“സ്ത്രീധനം അനിസ്ലാമികമാണ്;
വാങ്ങരുത്, കൊടുക്കരുത്, പ്രോത്സാഹിപ്പിക്കരുത്!”
വിവാഹ മൂല്യവും സ്ത്രീധനവും
http://www.imbkerala.net/article/vivahamulyavumsthreedhanavum.html
ഇസ്ലാം
വിവാഹത്തിലൂടെ സ്ത്രീയെ ആദരിക്കുന്നു. അതിനാല്‍ പുരുഷന്‍ സ്ത്രീക്ക്
അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം
(മഹ്ര്‍) നല്‍കണമെന്ന് അത് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും
നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവര്‍ക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങള്‍ നല്‍കുകയാണെങ്കില്‍ നിങ്ങളവരെ വിവാഹം കഴിക്കുന്നതില്‍ കുറ്റമില്ല' (60:10). 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ര്‍ ന്യായമായ നിലയില്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക' (4:25).
വിവാഹമൂല്യം
എത്രയാവണമെന്ന് ഇസ്ലാം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു
നല്‍കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മൂല്യവത്തായ
എന്തും മഹ്ര്‍ ആകാവുന്നതാണ്; ഇരുമ്പു മോതിരം മുതല്‍ സ്വര്‍ണത്തിന്‍റെ കൂമ്പാരം വരെ!
ഒരിക്കല്‍ പ്രവാചകന്‍റെ അടുക്കല്‍ വന്ന ഒരു സ്ത്രീയെ ഒരാള്‍ വിവാഹാന്വേഷണം നടത്തിയപ്പോള്‍ പ്രവാചകന്‍(സ) അയാളോട് ചോദിച്ചു: 'താങ്കളുടെ അടുക്കല്‍ വിവാഹമൂല്യമായി എന്തുണ്ട്?' അയാള്‍ പറഞ്ഞു: 'എന്‍റെ ഈ തുണിയല്ലാതെ മറ്റൊന്നുമില്ല.' പ്രവാചകന്‍ പറഞ്ഞു: 'നീ പോയി ഒരു ഇരുമ്പിന്‍റെ മോതിരമെങ്കിലും ഉണ്േടായെന്ന് പരതുക' (ബുഖാരി, മുസ്ലിം).
ഇസ്ലാം നിശ്ചയിച്ച വിവാഹമൂല്യം ഇന്ന് ഒരു ചടങ്ങ് മാത്രമായി അധഃപതിച്ചിരിക്കുന്നു. പകരം പുരുഷന്‍ സ്ത്രീയില്‍നിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന അനിസ്ലാമിക സമ്പ്രദായമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. മഹ്റിനേക്കാള്‍ എത്രയോ കൂടുതലുള്ള വന്‍തുകകളാണ് സ്ത്രീകളുടെ രക്ഷിതാക്കളില്‍നിന്നും പുരുഷന്‍ സ്ത്രീധനമെന്ന പേരില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തത്ഫലമായി വിവാഹം സങ്കീര്‍ണമായ ഒരു പ്രക്രിയയിത്തീരുകയും സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലാത്ത യുവതികള്‍ മംഗല്യ സൌഭാഗ്യം നഷ്ടപ്പെട്ട് നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.
Posted By: Hafeezullah KV – Jan 20, 2011
http://hafeezkv.blogspot.com/2011/01/blog-post_20.html
ഒരിക്കല്‍ ഒരു ആദിവാസി കോളനിയില്‍ ഒരു കല്യാണം നടക്കുകയാണ്. അവരുടെ ഊര് മൂപ്പനാണ് കാര്‍മ്മികത്വം വഹിക്കേണ്ടത്. അയാള്‍ സമയത്ത് എത്തിചേര്‍ന്നു. ചൂറ്റും ഒന്ന് നിരീക്ഷിച്ചു. എന്നിട്ട് വീട്ടുകാരനെ അടുത്ത് വിളിച്ചീട്ട് പറഞ്ഞു: ഈ കല്യാണം നടക്കുകയില്ല. എന്ന് വച്ചാല്‍ ഞാന്‍ നടത്തുകയില്ല.
