9 views
Skip to first unread message

Mohamood k t

unread,
Nov 18, 2012, 4:13:45 AM11/18/12
to cmrl...@googlegroups.com, Chennamangallur Online
ചില മരണങ്ങള്‍ മനസ്സിനെ വല്ലാതെ ഉലച്ചു കളയും.... ഏതു മരണവാര്‍ത്ത കേള്‍ക്കുമ്പോഴും വിശ്വാസി ചൊല്ലുന്ന ഒരു വാചകം ഉണ്ട് ...''. inna lillahi va inna ilayhi raaji'oon ഞങ്ങള്‍ അല്ലാഹുവിനു (അവന്റെ സൃഷ്ടി ) ഉള്ളവരാണ് , അവനിലേക്ക്‌ മടങ്ങി പ്പോകെണ്ടവരും"" അത്രക്കെ നമ്മള്‍ ചിന്തിക്കേണ്ടതുള്ളൂ . ഏറ്റവും പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ട്ടപ്പെടുമ്പോഴും ഈ ചിന്ത നമ്മെ ആശ്വസിപ്പിക്കും. ........പക്ഷെ ഇന
്നലെ എന്റെ ഗ്രാമത്തിനു നഷ്ടപ്പെട്ടത് വല്ലാത്തൊരു നഷ്ടം തന്നെയാണ് . ഇന്നലെ സന്ധ്യക്കും രാത്രി നമസ്ക്കാരത്തിനു ശേഷം ഈ ഗ്രാമം കണ്ടത് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാഴ്ച . ഒരു വെറും സാധാരണ കര്‍ഷകന്‍ , ഒരു സംഘടനയുടെയും നേതാവല്ല , കലാ - സാഹിത്യ രംഗത്ത്‌ നിറഞ്ഞു നിന്നിട്ടില്ല, എന്നിട്ടും ഒഴുകിയെത്തുകയായിരുന്നു - അയല്‍ ഗ്രാമങ്ങളില്‍ നിന്നും പിന്നെ അദ്ദേഹത്തെയോ മക്കളെയോ കണ്ടിട്ട് പോലുമില്ലാത്തവരും . എനിക്കറിയില്ല അവര്‍ ആരോക്കെയെന്നും എവിടുന്നു വന്നവരെന്നും ...... എനിക്ക് എടക്കണ്ടി അബ്ദുള്ള കാക്കയെന്ന ആ മനുഷ്യനെ അറിയാം .തലയില്‍ മരം വീണു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് - ഇന്നേക്ക് ഒരാഴ്ച മുന്പ് - ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത് പുല്‍പ്പറമ്പില്‍ വയലിലെ തന്റെ വാഴത്തോട്ടത്തില്‍ മഞ്ഞിന്റെ മൂടിക്കെട്ടലുള്ള തണുത്ത പ്രഭാതത്തില്‍ ഏകനായി നടക്കുമ്പോഴാണ് . ........ തലയിലൊരു പുല്ക്കെട്ടു, തന്റെ ആക്ടീവാ വണ്ടിമേല്‍ ഒരു ചാക്കുകെട്ട് - അല്ലെങ്കില്‍ ഒരു വാഴക്കുല , പകല് മുഴുവന്‍ അധ്വാനം , പ്രാര്‍ഥനാ സമയങ്ങളില്‍ വീട്ടിനടുത്തുള്ള പള്ളിയില്‍ ,.മുഖത്തെപ്പോഴും പുഞ്ചിരി , ആരെപ്പറ്റിയും പരാതിയില്ല , ആരോടും പരിഭവങ്ങളില്ല , അഞ്ചാറു ആണ്‍ മക്കളുണ്ട് - എല്ലാവരും ഓരോ കരക്കെത്തിയവര്‍ , പഠിപ്പും നാട്ടിലും വിദേശത്തും ജോലിയുമുള്ളവര്‍ ....ജീവിത കാലം മുഴുവന്‍ തങ്ങള്‍ക്കു വേണ്ടി ഓടി നടന്ന ബാപ്പ ഒന്ന് വിശ്രമിച്ചു കാണാന്‍ കൊതിയുള്ളവര്‍ , പക്ഷെ ബാപ്പയുടെ വിശ്രമവും ആനന്ദവും ഈ ഓട്ടത്തില്‍ ആണെന്ന് മനസ്സിലാക്കി മക്കള്‍ ബാപ്പാക്ക് വേണ്ടി പുതിയ 'കന്നി മണ്ണ്' വാങ്ങിച്ചു കൊടുക്കും ..............പോയി , ബാപ്പ യാത്രയായി , ഇന്നലെ വൈകുന്നേരം ബാപ്പാന്റെ മയ്യിത്ത്‌ ഒന്ന് കാണാനായി എത്തിയ , മക്കള്‍ക്ക്‌ മുഖ പരിചയം പോലുമില്ലാത്ത , എവിടുന്നൊക്കെയോ വന്ന നാടന്‍ സ്ത്രീകളോടും പുരുഷമ്മാരോടും ചോദിച്ചറിയണം അവര്‍ക്ക്- അവരൊക്കെ എവിടുത്തുകാര്‍ ആണെന്ന് , എവിടെയൊക്കെയാണ് ബാപ്പാടെ കൃഷികള്‍ ഉള്ളതെന്ന്. ...സമയാ സമയത്ത് അതിനൊക്കെ വെള്ളവും വളവും കൊടുക്കണ്ടേ ? തങ്ങളെ ബാപ്പ വളര്‍ത്തിയെടുത്ത പോലെ !! ........ .......വീട്ടിലെ നാല്‍ക്കാലികള്‍ക്കു പുല്ലും കൊണ്ട് വരുമ്പോഴാണ് ആ മനുഷ്യന് ഈ' ദുരന്തം' വന്നത് . പക്ഷെ അങ്ങനെ പറയാന്‍ പാടില്ലെന്നാണല്ലോ ജനാസ നമസ്ക്ക്കാരത്തിന് കൂടിയ ആയിരങ്ങളോട് പഠിപ്പും വിവരവുമുള്ള ഇ.എന്‍. പറഞ്ഞത് - എല്ലാര്‍ക്കും അറിയാവുന്നത് തന്നെ . സ്വന്തം കര്‍മ്മ ബഹുലമായ ജീവിതത്തിനിടക്ക് മരണം ഏറ്റു വാങ്ങുന്നവരുടെത് രക്തസാക്ഷിയുടെ മരണമാണെന്ന് ....അവരെ കാത്തിരിക്കുന്നത് സ്വര്‍ഗ്ഗമാണെന്നു !! അങ്ങനെത്തന്നെയാവട്ടെ , ആമീന്‍!!

