വെല്‍ഫയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയവും സെക്യുലര്‍ ഭീതികളും..

58 views
Skip to first unread message

shamsu Ep

unread,
Aug 6, 2011, 12:57:09 AM8/6/11
to cmrl...@googlegroups.com
 
 
Excerpts from Nisar k’s article published in Samakalika Malayalam Weekly Augest
 
ചരിത്രംകുറിക്കാനും ചരിത്രത്തിന്റെ ഭാഗമാവാനും ഒരുപാട് വഴികളുണ്ട്. ദല്‍ഹിയിലെ റഫീ മാര്‍ഗിലെ മാവിലങ്കാര്‍ ഹാള്‍ ചരിത്രം കുറിച്ചത് ഒരു രാഷ്ട്രീയ ഫലിതമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഡോ. റാഷിദ് ഭാഗിന്റെ  മില്ലി പാര്‍ലിമെന്റ് സെയ്യിദ് ശിഹാബുദീന്റെ ഇന്‍സാഫ് പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ അരങ്ങേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാവിലങ്കാര്‍ ഹാള്‍ രാഷ്ട്രീയ ഫലിതമായിത്തീര്‍ന്നത് ഹാളിന് പുറത്ത് ഈ രണ്ട് പാര്‍ട്ടിക്കും പച്ചതൊടാനായില്ല എന്നതുകൊണ്ടാണ്. സ്വയം തന്നെ എഴുപതാണ്ടിന്റെ വലിയൊരു ചരിത്രം തിരുത്തികൊണ്ട് ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന സംഘന അതിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനായ് തെരഞ്ഞെടുത്തതും മാവിലങ്കാര്‍ ഹാള്‍ തന്നെ. ചിരിത്രം തിരുത്തപ്പെടാം അതെല്ലെങ്കില്‍ അതാവര്‍ത്തിക്കുകയുമാവാം. പക്ഷെ ചരിത്രം നിര്‍ണയിക്കുന്നത് വര്‍ത്തമാനമാണെങ്കില്‍ വര്‍ത്തമാനത്തെ നമുക്ക് പരിശോധിക്കേണ്ടതുണ്ട്. രണ്ട് വര്‍ത്തമാനങ്ങളെയാണ് ഇവിടെ പരിശോധിക്കുന്നത്. ഒന്ന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ജമാഅത്തെ ഇസ്ളാമിയെ പ്രചോദിപ്പിച്ചതായി അവര്‍പറയുന്ന കാരണങ്ങളെയാണ്. മറ്റൊന്ന് ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ സംരംഭമായ വെല്‍ഫയര്‍പാര്‍ട്ടി ഓഫ് ഇന്ത്യയെ(ണ.ജ.ക)കുറിച്ചുള്ള നമ്മുടെ സെക്യുലര്‍ പ്രതീകങ്ങള്‍ വിതരണം ചെയ്യുന്ന ഭീതിയെപറ്റിയാണ്.

 ആദ്യം സെക്യുലര്‍ ഭീതിയെ പരിശോധിക്കാം. കഴിഞ്ഞകുറച്ചുകാലങ്ങളായ് ഒരു വന്‍ഘോഷയാത്രക്കുള്ളയത്രയും സെക്ക്യുലര്‍ പ്രതീകങ്ങള്‍ ജമാഅത്തെ ഇസ്ളാമിയുടെ കൂടെയുണ്ട്. എന്നാല്‍ സ്വന്തം സമുദായത്തില്‍ നിന്നുമുള്ള സെക്യുലറിസ്റുകളാണ് ജമാഅത്തെ ഇസ്ളാമിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുപോരുന്നത്. രചനാത്മക വിമര്‍ശനങ്ങളുടെ പരിധിവിട്ട് പലപ്പോഴും കലിയടങ്ങാത്ത വിരോധ പ്രകടനത്തിന്റെ സ്വഭാവം പോലും ഇത്തരം വിമര്‍ശനങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഈ ധാരയില്‍പ്പെട്ട സെക്യുലറിസ്റുകളുടെ വിമര്‍ശനത്തിന്റെ പൊതുസ്വഭാവം ലിറ്റററി ക്രിട്ടിസിസ്സമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ രചിക്കപ്പെട്ട മൌദൂദിയുടെ സാഹിത്യങ്ങളാണ് ഇക്കൂട്ടര്‍ പൊതുവില്‍ വിമര്‍ശനത്തിനായ് അവലംഭിക്കുന്ന്. ആള്‍ക്കൂട്ടത്തേയൊ സംഘടനകളേയൊ പറ്റി പഠിക്കാനും വിമര്‍ശന വിധേയമാക്കാനും ഉപയോഗിക്കുന്ന സംജ്ഞകളോ സങ്കേതങ്ങളോ ഒക്കെ ഇവിടെ നിരന്തരം അവഗണിക്കപ്പെടുകയാണ് പതിവ്. വെല്‍ഫര്‍ പാര്‍ട്ടിയുടെ രംഗപ്രവേശം ഏറ്റവും അദികം വിറളി പിടിപ്പിച്ചതും ഇക്കൂട്ടരെയാണ്. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രംഗപ്രവേശം രാജ്യത്തിനാപത്താണെന്നും അവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നുമാണ് മുസ്ളിം സെക്യുലറിസ്റുകളുടെ പൊതുവായ ആവശ്യം. ഡക്കാന്‍ ക്രോണിക്കി
ളില്‍ ജാവേദ് ആനന്ദ് വല്‍ഫയര്‍ പാര്‍ട്ടിയുടെ രംഗപ്രവേശനം ഉയര്‍ത്തുന്ന ഭീതിയെ കുറിച്ച് എഴുതിയ ലേഖനം (The jamaatis’ new robes- Deccan Chronicle, April 29, 2011)  മുസ്ളിം സെക്യുലറിസ്റുകളുടെ ജമാഅത്തെ ഇസ്ളാമി വിമര്‍ശനത്തിനൊരു ടിപിക്കല്‍ ഉദാഹരണമാണ്. ജാവേദ് ആനന്ദിന്റെ വാദങ്ങളെ പരിശോധിക്കുകവഴി ഈ ധാരയുടെ പൊതുസ്വഭാവം കണ്ടെത്താവുന്നതാണ്.