വീട്ടുകാരന്‍ അന്തം വിട്ടു പോയി. അയാള്‍ മൂപ്പനോട് ഭവ്യതയോടെ കാരണം തിരക്കി. മൂപ്പന്‍ പറഞ്ഞു: നിങ്ങള്‍ ധൂര്‍ത്തടിച്ചാണ് കല്യാണം നടത്തുന്നത്. നിങ്ങളുടെ കയ്യില്‍ അല്‍പ്പം പണമുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ആളുകള്‍ മിക്കവരും പരമ ദരിദ്രരാണ്. നിങ്ങള്‍ കല്യാണം നടത്തുന്നത് പോലെ കല്യാണം നടത്താന്‍ അവര്‍ മുതിര്‍ന്നാല്‍ അവരുടെ കുടുംബം കുളം തോണ്ടും.
വീട്ടുകാരന്‍: എന്‍റെ മകളുടെ കല്യാണം നടക്കണം. അതിന്ന് ഞാനിപ്പോള്‍ എന്ത് ചെയ്യണം?
മൂപ്പന്‍: ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ കല്യാണം നടക്കും. ആ കട്ടില്‍ ഒഴിവാക്കി നിലത്ത് തഴപ്പായ വിരിക്കണം. അതില്‍ ഇരുന്നേ ഞാന്‍ കര്‍മ്മം ചെയ്യുകയുള്ളു. വലിയ നിലവിളക്ക് എടുത്ത് മാറ്റണം. പകരം നമ്മുടെ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ചെറിയ വിളക്ക് വയ്ക്കണം. ഈ വലിയ പൂമാല ഒഴിവാക്കണം, പകരം നാം സാധാരണ ചെയാറുള്ളത് പോലെ പരിസരത്ത് നിന്ന് കിട്ടുന്ന നമ്മുടെ കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ കൊണ്ട് മാല കെട്ടണം. എല്ലാം നമ്മുടെ പതിവ് പോലെ ആകണം. നമ്മുടെ ആളുകളുടെ ശേഷിക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നത്ര മാത്രം.
അയാള്‍ എല്ലാം അനുസരിച്ചു. ചടങ്ങ് കഴിഞ്ഞ ശേഷം മൂപ്പന്‍, കല്യാണത്തിന് വന്നവരോട് പറഞ്ഞു: നിങ്ങള്‍ കല്യാണത്തില്‍ ധൂര്‍ത്ത് കാണിക്കരുത്. നമ്മുടെ നാട്ടിലെ മുസ്‌ലിംകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവരുടെ പല കുടുംബങ്ങളും തകരാന്‍ കാരണം കല്യാണത്തിന്‍റെ അധികച്ചെലവും സ്ത്രീധനവുമാണ്. അത് നമ്മിലേക്ക് കടന്നു വന്നാല്‍ നമ്മളും തകര്‍ന്ന് പോകും. അത്കൊണ്ട് നമ്മള്‍ പതിവായി നടത്തി വരുന്ന ചെലവ് കുറഞ്ഞ കല്യാണം മതി നമുക്ക്. നമുക്കിടയിലെ ശേഷിയുള്ളവര്‍ അല്‍പ്പം അധികം ധനം ചെലവഴിച്ചാല്‍ അതിനൊപ്പിച്ച് ചെലവഴിക്കാന്‍ ശേഷി കുറഞ്ഞവര്‍ മുതിരും. അവര്‍ കടം വാങ്ങും. വീട്ടാന്‍ കഴിയാതെ വരും. അതവുടെ തകര്‍ച്ചക്കിടയാക്കും. അത്കൊണ്ട് ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ, ചുരുങ്ങിയ ചെലവില്‍, കല്യാണം നടത്തിയാല്‍ മതി.