faris ek

unread,
Nov 18, 2012, 4:19:25 AM11/18/12
to cmrl...@googlegroups.com
aameen..

2012/11/18 Mohamood k t <mohamo...@gmail.com>

--
ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തെ സ്നേഹിക്കുന്നവര്‍ക്ക് പരസ്പരം വിശേഷങ്ങള്‍ പങ്കു വെക്കാനുള്ള ഒരു പൊതു വേദി. ചേന്ദമംഗല്ലൂരിലെയും പരിസര പ്രദേശത്തെയും നാട്ടു വിശേഷങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ കൂട്ടായ്മ ഒരു സംഘടനക്കും സ്വന്തമല്ല.
------------------------------------------------------------------------------------------------------------------------------------------------------------
നമ്മുടെ വെബ്‌ സൈറ്റുകള്‍: www.cmronweb.com | www.qiacmr.com | www.chaithanyanorthcmr.com |
------------------------------------------------------------------------------------------------------------------------------------------------------------
 
--
 
.....................................................................................................................................
MOHAMMED FARIS. EK
Research Assistant
Qatar University, Doha - Qatar

Suhail N.P

unread,
Nov 18, 2012, 5:15:05 AM11/18/12
to cmrl...@googlegroups.com
Aameen

2012/11/18 faris ek <fari...@gmail.com>

NisHaD KT Chennamangallur

unread,
Nov 18, 2012, 8:57:05 AM11/18/12
to cmrl...@googlegroups.com
AMEEN...

2012/11/18 Suhail N.P <suhailpo...@gmail.com>

--
With best regards....
$$$$$$$$$$$$$$
Nishad KeeranThodika
Salalah-Oman
00968 96020048

Murshid Keeranthodika

unread,
Nov 19, 2012, 2:18:54 AM11/19/12
to cmrl...@googlegroups.com
ameen

2012/11/18 NisHaD KT Chennamangallur <nisha...@gmail.com>

Sameer K T

unread,
Nov 19, 2012, 2:43:46 AM11/19/12
to cmrl...@googlegroups.com
aameeeen

2012/11/19 Murshid Keeranthodika <murs...@gmail.com>

MANSOOR TK

unread,
Nov 19, 2012, 3:08:59 AM11/19/12
to cmrl...@googlegroups.com
 ആമീന്‍!!

2012/11/19 Sameer K T <same...@gmail.com>

sameer punna

unread,
Nov 22, 2012, 6:15:32 AM11/22/12
to cmrl...@googlegroups.com
542671_380472795375005_1797939993_n.jpg
Reply all
Reply to author
Forward
0 new messages