 ജമാഅത്തെ ഇസ്ളാമിയെ പരിചയമില്ലാത്ത വായനക്കാര്‍ക്ക് എളുപ്പതില്‍ അത് പഠിപ്പിച്ചുകൊടുത്ത് കൊണ്ടാണ് ജാവേദ് ആനന്ദ് തുടങ്ങന്നത്. ‘1941 ല്‍ സെയ്യിദ് അബുല്‍ അഹ്ലാ മൌദൂദിയെന്ന മൌലാനയാണ് ജമാഅത്തെ ഇസ്ളാമി സ്ഥാപിക്കുന്നത്, ഏറെ വ്യത്യസ്തമായിരുന്നു മൌദൂദിയുടെ ഇസ്ളാമിക വ്യാഖ്യാനങ്ങള്‍. മറ്റുമതങ്ങളെ പോലെ കേവലം ആരാധനകളും, അനുഷ്ഠാനങ്ങളും, ധാനധര്‍മങ്ങളും മാത്രമായിരുന്നില്ല മൌദൂദിക്ക് ഇസ്ളാം.  പകരം ഇസ്ളാമിനെ ഒരു വിമോചന പ്രത്യയ ശാസ്ത്രമായിട്ടാണ് അദേഹം കണ്ടത്. മനുഷ്യ നിര്‍മ്മിത ആശയങ്ങള്‍ ( ജനാധിപത്യം), സ്ഥാപനങ്ങള്‍ ( പാര്‍ലിമെന്റ്) നിയമം (ഭരണ ഘടന) തുടങ്ങിയവയെ തിരുത്തികൊണ്ട് ദൈവിക ഭരണവും( ഇസ്ളാമിക ഭരണം) ദൈവത്തിന്റെ നിയമവും (ശരീയത്ത്) പുനസ്ഥാപിക്കുകയാണ് മുസല്‍മാന്റെ ചുമതലയെന്നും അദ്ദേഹം കരുതി.’ കഴിഞ്ഞ എഴുപതുകൊല്ലകാലം ജമാഅത്തെ ഇസ്ളാമി അടിയുറച്ചുവിശ്വസിക്കുകെയും പ്രചരിപ്പിക്കുകേയും ചെയ്ത ആശയങ്ങളാണിതെന്നും ജാവേദ് ആനന്ദ് നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ മൌദൂദിയന്‍ ആശയങ്ങളെ പരസ്യമായി തള്ളിപറയാതെ ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ പ്രവേശം അഗീകരിക്കാനാവില്ല എന്നും അദ്ദേഹം വാദിക്കുന്നു. ജനാധിപത്യസ്ഥാപനങ്ങളില്‍ കടന്ന് കൂടി മൌദൂദിയന്‍ നയപരിപാടികള്‍ നടപ്പിലാക്കുകയാണ് ജമാഅത്തെ ഇസ്ളാമിയുടെ ആത്യന്തിക ലക്ഷ്യമെന്ന ഭയവും അദ്ദേഹം ലേഖനത്തിലൂടെ വിതരണം ചെയ്യുന്നുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായിത്തീരുവാനുള്ള ഒരുപ്രത്യേകവിഭാഗത്തിന്റെ താല്‍പര്യം മാത്രം ഇത്തരത്തില്‍ തടയിടണമെന്ന വാദമുയര്‍ത്തുന്നതിന്റെ കാരണം ആരായപ്പെടേണ്ടതുണ്ട്. കാരണം സ്വതന്ത്രപൂര്‍വ്വനാളുകളില്‍ ജനാധിപത്യമെന്ന ആശയത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നപലരും പില്‍ക്കാലത്ത് ജനാധിപത്യത്തിന്റെ ഭാഗമാവുകയും അതിന്റെ തൃക്കോവില്‍ സ്ഥിര പ്രതിശ്ട്ടിതരാവുകയും ചെയ്തിട്ടുണ്ട്. അവരാരും അങ്ങിനെ അവരുടെ പഴയ ത്വാതിക അടിത്തറ തകര്‍ത്തുകൊണ്ടല്ല  ജനാധിപത്യത്തിന്റെ ഭാഗമായി തീര്‍ന്നത്. പ്രസ്ഥാനങ്ങളും പ്രത്യയ ശാസ്ത്രവും തമ്മില്‍ ജാവേദ് ആന്ദിനെ പോല്ലുള്ളവര്‍ കരുതുന്ന വിദത്തിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെങ്കില്‍ പല പ്രസ്ഥാനങ്ങളും കാലഹരണപെട്ടുപോയേനെ. പ്രത്യയശാസ്ത്രത്തെക്കാള്‍ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിനേയും വളര്‍ചയേയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്.
 ………………. ആധുനിക ദേശരാഷ്ട്രങ്ങള്ളുടെ പൊതുവായ ഘടനയെകുറിച്ച് നമ്മുടെ പരമ്പരാഗത സെക്യുലറിസ്റുകള്‍ പുലര്‍ത്തുന്ന കാഴ്ചപ്പാടില്ലും ഗുരുതരമായ പ്രശ്നങ്ങള്‍ഉണ്ടെന്ന് കാണാം. പരമാധികാരം, ജനാധിപത്യം, മതേത്തരത്വം തുടങ്ങിയ സംജ്ഞകളുടെയെല്ലാം പ്രായോഗിക്കരൂപമാണ് ആധുനുക ദേശ രാഷ്ട്രങ്ങള്‍ എന്ന് അവര്‍ കരുതിപ്പോരുന്നുണ്ട്. ‘നമ്മള്‍ ദേശ രാഷ്ട്രത്തിന് പുറത്ത് നിന്ന് കാര്യങ്ങളെ കാണേണ്ടതുണ്ട്’ എന്ന്  അര്‍ജുന്‍ അപ്പാദുരൈ പറയുന്നുത് ഇക്കുട്ടരുടെ ആവിഷ്ക്കാരങ്ങള്‍ അന്യായമായി വ്യവഹാരങ്ങളില്‍ മേല്‍ക്കൈ നേടുന്നത്കൊണ്ടാവണം. ഭൂരിപക്ഷം, ന്യൂനപക്ഷം തുടങ്ങിയ സ്വത്വങ്ങള്‍ ദേശരാഷ്ട്രങ്ങള്‍ക്കകത്ത് എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ പറ്റി അപ്പാദുരൈ, ഗ്യാനേന്ദ്ര പാണ്ഡെ തുടങ്ങിയവര്‍ നടത്തിയിട്ടുള്ള നിരീക്ഷിണങ്ങള്‍ മുസ്ളിം ആവിഷ്ക്കാരങ്ങളെ കാല്‍പ്പനിക സെക്യുലറിസ്റുകള്‍ നിരന്തരം പ്രശ്നവത്ക്കരിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണതിലേക്കുള്ള ജാലകം തുറന്നിടുന്നുമുണ്ട്. കാല്‍പനിക സെക്യുലറിസം എല്ലായ്പോഴും മുസ്ളിം( ന്യൂനപക്ഷ) ആവിഷ്ക്കാരങ്ങളെക്കുറിച്ച് ഭീതി ഉത്പാതിപ്പിക്കുന്നതായ് കാണാം. ദേശരാഷ്ട്രങ്ങളുടെ ഒരു പൊതുസ്വഭാവം അവിടെ ഭുരിപക്ഷ സ്വത്വം നിലനില്‍ക്കുന്നത് ന്യുനപക്ഷത്തെ നിരന്തരം അപരവത്കരിച്ചുകൊണ്ടാണന്ന് കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവിടെ ദേശീയ ന്യൂനപക്ഷം മുസ്ളിംങ്ങള്‍ ആണ്. മുസ്ളിംങ്ങള്‍ എന്നാല്‍ ദേശത്തിന്‍മേല്‍ ചരിത്രപരമായി അവകാശമില്ലാത്തവരും ദേശക്കൂറില്ലാത്തവരുമാണെന്ന് ഭൂരിപക്ഷം ഇതിനകം തന്നെ സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ദേശരാഷ്ട്രങ്ങളില്‍ എല്ലായിടത്തും അവിടങ്ങലിലെ പൊതുസ്ഥലികയില്‍ ലയിക്കണമെങ്കില്‍ ചെയ്യാവുന്ന പണികളിലൊന്നാണ് സ്വസമുദായത്തിന്റെ ആവിശ്ക്കാരങ്ങളില്‍ ഭീതികണ്ടെത്തുക എന്നത്. ന്യൂനപക്ഷ ഭയം നിരന്തരം ഉത്പാദിപ്പിച്ചുകൊണ്ട് ഭൂരിപക്ഷത്തെ ഏകോപിപ്പിച്ചുനിര്‍ത്തുക എന്ന ഭൂരിപക്ഷത്തിന്റെ ദേശീയ ആവശ്യത്തെ സഹായിക്കുക എന്ന ധര്‍മമാണ്  ഈ വിഭാഗം സെക്യുലര്‍ പ്രതീകങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. നമ്മുടെ കാല്‍പനിക മുസ്ളിം സെക്ക്യുലറിസ്റുകളുടെ ഇസ്ളാം ഭീതിക്കുപിന്നിലെ മന ശാസ്ത്രവും ഇതുതന്നെയാണെന്ന് തീര്‍ച്ചയായും അനുമാനിക്കാം.