ഒരേക്കര്‍ പുരയിടമുണ്ടായിരുന്ന ഒരു കുടുംബം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഞെരുങ്ങിയാണെങ്കിലും ജീവിച്ചു വരുകയായിരുന്നു. അങ്ങനെയിരിക്കെ മൂത്ത കുട്ടിയുടെ കല്യാണം വന്നു. 30 സെന്‍റ് വിറ്റു. വരുമാനം കുറഞ്ഞു. പിന്നെ രണ്ടാമത്തെ കുട്ടിയെ കെട്ടിക്കാന്‍ അടുത്ത 40 സെന്റും വിറ്റു, കഷ്ടപ്പാടായി. നിത്യവൃത്തിയ്ക്ക് കൂലിപ്പണിക്ക് പോകേണ്ടി വന്നു. മൂന്നാമത്തേതിനെ കെട്ടിക്കാന്‍ ബാക്കി വന്നത് മുഴുവന്‍ വിറ്റു. താമസം വാടക വീട്ടിലേക്ക് മാറ്റി. ഗൃഹനാഥന് ചെറിയ ചില അസുഖങ്ങള്‍ വന്നപ്പോള്‍ വാടക കൊടുക്കാന്‍ കഴിയാതെയായി. താമസം പുറമ്പോക്ക് ഭൂമിയില്‍ നാട്ടുകാര്‍ കെട്ടിക്കൊടുത്ത ഒരു ഷെഡിലേക്ക് മാറ്റി. മൂപ്പന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഒന്ന് ഈ കുടുംബത്തെയായിരുന്നു.
കോയമ്പത്തൂരിലെ 30കാരനായ ഒരു മുഹമ്മദ് അലി തന്‍റെ രണ്ട് പെണ്‍കുട്ടികളെ (വയസ്സ് 2, 3) കിണറ്റിലെറിഞ്ഞു കൊന്നു. പോലീസ് അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു: കുട്ടികള്‍ വളരുമ്പോള്‍ കെട്ടിച്ചയക്കണം. തനിക്ക് ഭാര്യവീട്ടുകാര്‍ 35 പവന്‍ സ്ത്രീധനം നല്‍കിയിട്ടുണ്ട്. മാസം 7500 രൂപ ശമ്പളം വാങ്ങുന്ന എനിക്ക് ഇതേപോലെ സ്ത്രീധനം നല്‍കി കുട്ടികളെ കെട്ടിച്ചയക്കാന്‍ കഴിയുകയുകയില്ല. അത്കൊണ്ടാണ് കൊന്നത്.
ഇത് നമ്മുടെ നാട്ടിലും നടക്കുന്ന കാര്യമാണ്. ഏറെയും നടക്കുന്നത് ഭ്രൂണാവസ്ഥയില്‍ തന്നെയാണെന്ന് മാത്രം. സ്ത്രീധന പീഡനം മൂലമുള്ള മരണം, അക്കാരണത്താലുള്ള ആത്മഹത്യ, സ്ത്രീധനം കൊടുക്കാന്‍
വകയില്ലാത്തത് മൂലം കല്യാണം നടക്കാത്തതിനാലുള്ള ആത്മഹത്യ! ചിലര്‍ കല്യാണം നടക്കാത്തത് മൂലം നടത്തുന്ന ഒളിച്ചോട്ടം. അങ്ങനെ പലതും നടക്കുന്നു നമ്മുടെ നാട്ടില്‍; സ്ത്രീധനം മൂലം!
ചുരുക്കി പറഞ്ഞാല്‍, കുറഞ്ഞ വരുമാനക്കാരെ സംബന്ധിച്ചിടത്തോളം സ്ത്രീധനം മാരകമാണ്. ഉള്ളവന്ന് കൊടുക്കാന്‍ ശേഷിയുണ്ടാകും. ഒന്നും ആലോചിക്കാതെ അവര്‍ നല്‍കും. ഈ സമ്പ്രദായം കൊണ്ട് അവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. താല്‍ക്കാലികമായ ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നിയേക്കാം എന്നേയുള്ളു. എന്നാല്‍ സാധാരണക്കാരന്‍ നടുവൊടിഞ്ഞ് മൂലയിലാവുകയാണ്.
