പ്രവാസിയും ഷോപ്പിങ്ങ് ജ്വരവും

6 views
Skip to first unread message

Suhail Sulaiman T.P

unread,
May 11, 2015, 5:13:40 AM5/11/15
to cmrlovers
ഗള്‍ഫിലെ പ്രവാസി സുഹൃത്തുക്കള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം .
പ്രവാസിയും ഷോപ്പിങ്ങ് ജ്വരവും ; തിരുത്തപ്പെടേണ്ട ശീലങ്ങൾ.
ഗുജറാത്തിലോ ഡൽഹിയിലോ കോളേജ് അധ്യാപകനായി ജോലി ചെയ്യുന്ന ഒരാൾ വർഷത്തിൽ 2 മാസത്തെ അവധിക്കു നാട്ടിൽ വരുന്നു എന്ന് വിചാരിക്കുക. അദേഹത്തിന്റെ മാസ ശമ്പളം ഏകദേശം 40000 രൂപ ഉണ്ടായിരിക്കും. പക്ഷെ അദേഹം നാട്ടിലേക്ക് വരുമ്പോൾ ഒരിക്കലും 40000 രൂപയുടെ പോയിട്ട് 20000 രൂപയുടെ സമ്മാനങ്ങൾ വാങ്ങി കുടുംബത്തിനു കൊണ്ട് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി തിരുവനതപുരത്ത് ജോലി ചെയ്യുന്ന 28000 ശമ്പളമുള്ള +2 അധ്യാപകൻ 3 മാസം കൂടുമ്പോ നാട്ടിലേക്ക് വരുന്നു. അവൻ 4500 രൂപയുടെ സാധനങ്ങൾ കുടുംബത്തിനു സമ്മാനമായി കൊടുക്കാറുണ്ടോ..? അവന്റെ അടുത്ത ആരെങ്കിലും പിരിവിനു പോകാറുണ്ടോ..?. എന്നാൽ 1500 ഉം 2000 വും ശമ്പളമുള്ള ഗൾഫുകാരൻ നാട്ടിലേക്ക് പോകുമ്പോ ഇവിടുന്നു മിനിമം 2500 നു മുകളിൽ സാധനങ്ങൾ വാങ്ങുന്നു. "ഒരുതരം പർച്ചേസ് ജിഹാദ്." ഏകദേശം 45000 രൂപ വരും ഇത്. പോരാത്തതിന് ബാക്കി കാർഗോയും അയക്കും. എന്നിട്ട് പോകുന്നതിനു മുൻപ് ഇനി വാങ്ങാൻ ബാക്കിയുള്ള സാധനങ്ങളുടെ ലിസ്റ്റും കയ്യിലുള്ള കാശും നോക്കി ഒരു നെടുവീർപ്പിടലും. എന്താണ് ഇതിനു കാരണം ..? ആരാണ് ഇങ്ങനെ ഒരു ശീലമുണ്ടാക്കിയത് ..? ഇങ്ങനെയല്ലാതെയും നാട്ടിൽ പോയ്ക്കൂടെ..? കുടുംബത്തിന്റെ മുഖം കറുക്കുമോ..? എനിക്കൊരു ഉറപ്പുണ്ട് . നമ്മളെ കാത്തു നിൽക്കുന്ന ഉമ്മയും ഭാര്യയും ഒരിക്കലും കൊണ്ടുവരാത്തതിനു കുറ്റം പറയുകില്ല.
