Groups keyboard shortcuts have been updated
Dismiss
See shortcuts

സ്‌പൈസ് ജെറ്റ് ദുബയ്-കോഴിക്കോട് സര്‍വ്വീസ് ആരംഭിക്കുന്നു

12 views
Skip to first unread message

Jasim Tk

unread,
Oct 3, 2015, 9:38:26 PM10/3/15
to CMR
കുറഞ്ഞ നിരക്കില്‍ സ്‌പൈസ് ജെറ്റ് ദുബയ്-കോഴിക്കോട് സര്‍വ്വീസ് ആരംഭിക്കുന്നു
Published : 3rd October 2015 | By:

ദുബയ്: ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളിലൊന്നായ സ്‌പൈസ് ജെറ്റ് അടുത്ത മാസം 15 മുതല്‍ ദുബയ്-കോഴിക്കോട് സര്‍വ്വീസ് ആരംഭിക്കുന്നു. ദുബയില്‍ നിന്നും വൈകിട്ട് 4.55 ന് പുറപ്പെടുന്ന വിമാനം രാത്രി 10.15 ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. അവിടെ നിന്നും വെളുപ്പിന് 1.05 ന് പുറപ്പെടുന്ന വിമാനം രാവിലെ 3.55 ന് ദുബയിലെത്തും. വണ്‍വേ ടിക്കറ്റിന് 277 ദിര്‍ഹത്തില്‍ നിന്നുമാണ് നിരക്ക് ആരംഭിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റ് പതിനായിരം രൂപ മാത്രമാണ് തുടക്കത്തില്‍ ഈടാക്കുന്നത്. 179 പേര്‍ക്ക്  യാത്ര ചെയ്യാന്‍ കഴിയുന്ന ബോയിങ്  737-800 വിമാനമാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്.

ഡ്യൂട്ടി ഫ്രീ സാധനങ്ങളടക്കം 10 കിലോ കാബിന്‍ ലഗേജും 30 കിലോ ചെക്ക്ഡ് ലഗേജും യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ട് പോകാം. യാത്രക്കാരെ കൂടുതല്‍ ലഭിക്കുകയും അനുമതി  ലഭിക്കുകയും ചെയ്താല്‍ ഈ സെക്ടറില്‍ തന്നെ  സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനും തയ്യാറാണന്ന് സ്‌പൈസ് ജെറ്റ് യു.എ.ഇ. മാനേജര്‍ വി.എല്‍. നരസിംഹം തേജസിനോട് പറഞ്ഞു. നിലവില്‍ ദുബയില്‍ നിന്നും കൊച്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പൂന, മധുര എന്നീ നഗരങ്ങളിലേക്കാണ് സ്‌പൈസ് ജെറ്റ് സര്‍വ്വീസ് നടത്തുന്നത്.

 
 
 
 Thanks& Regards 
 J@s i m .T K : Doha,Qatar 
 MOB: +974  55180648
 
Reply all
Reply to author
Forward
0 new messages