 രണ്ടാമതായി ജമാഅത്തെ ഇസ്ളാമി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രുപീകരിചത്തിന്റെ അവര്‍ പറയുന്ന കാരണങ്ങളെയാണ് പരിശോധിക്കുന്നത്. നീതി, സമത്വം തുടങ്ങി പുറമേക്കും അകത്ത് പ്രധാനമായും രാജ്യത്തെ ജനസംഖ്യയുടെ പതിമൂന്ന് ശതമാനം വരുന്ന മുസ്ളികളുടെ പിന്നോക്കാവസ്ഥയുമാണ് ജമാഅത്തെ ഇസ്ളാമി വെല്‍ഫയര്‍ പാര്‍ട്ടി ഒഫ് ഇന്ത്യ രൂപീകരിച്ചതിന്റെ അഭിപ്രേരണകളായി അവര്‍ പറയുന്ന കാരണങ്ങള്‍. വാസ്തവത്തില്‍ പിന്നോകക്കാരും അസംതൃപ്ത്തരുമായ മുസ്ളികള്‍ക്കിടയില്‍ നിന്നും സ്വാഭാവികമായും ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രതികരണത്തിന്റെ ഭാഗമാണോ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ചോദ്യത്തിനാണ് ഇവിടെ ഉത്തരം തേടുന്നത്.  രാജ്യത്തെ പിന്നോകക്കാരും, മര്‍ദ്ദിതരുമായ മുസ്ളിം ഭൂരിപക്ഷത്തെക്കുറിച്ച് കേവലജ്ഞാനം മാത്രമെ ജമാഅത്തെ ഇസ്ളാമി എന്ന മത പ്രസ്ഥാനത്തിനുള്ളൂ എന്നതാണ് വാസ്തവം. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കപ്പെട്ട മുസ്ളിം പിന്നോക്കാവസ്തയുടെ കണക്കുകള്‍ക്കപ്പുറത്ത് അധസ്ഥിത ഇന്ത്യന്‍ മസ്ളിം ജീവിതവുമായ് ജമാഅത്തെ ഇസ്ളാമിക്ക് യാതൊരു അനുഭവപൊരുത്തവും ഇല്ല എന്നതാണ് വസ്തുത. ആ നിലക്ക് പരിശോധിക്കുമ്പോള്‍ ജമാഅത്തെ ഇസ്ളാമിയുടേയും സമാന മുസ്ളിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്ന് പിന്നിലെ പ്രാധാന കാരണം അസംതൃപ്ത മുസ്ളിംകളുടെ ഭാഗത്തുനിന്നും സ്വാഭാവികമായി ഉണ്ടായ രാഷ്ട്രീയ ചലനമല്ല മറിച്ച് സംതൃപ്ത മുസ്ളികളുടെ രാഷ്ട്രീയ സുഖാഭിലാഷങ്ങളാണെന്ന് നിരീക്ഷിക്കാവുന്നതാണ്. മുസ്ളിം എന്ന സ്വത്വത്തെ ജമാഅത്തെ ഇസ്ളാമി എങ്ങിനെ നിര്‍വചിക്കുന്നുവെന്നും മുസ്ളിംകള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ളാമിക്കുള്ള സ്ഥാനം എന്താണെന്നും അറിയുന്നതിലൂടെ നീതി, സമത്വം, മുസ്ളിം ഉന്നമനം തുടങ്ങിയ വെല്‍ഫയര്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളുടെ ആന്തരികാര്‍ത്ഥവും അതിന്റെ രാഷ്ട്രീയാര്‍ത്ഥവും വായിച്ചെടുക്കാന്‍ സാധിക്കും. ജമാഅത്തെ ഇസ്ളാമി എന്ന ഇസ്ളാമിക സംഘടനയുടെ കേരള ഘടകത്തെ മാത്രം പരിശോധിച്ചുകൊണ്ട് ഇക്കാര്യം അറിയാം