പണ്ട് ആളുകള്‍ വാരി വലിച്ച് സാധനം കൊണ്ട് പോകുന്നതിനു അര്‍ഥം ഉണ്ടായിരുന്നു . ആലോചിച്ച് നോക്കിയേ ..രണ്ടു പെരുന്നാളിന് മാത്രം ആളുകള്‍ വസ്ത്രം വാങ്ങുന്ന കാലം . നല്ലൊരു മിടായി പോലും നാട്ടില്‍ കിട്ടാറില്ല , അത് പോലെ തന്നെ പലതും . ഇപ്പോള്‍ നാട്ടില്‍ കിട്ടാത്ത ഒരു സാധനവും ഇല്ല എന്ന് മാത്രമല്ല . ഗള്‍ഫിന്നു കൊണ്ട് പോയില്ലെങ്കിലും ആളുകള്‍ എല്ലാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് . എന്നാല്‍ ഗള്‍ഫുകാര്‍ക്ക് ആ പഴയ മാമൂല്‍ ഒഴിവാക്കാന്‍ മടി
ഇത് ഇവിടെ വന്നാൽ വന്നു പെടുന്ന ഒരു മാനസിക അസുഖം ആണെന്ന് തോന്നുന്നു. എനിക്കറിയുന്ന ഒരു തിരൂരുകാരൻ വാച്മാന് ഉണ്ട്. അവന്റെ ഇഷ്ട വിനോദം പാടു പാടലും കാർഗോ അയക്കലും ആണ്. ശമ്പളവും മറ്റു ചില്ലറ പണികളുമായി മാസം കുറഞ്ഞത് 4000 ത്തിനു മുകളിൽ ഉണ്ടാകും. 2 മാസം കൂടുമ്പോൾ അവന്റെ ഭാര്യ ഒരു ഗംഭീര ലിസ്റ്റ് അയക്കും. ലിസ്റ്റ് കിട്ടിയാൽ പിന്നെ അവന്റെ മുഖത്ത് ഒരു സന്തോഷമാണ്. പിന്നെ ഒരാഴ്ച പുള്ളി ഇത് വാങ്ങുന്നതിന്റെ തിരക്കിലായിരിക്കും. എന്നിട്ട് ഒരു അയക്കലാണ്. ഭാര്യയും 3 പെണ്‍കുട്ടികളും ഒരു കൊട്ടെഴ്സിൽ താമസിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. അത് വാങ്ങണമെന്ന് ഒരു മോഹവുമില്ല. ഇതിനിടയിൽ നാട്ടിൽ നിന്നും മൊബൈൽ ഫോണ്‍ അപേക്ഷകൾ അപ്പൊ തന്നെ തീർപ്പാക്കി വിടും. എത്രയോ ഉപദേശിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഒരു തവണ കൊടുത്തയച്ചതിൽ മകളുടെ ക്ലാസ്സ്‌ ടീച്ചർക്ക് സാരിയുമുണ്ടായിരുന്നു. 4 മാസം മുന്പ് കക്ഷി നാട്ടിലേക്ക് പോയപ്പോൾ 4 ടാബും 7 മൊബൈലും കയ്യിലുണ്ടായിരുന്നു. പുറമേ 7000 ദിര്ഹത്തിന്റെ സാധനങ്ങൾ കാർഗോ ആയും അയച്ചു. NB : ഇതൊരു നുണയല്ല.
എന്റെ അഭിപ്രായത്തില്‍ ഈ പര്‍ച്ചേസ് ജ്വരം ഒഴിവാക്കിയാല്‍ മിക്ക ആളുകള്‍ക്കും വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും നാട്ടില്‍ പോകാന്‍ കഴിയും . അതിനാണ് ശ്രമിക്കേണ്ടത് .
വിവാഹ ധൂര്‍ത്തിനെതിരായ ബോധാവല്‍കരനത്തിനോപ്പം പ്രവാസികള്‍ക്കിടയില്‍ , പ്രത്യേകിച്ചു കുറഞ്ഞ വരുമാനക്കാര്‍ക്കിടയില്‍ ഇതിനെതിരെയും ഒരു ബോധവല്കരണം അത്യാവശ്യമാണ്.


--
Regards | Suhail Sulaiman T.P  |  + 91 9846259383 |+ 971 554381416 |

 

Reply all
Reply to author
Forward
0 new messages