Poly technique alternate view

5 views
Skip to first unread message

Sabique Zaman

unread,
Mar 21, 2015, 12:45:32 AM3/21/15
to cmrl...@googlegroups.com
on Mangalasseri poly technique By Nasirudheen chennamangallur
സമൂഹത്തിൽ ഏറ്റവും നിസ്സഹായരും നിരാലംബരും ആയ വിഭാഗങ്ങൾ പതിറ്റാണ്ടുകളായി ജീവിച്ചു പോരുന്ന വീടുകളിൽ നിന്നും അവർക്ക് മനസ്സിലാവാഞ്ഞ പദ്ധതിയുടെ പേരിൽ ഒരു സുപ്രഭാതത്തിൽ ഇറക്കി വിടുന്ന തോന്ന്യാസത്തിന് ഒറീസയിലും ജാർക്കണ്ടിലുമൊക്കെ പറയുന്ന പേരാണ് 'വികസനം'. കോടിക്കണക്കിനാളുകളുടെ പട്ടിണിയെക്കാൾ വലിയ പ്രശ്നം സെൻസക്സ് സൂചികയുടെ ഇളക്കാമാണെന്നു കരുതുന്ന ചെട്ട്യാർമാരും പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച് കൊഴുത്ത 'വേദാന്ത'മാരും ബലാൽസംഘവും ഹിംസയും ആയുധമാക്കിയ വലിയൊരു സായുധ ശക്തിയുടെ പിൻബലത്തോടെ ഈ നാടുകളിൽ നടപ്പിലാക്കിയത് തുല്യതയില്ലാത്ത ക്രൂരതകളാണ്. പക്ഷേ ഈ വാർത്തകളൊക്കെ വായിക്കുമ്പോഴും 'എതോ നാട്ടിൽ' നടക്കുന്ന സംഭവങ്ങളായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്നലെ പൊരി വെയിലത്ത് ചേന്ദമങ്ങല്ലൂരിലെ ഏറ്റവും ദുർബലരും ദരിദ്രരുമായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അങ്ങാടിയിൽ നടത്തിയ പ്രകടനം ആ ധാരണ തെറ്റാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം തന്നു. നാടും അവരുടെ സംസ്കാരവും എന്താണെന്നറിയാത്ത വേദാന്ദമാരും ചെട്ട്യാർമാരും ഈ നാട്ടിലും ഉണ്ടെന്ന യാഥാർത്ഥ്യം അവർ കാണിച്ചു തന്നു. എൻട്രൻസ്‌ പരീക്ഷയിൽ റോൾ നമ്പർ മാത്രം എഴുതി എണീറ്റ്‌ പൊരുന്നവർക്ക് പോലും എഞ്ചിനീയറിംഗ് കിട്ടുന്ന സാഹചര്യത്തിൽ അതി വേഗം അപ്രസക്തമായി മരിച്ചു കൊണ്ടിരിക്കുന്ന ഒരു കോഴ്സിന് ഉള്ള പ്രസക്തി പോലും ഇവരുടെ ജീവിതത്തിനില്ലെന്ന സന്ദേശം നൽകുന്നതിലൂടെ എന്താണ് നമ്മുടെ നാടിനെ കുറിച്ച് നാം പറയുന്നത് ? ഏതെങ്കിലും സമൂഹത്തിലേക്ക് ഒരു പദ്ധതി കൊണ്ട് വരുമ്പോൾ അവരെ വിശ്വാസത്തിൽ എടുക്കേണ്ടതില്ല എന്ന ക്രൂര നയം ഇത്രയധികം മത-രാഷ്ട്രീയ-സാമൂഹിക പ്രബുദ്ധത അവകാശപ്പെടുന്ന ചേന്ദമങ്ങല്ലൂരിൽ എങ്ങനെ സ്വീകാര്യത നേടുന്നു എന്നതാണ് അതിനേക്കാൾ പ്രസക്തമായ ചോദ്യം. നിങ്ങൾ എന്ത് കഴിക്കണമെന്ന് നിങ്ങളല്ല ഞങ്ങലാണ് തീരുമാനിക്കുന്നതെന്നും ബീഫ് അതിൽ ഉണ്ടാവില്ലെന്നും പറയുന്ന സംഘ് പരിവാർ മനോഭാവത്തിന്റെ മറ്റൊരു രൂപം തന്നെയാണ് നിങ്ങൾക്ക് വേണ്ട വികസനം 'ഞങ്ങൾ' തീരുമാനിച്ച് 'ഞങ്ങൾ' നടപ്പിലാക്കുമെന്ന് പറയുന്നവരും കാണിക്കുന്നത്. ഈ ഫാഷിസ്റ്റ്‌ മനോഭാവങ്ങളെ എതിർത്ത് തോല്പിക്കേണ്ടത്‌ മനുഷ്യത്തത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആരുടേയും കടമയാണ്. അല്ലെങ്കിൽ നാളെ കൂടുതൽ ശക്തിയും അധികാരവുമുള്ള വേറെയാരുടെയോ വികസന സങ്കല്പങ്ങളോ വിശ്വാസ രീതികളോ കാരണം നമ്മുടെയൊക്കെ ജീവിതത്തിലെ ഓരോ അടയാളങ്ങളും ഉപേക്ഷിക്കേണ്ടി വരും. ചേന്ദമങ്ങല്ലൂരും ഒറീസയുടെയോ മഹാരാഷ്ട്രയുടെയോ പാതയിലെത്തുകയും ചെയ്യും. --നാസിർ

--
With Best Regards,
     Sabique Zaman.
Reply all
Reply to author
Forward
0 new messages