 ആന്തരിക വൈരുദ്ധ്യങ്ങളില്ലാത്ത ഏകശിലാ നിര്‍മ്മിത സമൂഹമാണ് മുസ്ളിംകള്‍ എന്ന ഓറിയന്റല്‍ വായന സൌകര്യത്തിനെന്നോണം ഇന്നും പലവഴിക്ക് വായിക്കപ്പെടുന്നുണ്ട്. പരസ്പരം ചേര്‍ച്ചയാവാന്‍ പ്രയാസമുള്ള നിരവധി ശിലകളില്‍ പടുത്തുയര്‍ത്തപെട്ടതാണ് മുസ്ളിം സമൂഹം. പാലക്കാട്ടെ എല്‍. കെ. അനന്തകൃഷ്ണയ്യര്‍ ഇന്റര്‍ നാഷ്ണല്‍ സെന്റര്‍ ഫോര്‍ ആന്‍ന്ത്രോപോളജിക്കല്‍ സ്റഡീസ് കേരളത്തിലെ മുസ്ളിംകള്‍ക്ക് ഇടയില്‍ നടത്തിയ നരവംശ ശാസ്ത്ര പഠനം പറയുന്നത് കേരളത്തിലെ മുസ്ളികള്‍ക്കിടയില്‍ മാത്രം പത്തോള്ളം ജാതിസമുദായങ്ങള്‍ ഉണ്ടെന്നാണ്. സ്വജാതീയ വിവാഹം, ശുദ്ധി, അയിത്തം തുടങ്ങിയ ജാതിയുടെ പൊതുസ്വഭാവങ്ങള്‍ കുറഞ്ഞതോതിലാണെങ്കിലും മുസ്ളിം സമൂഹത്തിലും പ്രകടമാണെന്നത് നിസ്തര്‍കമത്രെ. ജാതി വിഭജനത്തെപൊലെ തന്നെ വിവിധ മത സംഘടകളുടെ സാന്നിധ്യം മുസ്ളിം സമൂഹത്തെ വീണ്ടും സാമൂഹികമായി വിഭജിക്കുന്നുണ്ട്. ഇത്തരത്തില്‍ വിഭജിക്കപ്പെട്ടുനില്‍ക്കുന്ന കേരളത്തിലെ മുസ്ളിംകള്‍കത്, വിശേഷിച്ചും മലബാറിലെ മുസ്ളിംകള്‍കകത്ത് സ്വല്‍പ്പം വേരൊട്ടമുള്ള മത സംഘടനയാണ് അഥവാ ഒരു ഉപജാതി/സ്വത്വ മാണ് ജമാഅത്തെ ഇസ്ളാമി.  മുസ്ളിം മത സംഘടനകള്‍ എല്ലാം തന്നെ മുസ്ളിസ്വത്വത്തെ വിശ്വാസപരമായി വെത്യസ്തമായി നര്‍വചിക്കുന്നതായികാണാം. ഒരോ സഘടനയും മറ്റുള്ളതിനോട് കടുത്ത അന്യത്വം സൂക്ഷിക്കകയും ചെയ്യുന്നുണ്ട്. വിവാഹ ബന്ധങ്ങള്‍ക്ക് പോലും സംഘടനാപരമായ മുന്‍ഘടന മുസ്ളിംകള്‍ പുലര്‍ത്തുന്നുണ്ട് എന്ന് വൈവാഹിക പംക്തികളിലെ മുസ്ളിം വിവാഹ പരസ്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. കേവലം ആശയപരമായ ഭിന്നതകള്‍ക്കപ്പുറത്താണ് സംഘടകളുടെ സാമൂഹികമായ അസ്ഥിത്വം നിലനില്‍ക്കുന്നത്. മുസ്ളിം സമൂഹത്തിലെ ശക്കതമായ സാമൂഹിക സ്ഥാപനങ്ങളാണ് സംഘടനകള്‍ എന്നിരിക്കെ മുസ്ളിം ആവിശ്ക്കാരങ്ങളെ നിരീക്ഷിക്കുമ്പോള്‍ സംഘടനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

