പഠനം മെച്ചപ്പെടുത്താന് 10 വഴികള് ...

79 views
Skip to first unread message

Aiwaah Re

unread,
Aug 6, 2010, 5:46:22 AM8/6/10
to skym...@gmail.com
 
 
 
 

 

 

1. പഠനരീതി

കൃത്യമായ ദിനചര്യപഠനസമയത്തിന്റെ ക്രമീകരണം എന്നിവ പ്രധാനമാണ്പാഠ്യവിഷയങ്ങള്അന്നുതന്നെ വായിച്ചുതീര്ക്കണംപ്രയാസമേറിയ വിഷയങ്ങള്ക്ക് മുന്ഗണനാക്രമം നിശ്ചയിക്കണം.ആവശ്യമെങ്കില്‍ അധികസഹായം ഉറപ്പാക്കുകപഠനവേളയില്‍ വിശ്രമത്തിന് സമയം കണ്ടെത്തുക.ആഴ്ചതോറും വിഷയങ്ങള്‍ ആവര്ത്തിച്ചു പഠിക്കുക.

 

 

 

2. ഓര്മശക്തി

ഒന്നിലധികം തവണ വായിക്കുന്നതുവഴി പാഠ്യഭാഗം കൂടുതലായി ഓര്ത്തിരിക്കാംഓരോഅധ്യായത്തിലും വരുന്ന പ്രധാന വാക്കുകളുടെയും തത്ത്വങ്ങളുടെയും സംക്ഷിപ്തരൂപം പഠനവേളയില്തന്നെ തയ്യാറാക്കുകനിശ്ചിതഭാഗം വായിച്ചതിനുശേഷം പഠനം അവസാനിപ്പിക്കുന്നതിന് മുമ്പ്പഠനവേളയില്‍ തയ്യാറാക്കിയ നോട്ടിലൂടെ ഒരു നിമിഷം കടന്നുപോകുകഇത് കുട്ടിയുടെ ഓര്മശക്തിയെവലിയതോതില്‍ വര്ധിപ്പിക്കുംപരീക്ഷാകാലങ്ങളില്‍ അവസാന തയ്യാറെടുപ്പ് നടത്തുമ്പോള്‍ സ്വയംതയ്യാറാക്കിയ ഇത്തരം കുറിപ്പുകള്‍ ഉപയോഗപ്പെടുത്താം.

 

 

 

3. ഉറക്കം

രാവിലെയും രാത്രിയിലുമായി കുട്ടിയുടെ ശീലത്തിന്റെ അടിസ്ഥാനത്തില്‍ പഠനസമയം ക്രമീകരിക്കണം.കുട്ടികള്‍ നിര്ബന്ധമായും എട്ടുമണിക്കൂര്‍ ഉറങ്ങിയിരിക്കണംനിശ്ചിത പഠനസമയംനിലനിര്ത്തിക്കൊണ്ടു

പോകാനാവാതെ ഉറക്കം വരുമ്പോള്‍ പാഠ്യേതരമായ മറ്റെന്തെങ്കിലും ഹോബിയിലേര്പ്പെട്ട് ഉറക്കംഅകറ്റുകപിന്നീട് വീണ്ടും പഠനപ്രവര്ത്തനങ്ങളിലേക്ക് വരികവീണ്ടും ഉറക്കം വരുമ്പോള്‍  പ്രക്രിയപുനരാവര്ത്തിക്കുകഅങ്ങനെ പഠനപ്രവര്ത്തനത്തില്‍ മുഴുകുവാന്‍ ഉറങ്ങാതെയിരുന്ന് നിശ്ചിതപഠനസമയം പാലിക്കുക രീതി രണ്ടാഴ്ചക്കാലം മുടങ്ങാതെ തുടരുകഅങ്ങനെ പഠനവേളയിലെഉറക്കശല്യം സ്ഥായിയായി ഒഴിവാക്കാം.

 

 

 

4. പരീക്ഷാഭീതി

ചിട്ടയായ പഠന പ്രവര്ത്തനംപഠനവേളയില്‍ തയ്യാറാക്കിയ നോട്ടു വഴിയുള്ള പുനരാവര്ത്തനം,മാതൃകാ ചോദ്യങ്ങള്‍ ഉപയോഗപ്പെടുത്തല്‍, മാതൃകാ പരീക്ഷകള്‍ ആസൂത്രണം ചെയ്യല്‍ എന്നിവ വഴിപരീക്ഷാഭീതി ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്കണക്കുകള്‍ ചെയ്തുതന്നെ പഠിക്കുകമറ്റുദിനചര്യകള്‍ അതേപോലെ നിലനിര്ത്തുക.