ഇത് പോലുള്ള നിരവധി കഥകള്‍ ഒരോരുത്തര്‍കും പറയാനുണ്ടാകും. സ്ത്രീധനമെന്ന പിശാച് വരുത്തി വയ്ക്കുന്ന ദുരന്തം. എന്തൊക്കെ ചെയ്തിട്ടും ഈ പിശാചിനെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. കൃത്യമായി പറഞ്ഞാല്‍ അതിനാര്‍ക്കും താല്‍പര്യമില്ല. പല പരിഹാരങ്ങള്‍ മുസ്ളിം സമുദായം കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീധനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മഹല്ല് ഒരു സാക്‌ഷ്യപത്രം നല്‍കും. 'ഇയാള്‍ ദരിദ്രനാണ്. മകളെ കെട്ടിക്കാന്‍ വകയില്ല.'കൂട്ടത്തില്‍'സംഭാവന നല്‍കി സഹായിക്കണം' എന്നൊരു അഭ്യര്‍ത്തനയും. എന്നിട്ട് അയാള്‍ അതും കൊണ്ട് നാടു തെണ്ടും. എന്തെങ്കിലും ചില്ലറയൊക്കെ കിട്ടും. അതെവിടെയും എത്തുകയില്ല. ചിലേടത്ത് നാട്ടുകാര്‍ പിരിവെടുത്ത് കാര്യം നടത്തിക്കൊടുക്കും. നല്ല നാട്ടുകാര്‍ എന്ന് അവരെ എല്ലാവരും വിളിക്കും. എന്നല്‍ ഇത് രണ്ടും സ്ത്രീധന സമ്പ്രദായത്തെ നിലനിറുത്താന്‍ സഹായിക്കലാണ്. നമുക്കാവശ്യം അത് നിലനിറുത്തലല്ല. ഇല്ലാതാക്കലാണ്. അതിനെന്ത് ചെയ്യണമെന്നാണ് ആലോചിക്കേണ്ടത്; അതാണ് നടക്കാത്തതും.
സ്ത്രീധനം ചോദിച്ച് വാങ്ങുകയില്ലെന്ന് തീരുമാനിച്ച ചിലരുണ്ട്. ചോദിക്കാതെ കിട്ടുന്നതിന്ന് അവര്‍ക്കെതിര്‍പ്പില്ല. കിട്ടുന്നത് വാങ്ങും. നമ്മള്‍ ചോദിച്ചിട്ടില്ലല്ലോ എന്ന് ന്യായം പറയും. വേറെ ചിലര്‍ ചോദിക്കുകയില്ല. എന്നാല്‍ ചോദിക്കാതെ തന്നെ കിട്ടുമെന്ന് കണ്ടാലേ അവര്‍ കല്യാണത്തിന്ന് മുതിരുകയുള്ളു. അതിന്ന് പറ്റുന്ന പാര്‍ട്ടിയുമായേ ഇടപാട് നടത്തുകയുള്ളു. ഇനിയും ചിലര്‍ നേര്‍ക്ക് നേരെ ചോദിക്കുകയില്ല. മകളെ കെട്ടിച്ചപ്പോള്‍ അല്ലെങ്കില്‍ അനുജന്‍റെ മകളെ കെട്ടിച്ചപ്പോല്‍ ഇത്രയാണ് കൊടുത്തത് എന്നൊക്കെ വെറും നാട്ടു വര്‍ത്തമാനം പോലെ പറയും. അതില്‍ നിന്ന് മറുകക്ഷി എല്ലാം ഗ്രഹിക്കും. ഗ്രഹിച്ചില്ലെങ്കില്‍ ബന്ധം ഉലയും. ചിലപ്പോള്‍ സ്റ്റൌ പൊട്ടിത്തെറീക്കുന്നിടം വരെ കാര്യം എത്തും. കണ്ടില്ലേ ഒരു ചാനലില്‍ വന്ന വാര്‍ത്താ യാണ് മുസിലിംസ്ത്രീ കളുടെ ശാപം ആണ് സ്ത്രീധനം എന്നാ ദുരാചാരം