 സംഘടിതആള്‍ക്കൂട്ടം അതിനകത്തും പുറത്തും അധികാരത്തെ എങ്ങിനെ വിനിയോഗിക്കുന്നുവെന്നതാണ് സൂക്ഷമമായ അര്‍ത്തത്തില്‍ അതിന്റെ രാഷ്ട്രീയം എന്ന് പറയുന്നത്. അത്കൊണ്ട് ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ രാഷ്ട്രീയം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് വിഭാവനം ചെയ്യുന്ന നയപരിപാടികള്‍ പരിശോധിക്കുന്നതുപോലെ തന്നെ ആ സംഘടനയുടെ സൂക്ഷമ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൂടി വിലയിരുത്തേണ്ടതുണ്ട്. മത സംഘടനകയുടെ രാഷ്ട്രീയം പരിശോധിക്കാന്‍ ഏറ്റവും മികച്ച ഉപാധികളിലൊന്നാണ് മതത്തിന്റെ അധികാരസ്ഥാപനങ്ങളിലൂടെ മതസംഘടനകള്‍ നടത്തുന്ന സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം. ഇവിടെ ജമാഅത്തെ ഇസ്ളാമിയെ അപ്രകാരം പരിശോധിക്കുമ്പോള്‍ അതിന്റെ മഹല്ല് രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. പള്ളിയെന്ന മത സ്ഥാപനത്തെ കേന്ദ്രീകരിച്ചുകൊണ്ട് അതിന്റ പരിധിയില്‍ പെടുന്ന വിശ്വാസികളുടെ സമൂഹത്തേയാണ് മഹല്ല് എന്ന് പറയുന്നത്. മഹല്ലിലെ ജനങ്ങള്‍ പള്ളിയുമായി പലകാര്യങ്ങളില്‍ പ്രത്യേകിച്ചും വിവാഹം, മരണം, അചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ അഭ്യേദ്യമായ ബന്ധമുണ്ട്. മഹല്ലിന്റെ ഈവക കാര്യങ്ങളുടെ നിയന്ത്രണ കേന്ദ്രം പള്ളിയുടെ ഭരണസമിതിയാണ്. കേരള്ളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ളിം പള്ളികള്‍ പ്രഥാനമായും മുസ്ളിം സംഘടനകളാണ് ഭരിക്കുന്നത്. ജമാഅത്തെ ഇസ്ളാമി, സുന്നി, മുജാഹിദ് തുടങ്ങിയ സംഘടനകളാണ് കേരളത്തിലെ ഭൂരിപക്ഷം മഹല്ലുകളും ഭരിക്കുന്നത് എന്ന് പറയാം. ഇവിടെ ജമാഅത്തെ ഇസ്ളാമിയുടെ മഹല്ലുഭരണത്തെ പരിശോധിക്കാം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിയുക്ത ലക്ഷ്യം എത്രമാത്രം കാതലുള്ളതാണെന്നറിയാന്‍ അത് തീര്‍ച്ചയായും സഹായിക്കും.