 

 

 

5. ശാരീരിക വ്യായാമം

ദിവസേന നിശ്ചിതസമയം വ്യായാമം ചെയ്യുന്നത് പഠനപ്രക്രിയയെ സഹായിക്കും.ഓടിച്ചാടിക്കളിക്കുന്നതില്നിന്നും കുട്ടികളെ വിലക്കുകയോ പിന്തിരിപ്പിക്കുകയോ അല്ല വേണ്ടത്.കളികളിലൂടെ സ്പോര്ട്സ്മാന്‍ സ്പിരിറ്റ് മെച്ചപ്പെടുത്താനും പക്വതയാര്ന്ന ജീവിതാവബോധംവളര്ത്താനും കഴിയണം.

 

 

 

6ടി.വിസമയം

വൈകുന്നേരം ഏഴരയ്ക്കു ശേഷമുള്ള ടി.വികാണല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുംപൂര്ണമായി ഒഴിവാക്കണംഇത് പഠനപ്രവര്ത്തനത്തെ സഹായിക്കുംദിവസം അരമണിക്കൂര്വാര്ത്തയ്ക്കും പരമാവധി ഒരു മണിക്കൂര്‍ മറ്റു വിനോദ പരിപാടികള്‍ കാണുന്നതിനുമായികുട്ടികള്ക്കൊപ്പം കുടുംബാംഗങ്ങള്‍ ടി.വികാണുന്നതിനുള്ള സമയം നിജപ്പെടുത്തുക.ആഴ്ചയിലൊരിക്കല്‍ ഒരു സിനിമമറ്റു വാരാന്ത്യ വാര്ത്താധിഷ്ഠിത പരിപാടികള്‍ എന്നിവഉള്പ്പെടുത്തുകനിര്ബന്ധമായും കുടുംബാംഗങ്ങളുടെ ടി.വികാണല്‍ സമയം കുട്ടികളുടെപഠനസമയത്തിന് തടസ്സമാകരുത്.

 

 

7. വായനയും മറ്റു ഹോബികളും

കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് പാഠ്യേതര വായനയും ഹോബികളും അത്യന്താപേക്ഷിതമാണ്.ഇതിനുള്ള താത്പര്യവും അന്തരീക്ഷവും സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം കുടുംബാന്തരീക്ഷത്തിനാണ്.

 

 

 

8. ആത്മവിശ്വാസം ഉണ്ടാക്കല്

പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളെ അതിന്റെ പേരില്‍ നിരന്തരമായി വിമര്ശിക്കുന്നതിനു പകരംപ്രശ്നപരിഹാരത്തിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ സഹായംഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകഇത് കുട്ടിയുടെ ആത്മവിശ്വാസം വര്ധിപ്പിക്കും.

 

 

 

9. അധിക ക്ലാസ്

ആവശ്യമായ വിദ്യാര്ത്ഥികള്ക്ക് നിശ്ചിത വിഷയങ്ങളില്‍ അധിക ക്ലാസ് സംഘടിപ്പിക്കണം.പിന്നാക്കാവസ്ഥയുള്ള വിഷയത്തില്‍ മാത്രമായി ക്ലാസ് നല്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.ഇത്തരം ക്ലാസുകളിലൂടെ കുട്ടിയുടെ ആത്മവിശ്വാസം വളര്ത്താനും കഴിയണം.

 

 

 

10. മാനസിക പിന്തുണ

സ്കൂള്തലത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന വൈകാരിക പ്രശ്നങ്ങള്‍,പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കുട്ടികളുടെ ഇടയില്‍ പ്രവര്ത്തിക്കുന്ന ഒരു മാനസികാരോഗ്യവിദഗ്ദ്ധന്റെ സഹായം തേടുക.

 

 

THANKS : MATHRUBHOOMI 

 

 

 
image009.jpg
image008.jpg
image004.jpg
image003.jpg
image001.jpg
image007.jpg
image010.jpg
image006.jpg
image002.jpg
image005.jpg

alex mathew

unread,
Aug 6, 2010, 7:56:45 AM8/6/10
to
image010.jpg
image008.jpg
image009.jpg
image001.jpg
image007.jpg
image006.jpg
image003.jpg
image002.jpg
image005.jpg
image004.jpg
Reply all
Reply to author
Forward
0 new messages