ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന

4 views
Skip to first unread message

Suhail Sulaiman T.P

unread,
Dec 21, 2014, 12:53:20 AM12/21/14
to cmrlovers

ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന


ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന. ക്രിസ്മസ്, പുതുവല്‍സരം, സ്കൂള്‍ അവധി, ടൂറിസം സീസണ്‍ എന്നിവ ഒത്തുചേര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നത്.

ദുബായില്‍നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ യാത്ര ചെയ്യാന്‍ 1500 ദിര്‍ഹമാണ് ഇന്നത്തെ വണ്‍വേ നിരക്ക്. രണ്ടാഴ്ച മുന്‍പ് ഇത് വെറും 450 ദിര്‍ഹമായിരുന്നു. ഇനി കൂടിയ തുക കൊടുത്താല്‍ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. എമിറേറ്റ്സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് 1840 ദിര്‍ഹമാണ് ഇന്നത്തെ നിരക്ക്. ഈ വിമാനത്തില്‍ നാട്ടില്‍ പോയി ജനുവരി മൂന്നിന് തിരുച്ചുവരണമെങ്കില്‍ ഏതാണ്ട് 3000 ദിര്‍ഹം നല്‍കേണ്ടിവരും. ഗള്‍ഫിലെ സ്കൂളുകളില്‍ ശീതകാല അവധി 18ന് ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു. കൂടാതെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിനായി നാട്ടില്‍ പോകുന്നവരും കുറവല്ല. ഈ തിരക്ക് മുതലെടുത്താണ് വിമാനക്കന്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയത്.

തിരക്ക് കുറഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശരാശരി 500 ദിര്‍ഹമിന് താഴെയായിരുന്നു വണ്‍വെ നിരക്ക്. ഈ സമയങ്ങളില്‍ നാട്ടില്‍ പോയി വരാന്‍ 1000 ദിര്‍ഹം മതിയായിരുന്നു. എയര്‍ ഇന്ത്യാ എക്്സ്പ്രസില്‍ നാളെ നാട്ടിലേക്ക് പോയി ജനുവരി മൂന്നിന് തിരിച്ചുവരാന്‍ 2976 ദിര്‍ഹം നല്‍കണം. ഇനി ഇന്‍ഡിഗൊയിലാണ് യാത്രയെങ്കില്‍ 3247ഉം ജെറ്റിലാണെങ്കില്‍ 3281ഉം ഇത്തിഹാദ് എയര്‍വെയ്സിലാണെങ്കില്‍ 3813 ദിര്‍ഹമുമാണ് നല്‍കേണ്ടത്. സാധാരണക്കാരെ സഹായിക്കാന്‍ എത്തിയ ബജറ്റ് എയര്‍ലൈനുകളും നിരക്ക് കൂട്ടുന്നതില്‍ മല്‍സരിക്കുകയാണ്


-- 


Regards | Suhail Sulaiman T.P  |  + 91 9846259383 |+ 971 554381416 |

 

Reply all
Reply to author
Forward
0 new messages