 സാമ്പത്തികമായി ഉന്നതരായ ജമാഅത്തെ ഇസ്ളാമിയുടെ മുതിര്‍ന്ന പ്രവര്‍ത്തകരായിരിക്കും മഹല്ല് ഭരണസമിതിയുടെ സിരാകേന്ദ്രം. കേന്ദ്രത്തിനു ചുറ്റും അനുയായികളുടേയും അനുഭാവികളുടെയും ഒര്‍ബിറ്റുകളൂണ്ടാവും. ഈ വൃത്തത്തിനക്കത്ത് വൃദ്ധര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാം പള്ളിയെ കേന്ദ്രീകരിച്ച് സ്വയം സംഘടിതരാണ്. ഓരോ വിഭാഗത്തിന്നും ആഴ്ച്ചകള്‍ത്തോറും പ്രത്യേകം മീറ്റിങ്ങുകളും ഖുര്‍ആന്‍ പഠന ക്ളാസുകളും മറ്റും ഉണ്ടാവും. മഹല്ലിനകത്തെ മറ്റ് മുസ്ളികളെ പലപ്പോഴും ഭീതിയോടെയാവും അവര്‍ കാണുക. മഹല്ല് കേന്ദ്രീകരിച്ച് നടക്കുന്ന മതപരമായ ധാനധര്‍മ്മങ്ങളിലും വിശേശിച്ചും സക്കാത്ത് പോലുള്ളവയുടെ കാര്യത്തിലുമൂണ്ടാവും ഈ ആശ്രിത വാല്‍സല്യം. പള്ളിയോടും മറ്റും ലാകവസമീപനം പുലര്‍ത്തുന്ന മുസ്ളികളെ അവര്‍യാതൊന്നിന്നും അടുപ്പിക്കുക പോല്ലുമില്ല. ജനസമതിയുടെ എളുപ്പവഴി എന്നനിലക്കാവും പലപ്പോയും ജനസമ്മതരായ അന്യമതസ്ഥരെ മതപരമായ ആഘോഷങ്ങളിലും മറ്റു പങ്കെടുപ്പിച്ചുകൊണ്ട്  അത് കൊട്ടിഘോഷിക്കുപോയും വിശ്വാസപരമായി വ്യത്യസ്തരായ മുസ്ളികളോട് അവര്‍ അസ്പൃശ്യത പുലര്‍ത്തുന്നതും കാണാം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപന വേദിയിലും ഈ ഒരു ചിത്രം പ്രകടമായിരുന്നു. ഇന്ത്യന്‍ മുസ്ളിംകള്‍ക്കിടയില്‍ നിരവധി രാഷ്ട്രീയ സംരംഭങ്ങള്‍ ഉണ്ടെങ്കിലും അവയുടെ പ്രതിനിധികളൊന്നും വേദിയിലുണ്ടായിരുന്നില്ല. എന്നാല്‍ ബി. ജെ. പിയുടെ ദേശീയ എക്സിക്ക്യുട്ടീവ് അംഗത്തിന്റെ സാനിധ്യം അവര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

 നിരന്തര ഉദ്ബോധനങ്ങളിലൂടെ പരുവപ്പെടുത്തിയെടുത്ത ഒരുതരം ഏകതാനകതാസ്വഭാവം ജമാഅത്തെ ഇസ്ളാമിക്കുണ്ട്. പിത്യകേന്ദ്രീകൃതമാണ് മാതൃകാ ജമാഅത്ത് കുടുബം. പിതാവ് ജമാഅത്ത് ഖാര്‍ക്കൂന്‍, മാതാവ്/പെണ്‍മക്കള്‍ ജി. ഐ. ഒ, ആണ്‍മക്കള്‍ സോളിഡാരിറ്റി എല്ലെങ്കില്‍ എസ്. ഐ. ഒ. എന്നിങ്ങനെ വിടിനകത്ത് അതിലെ അംഗങ്ങള്‍ ഒരേസംഘടനയുടെ വ്യത്യസ്ത ശാഖകളുടെ ഭാഗമാണ്. വീട്ടില്‍ സ്ത്രീകള്‍ക്ക് വായിക്കാന്‍ ആരാമം, കുട്ടികള്‍ക്ക് മലര്‍വാടി, മുതിര്‍ന്നവര്‍ക്ക് പ്രബോധനം, ബോധനം മുതലായവ. കുടുംബത്തിനകത്ത് നടക്കുന്ന സാമൂഹ്യവത്ക്കരണ പ്രക്രിയയില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കും ആഴ്ചയിലെ ഖുര്‍ആന്‍ പഠന ക്ളാസുകള്‍ക്കും വലിയ സ്ഥാനമുണ്ട്. പൊതുസമൂഹവുമായി അതുകൊണ്ട് തന്നെ കാര്യമായ സംമ്പര്‍ക്കം പുലര്‍ത്തുന്നവരല്ല ജമാത്തുകുടുംബങ്ങള്‍. പൊതുസമൂഹവുമായി പലപ്പോഴും അവര്‍ അകലം സൂക്ഷിക്കുന്നതായും കാണാം. വിവാഹ ബന്ധങ്ങള്‍ക്കും മറ്റും അവര്‍ ജമാഅത്തെ ഇസ്ളാമിക്കാര്‍ക് തന്നെ മുന്‍ഗണനകൊടുക്കുന്നു. സ്വന്തമായിതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് തൊഴില്‍ സംരംഭങ്ങളും ഉള്ളത്കൊണ്ട് പൊതുസമൂഹവുമായ് ലയിക്കേണ്ടതിന്റെ ആവശ്യവും കുറവാണ്. ചുരുക്കം ചില സ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപനങ്ങള്‍ പൂര്‍ണമായും അവരുടെ അനുഭാവിക്കാണ് തൊഴിലുകള്‍ വിതരണം ചെയ്യുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തൊഴില്‍ വിപണിയില്‍ മറ്റൊരു രീതിയിലും ഇത് പ്രകടമാണെന്ന് കാണാം. സൌദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ പല പ്രമുഖ കമ്പനികളുടേയും അഡ്മിനിസ്ട്രേറ്റിവ് രംഗത്ത് കയറിക്കൂടിക്കൊണ്ട് അവിടങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ടുമെന്റുകളെ കാര്യമായി സ്വാഥീനിക്കുന്നത് മിക്ക ഇസ്ളാമിക സംഘടകളുടെയും നയപരിപാടികളുടെ ഭാഗമാണ്. ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഉന്നതാധികാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ കഴിവും യോഗ്യതകളും ഉള്ള പലരും ജമാഅത്തുക്കാരന്‍ അല്ല എന്ന കാരണത്താല്‍ പുറം തള്ളപ്പെടാറുണ്ടത്രെ. ഇതല്ലാം ജമാഅത്തെ ഇസ്ളാമിയുടെ മാത്രം പ്രവര്‍ത്തന രീതിയാണെന്ന് ധരിക്കരുത്. മിക്ക സാമുധായിക, രാഷ്ട്രീയ സംഘടനകളുടെയും പ്രവര്‍ത്തനരീതിതന്നെയാണ് ഇത്. ജമാഅത്തെ ഇസ്ളാമിയെ ഇവിടെ എടുത്ത് പറയുന്നത് മുസ്ളിം എന്ന സ്വത്വത്തെ അത് എങ്ങിനെ കാണുന്നുവെന്ന് സൂചിപ്പിക്കാനാണ്. അതായത്  മതത്തിനകത്തെ തന്നെ വ്യത്യസ്ത അന്യതകളോട് സ്വയം അകന്ന് നില്‍ക്കാന്‍ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം യാഥൊരു ഘടനാ പരിവര്‍ത്തനവും നടത്താതെ അവര്‍ക്കന്യമായ മുദ്രാവാക്യങ്ങള്‍ കടംകൊള്ളുന്നതും മുസ്ളിം ഉന്നമനം പോലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിലും ചേരിചേരായ്മകള്‍ ഉണ്ട് എന്നാണ് പറയുന്നത്.

