? അതായത് മമ്മിക്ക് കൂട്ടുകാരികളുടെ അടുത്ത് ഷോകാണിക്കാൻ നിന്ന് കൊടുക്കുന്നതാണോ? എന്തായാലും മോളെ ഇതൊരു കടന്ന കയ്യായി പോയി.
അങ്കിൾനു ഈ ഭരതനാട്യം വല്യ പിടി ഇല്ല. പക്ഷെ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പദമാ സുബ്രഹ്മണ്യം, മല്ലികാ സാരാഭായി, നമ്മുടെ ശോഭന അങ്ങനെ ചിലരുടെ നൃത്ത സന്ധ്യകൾ നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്. അത് കള.
ഈ കല അറിയില്ലെങ്ങിൽ കൂടെ, ഇന്നലെ നന്നായി ചെയ്തു എന്ന് തോന്നിയ ചില കുട്ടികളുടെ മാതാപിതാക്കളോട് അങ്കിൾ സംസാരിച്ചു, സത്യം പറയാമല്ലോ, മോള് ഞെട്ടരുത്, അവരൊക്കെ നമ്മുടെ ഹിന്ദു സഹോദരികൾ ആയിരുന്നു. വളരെ വളരെ നന്നായി നൃത്തം ചെയ്തവർ തമിഴ് വേരുകൾ ഉള്ളവരും. മോൾ തെറ്റി ധരിക്കരുത്, അങ്കിൾ സത്യമായും ഒരു വർഗീയനല്ല കേട്ടോ. പക്ഷെ ഈ കല ഒരു സാധനയായി, ഒരു തപസ്യയായി കണ്ട് അതിനെ പൂജിക്കുന്ന മറ്റ് കുട്ടികളെ മോളും മമ്മിയും ചേർന്ന് ഇങ്ങനെ അപമാനിക്കരുത്. ഈ അങ്കിൾനെ പോലെ ഉള്ള പാവം ആസ്വദകരെയും.
നമ്മൾ ഈ കോട്ടയം, കൊച്ചി, പത്തനംതിട്ട അച്ചായൻമാർക്ക് വേറെ എന്തൊക്കെ ചെയ്യാനുണ്ട് മോളെ? ഇനി ഇപ്പൊ മോൾക്കും മമ്മിക്കും കലയെ ഉദ്ധരിചെ മതിയാവു എന്നാണ് എങ്കിൽ നമ്മുടെ കോട്ടയംകാരി അരുന്ധതി ചേച്ചി യെ പോലെ കഥകൾ എഴുതി കൂടെ? പോരാത്തതിനു നാക്കല്ലാതെ വേറെ ഒന്നും കൈ മുതലായി ഇല്ലാത്ത ഒപ്രാ വിന്ഫ്രി വിജയിച്ച നോർത്ത് അമേരിക്ക യിലാണ് മോള് ജീവിക്കുന്നത്.
മോളെ, ഓരോരുത്തർക്ക് ഓരോന്നു പറഞ്ഞിട്ടുണ്ട്. വയ്യാത്ത പട്ടി കയ്യാല കേറാൻ പോവരുത്. മോൾക്ക് ഒരാഴ്ച എങ്കിലും മച്ടോനല്ട്സ് ക ഫ ക, മക് ടോനല്ട്സ, ടോനുറ്റ് പോട്ടെ മമ്മി ഉണ്ടാക്കുന്ന കൊടം പുളിയിട്ട മീൻ കറി കൂട്ടി ഒരു പിടി പിടിക്കാതിരിക്കാൻ പറ്റുമോ? ഇല്ല!!! അങ്കിൾനു അറിയാം, ഇന്നലെ കാണിച്ച കൊപ്രായത്തിനു ശേഷം മോള് നിന്ന് കിതയ്ക്കുന്നത് കണ്ട് അങ്കിൾന് ശരിക്കും വിഷമം തോന്നി. കൂടുതൽ പറഞ്ഞ് മോളെ സപ്പോർട്ട് ചെയ്ത് സന്തോഷിപ്പിക്കുന്നില്ല. കഴിവതും വേഗം മോൾ ഈ തോന്ന്യാസം നിർത്തണം. എനിക്കറിയാം അത് എളുപ്പമല്ല. കലാകാരന്മാരെയും കലാകാരികളയും കൊണ്ട് നടക്കാൻ വയ്യാത്ത ഒരു കമ്മ്യൂണിറ്റി ആണ് നമ്മുടേത്. ദയവ് ചെയ്ത് പള്ളീൽ ഒക്കെ ഉള്ള സിനിമാറ്റിക് ഡാൻസ് അസ്സക്യത ഉള്ള തൈ കിളവി ആന്റിമാർക്കും തല വച്ച് കൊടുക്കരുത് പ്ലീസ്.. അവർക്ക് ഇനി ഒന്നും നഷ്ട്ട പ്പെടാൻ ഇല്ല, എന്നാൽ മോൾക്ക് ഒരു ഭാവി ഒണ്ട്. ഒന്നും നടന്നില്ലേൽ എന്റെ പോന്നു മോളെ നമ്മുടെ കുമരകം ഷാപ്പിൽ കിട്ടുന്ന പോലത്തെ നല്ല മീൻ കറി, കരി മീൻ പൊള്ളിച്ചത് ഒക്കെ ഒണ്ടാക്കി പഠിക്കു ... നിന്ന നിൽപ്പിൽ മോള് ഈ നോർത്ത് അമേരിക്കയിൽ ഫെമെസ് ആവുന്നത് അങ്കിൾ കാണിച്ചു തരാം
... അതുകൊണ്ട് ... പ്ലീസ് ...
ഒരു പാട് ഒത്തിരി സ്നേഹത്തോടെ ... ആശിഷ് അങ്കിൾ