പാവപ്പെട്ട മുസ്ലിം കുട്ടികള്‍ ഈ ദുരചാരം ത്തില്‍ പെടു ഇപ്പോഴും
കഴിയുകയാണ് മുസ്ലിം സമുഹമേ എന്താണ് ഇതിനു ഒരു പരികാരം അന്യ സമുദായം
ഇതുകണ്ടു അന്ടള്ളികുകയാണ് അവര്‍ പോലും മുകതു വിരല്‍ വെകുകയാണ് ഇതിനെ
വിരോതിച്ച മതംആണ് ഇസ്ലാം പക്ഷെ ഒരു വിഭാഗം ആള്ളുകള്‍ ഇതിനു എതിരെ ഇറങ്ങി
തിരികുബോള്‍ മാറ്റരു വിഭാഗം ഖുര്‍ അനിനെപോലും ദുര്‍വ്യഖ്യാനം
ചെയ്തു സ്ത്രീധനം വാങ്ങാന്‍ തെളിവ് ഉണ്ടാകുന്ന
പുരോഹിതന്മാര്‍ ഉള്ള നമ്മുടെ കൊച്ചു കേരളത്തില്‍ പിന്നെ എങ്ങനെ ഈ
ദുരചാരത്തില്‍ നിന്നും നമ്മുടെ സമുദായം രക്ഷ പ്പെടും സഹോദരങ്ങളേ
ചിന്ടിക് ഈ ചാനലില്‍ കാണിച്ചസഹോദരികള്‍ നമ്മുടെ മക്കള്ളോ പെങ്ങന്‍മാരോ
ആയിരുനങ്ങില്‍ ?..... അതുകൊണ്ടു ഈ ദുരാചാരം ഇല്ലാതെ ആകണ മെങ്ങില്‍ ആദ്യം മുസ്ലിം പാണ്ടിതന്‍ന്മാര്‍ രംഗത്തു വരണം പിന്നെ നമ്മുടെ മഹല്ല് കമ്മറ്റി യും സ്ത്രീധനം വാങ്ങുന്ന വിവാഹത്തിനു മഹല്ല് കമ്മറ്റി പങ്ങേടുക്കില്ല
എന്നും പരസ്യം മായി പറയണം എന്നാലേ ഈ സമുഹതേ ഈ ദുരചരത്തില്‍ നിന്നും
രക്ഷിക്കാന്‍ ആകു അല്ലങ്ങില്‍ നമ്മുടെ വിടുകള്ളില്‍ അനാദ കുട്ടികള്ളുടെ എണ്ണം വര്‍തികും സഹോദരങ്ങളെ സംഗടന വിത്യാസം ഇല്ലാതെ ഇതിനു എതിരെ ഒറ്റ കെട്ടായി രംഗതു ഇറങ്ങുക നബി[ സ]പറഞ്ഞതു പുരുക്ഷന്‍ മാരെ ദിന്‍ ഉള്ള സ്ത്രീകളേ നിങ്ങള്‍ വിവാഹം കഴി കുക എന്നാല്‍ നിങ്ങളുടെ കുടുബ ജിവിതം ദുനിയവില്ലും നാളെ പരലോകത്തും രക്ഷ കിട്ടും എത്ര വിവാഹങ്ങള്‍ സ്ത്രീധനത്തിന്റെബാകി കൊടുക്കാന്‍ ഇല്ലാതെ പന്തലില്‍ വെച്ച് തന്നെ മുടങ്ങുന്നു നമ്മുടെ കേരളത്തില്‍ അതും മുസ്ലിം വിടുകള്ളില്‍ അതു കൊണ്ടു വിവാഹം ചെയുവാന്‍ ആഗാഹികുന്ന സഹോദരങ്ങളേ അല്ലാഹുവിനെ പേടികുക നാളെ പരലോകതു ചെല്ലുബോള്‍ ബാപ്പ പറഞ്ഞ്ട ഞാന്‍ സ്ത്രീധനം
വാങ്ങിയതു എന്ന് പറഞ്ഞടു ഒരു കാര്യവും ഇല്ല അവന്‍ ചെയുന്ന കര്‍മ്മങ്ങള്‍ക്
മാത്രമേ അവിടെ കുലികിട്ടു ഇവര്‍ ആരും രക്ഷയിക് എത്തുക യില്ല താഴെ ഉള്ള
വീഡിയോ കാണുക
സ്നേഹത്തോടെ
അബ്ദുള്‍സലീം സലഫ് മന്‍സില്‍ കായംകുളം