 കേരളത്തില മുസ്ളിം സംഘടനകള്‍ തമ്മില്‍ ആശയപരമായിമാത്രമല്ല വന്‍ വിഭവ മത്സരം കൂടി നിലനില്‍ക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ മതത്തിന്റെ കര്‍മ്മശാസ്ത്രപരമായ വ്യാഖ്യാനങ്ങളില്ലുള്ള വ്യത്യാസം മാത്രമായിരുന്നു മുസ്ളിം സംഘടനകള്‍ തമ്മില്ലുണ്ടായിരുന്ന കാര്യമായ വ്യത്യാസമെങ്കില്‍ സമീപകാലത്ത്, വന്‍തോതില്‍ പെട്രോഡോളര്‍ മൂലധനം സംഘടകള്‍കകത്ത് സംഭരിക്കപ്പെട്ടത് പുതിയ രീതിയിലുള്ള വിഭവമല്‍സരവും വിഭവ പ്രദര്‍ശനവും മുസ്ളിം സംഘടനകള്‍ക്കിടയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പള്ളികള്‍, പത്രങ്ങള്‍, ചാനലുകള്‍, മറ്റ് കച്ചവട സംരംഭങ്ങള്‍, വന്‍ സമ്മേളനങ്ങള്‍ എല്ലാം ഇത്തരം വിഭവപരമായ മത്സരത്തന്റെയും പ്രദര്‍ശനത്തിന്റേയും ഭാഗമാണ്. ആവശ്യത്തിന്ന് മൂലധനം ഉള്ളത് കൊണ്ട് ഓരോ സംഘടനയും സ്വയം പൂര്‍ണമാവാന്‍ ശ്രമിക്കുന്നു. സ്വന്തമായി ദിന പത്രം, ചാനല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നു. എല്ലാ അര്‍ത്ഥത്തില്ലും ഒന്ന് മറ്റൊന്നിനെ മറികടക്കാനുള്ള ശ്രമം നടത്തുന്നതായും കാണാം. ഈ ഒരു മല്‍സരത്തിന്റെ ഭാഗമായും ജമാഅത്തെ ഇസ്ളാമിയുടെ ഇപ്പോഴത്തെ രാഷ്ട്രിയ രംഗപ്രവേശനത്തെ കാണാവുന്നതാണ്…..

http://ptyweb.wordpress.com/2011/08/04

Ali Naseef

unread,
Aug 6, 2011, 2:40:38 AM8/6/11
to cmrl...@googlegroups.com
കാഴ്ചപ്പാട് കൊണ്ടും എഴുത്തിന്‍റെ  ശൈലി കൊണ്ടും ശ്രദ്ധിക്കപെടുന്നു.....
സംഘടനകള്‍ എപ്രകാരം ചലിക്കുന്നു എന്നതിനെപ്പറ്റി ടിയാന്റെ അവസാന ഭാഗം ശ്രദ്ധേയമാണ്..
ഒരമുസ്ലിമാണ് ഇതെഴുതിയിരുന്നതെങ്കില്‍ കൂടുതല്‍ ശ്രധിക്കപ്പെട്ടേനെ...

എന്നാലും വിവാഹ പരസ്യങ്ങളില്‍ നമ്മള്‍...????


2011/8/6 shamsu Ep <eps...@gmail.com>
--
ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തെ സ്നേഹിക്കുന്നവരുടെ ഇമെയില്‍ കൂട്ടായ്മ.
ഇത് ഒരു സംഘടനയുടെയും സ്വന്തം വേദിയല്ല.
 
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഞങ്ങളുടെ വെബ്‌ സൈറ്റുകള്‍:: www.cmronweb.com | www.iruvazhinji.com | www.chaithanyanorthcmr.com | www.pottassery.com |
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------



--
"All praise is due to God who conducts the whole creation in an orderly manner"

Thanks & Regards
P T Ali Naseef,
Kozhikode, Kerala
+919846297836
alinas...@yahoo.com



shamsu Ep

unread,
Aug 6, 2011, 5:05:36 AM8/6/11
to cmrl...@googlegroups.com
Please read full  
 
article published in Samakalika Malayalam Weekly Augest
 

Nidooli Noushad

unread,
Aug 6, 2011, 5:41:26 AM8/6/11
to cmrl...@googlegroups.com
ഒരു എസ്.ഡി.പിക്കാരന്റെ ലേഖനം 

എസ്.ഡി.പിക്കാര്‍ ഫെയ്സ് ബുക്ക് ചര്‍ച്ചകളില്‍ പ്രകടിപ്പിച്ച അഭിപ്രായം മാത്രമാണ് ലേഖനത്തിലുള്ളത്. 

കപടമതേതരവാദികളെ മൂലയിലേക്ക് തള്ളി.... ജമാഅത്തിനെ അല്‍പം തലോടി.... അവരെപ്പോലുള്ളവരെ അകറ്റിനിര്‍ത്തുന്നതിലെ പരിഭവമറിയിച്ച്..... ബി.ജെ.പിക്കാരെ ക്ഷണിക്കുന്നതിലെ അസക്യത അറിയിച്ച്..... തങ്ങളുടെ രാഷ്ട്രീയ പ്രവേശമാണ് വെല്‍ഫയര്‍പാര്‍ട്ടിയുടെ രൂപീകരണത്തെ ത്വരിതപ്പെടുത്തിയതെന്ന് പെരുമ്പറയടിച്ച്.... മുസ്ലിം പൊതുസമൂഹത്തെ ഇവര്‍ക്ക് കിട്ടില്ല എന്ന് ഓര്‍മിപ്പിച്ച് അവസാനിക്കുന്ന ലേഖനം. 

ജമാഅത്തിനെ ഒരു വിധം നന്നായി തെറ്റിദ്ധരിപ്പിച്ചതിനാല്‍ മലയാളം വാരിക അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. വല്ല തേജസിലും പ്രസിദ്ധീകരിക്കേണ്ട ഒരു  ലേഖനത്തിന്റെ നിലവാരമേ അതില്‍ കാണാന്‍ കഴിയുന്നുള്ളൂ


--

Noushad Perambra, Jeddah

saifu dheen

unread,
Aug 8, 2011, 9:51:19 AM8/8/11
to cmrl...@googlegroups.com
രാജ്യത്തെ പിന്നോകക്കാരും, മര്‍ദ്ദിതരുമായ മുസ്ളിം ഭൂരിപക്ഷത്തെക്കുറിച്ച് കേവലജ്ഞാനം മാത്രമെ ജമാഅത്തെ ഇസ്ളാമി എന്ന മത പ്രസ്ഥാനത്തിനുള്ളൂ എന്നതാണ് വാസ്തവം. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കപ്പെട്ട മുസ്ളിം പിന്നോക്കാവസ്തയുടെ കണക്കുകള്‍ക്കപ്പുറത്ത് അധസ്ഥിത ഇന്ത്യന്‍ മസ്ളിം ജീവിതവുമായ് ജമാഅത്തെ ഇസ്ളാമിക്ക് യാതൊരു അനുഭവപൊരുത്തവും ഇല്ല എന്നതാണ് വസ്തുത
ലേഖകന്‍റെ അറിവില്ലായ്മക്ക് ഇത് ഒരു തെളിവ് മാത്രം

ആരൊക്കെയോ പ്രീതി പെടുത്തുന്നു



2011/8/6 Nidooli Noushad <nper...@gmail.com>

Muneeb thayyilthodi

unread,
Aug 10, 2011, 9:01:37 AM8/10/11
to cmrl...@googlegroups.com
ee lekhanam ezhuthiya Nisarinu sdpi membership koduthath Nidool noushad ano???

> *Noushad Perambra, Jeddah
> *


>
> --
> ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തെ സ്നേഹിക്കുന്നവരുടെ ഇമെയില്‍ കൂട്ടായ്മ.
> ഇത് ഒരു സംഘടനയുടെയും സ്വന്തം വേദിയല്ല.
>
> ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------
> ഞങ്ങളുടെ വെബ്‌ സൈറ്റുകള്‍:: www.cmronweb.com | www.iruvazhinji.com |
> www.chaithanyanorthcmr.com | www.pottassery.com |
> ----------------------------------------------------------------------------------------------------------------------------------------------------------------------------------------------------
>


--
*Muneeb Thayyilthodi*


+919495862347
facebook.com/muneebtt <http://www.facebook.com/muneebtt>


കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന
നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ )
ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. [Quran 2:155

Reply all
Reply to author
Forward
0 new messages