കുളക്കടവിൽ കുളിക്കാനായി തയ്യാറെടുപ്പാണ്. ശരീരമൊക്കെ ഒന്നു നനച്ചുകളയാം…
പൊസിഷൻ ശരിയാക്കാൻ വെള്ളത്തിലോട്ട് ഒന്നു ചരിഞ്ഞുകിടക്കാം.
കുളിക്കുന്നിടത്ത് ഈ കുന്തം എന്തിനാ.. ഒന്നു മാറ്റിപ്പിടിയിഷ്ടാ..
നല്ല മണമുള്ള ലക്ഷുറി സോപ്പാണല്ലോ. എന്നാൽ നേരെ തേച്ചുതുടങ്ങിക്കോ. കുളത്തിൽ കിടന്ന് ഇങ്ങനെ തേച്ചുകുളിയുടെ രസമൊന്നു വേറെയാ.
എല്ലായിടത്തും വെള്ളമൊഴിക്കണേ..
എന്തൊരു തണുപ്പാ വെള്ളത്തിന്..ഇങ്ങനെ കിടക്കാൻ എന്തുരസം..
രാവിലെ ഈ കുളക്കടവിൽ നല്ലൊരു കുളി കഴിഞ്ഞപ്പോൽ എന്തൊരു ആശ്വാസം.
അപ്പോൾ, ഹാപ്പി കുളി.
(ചുമ്മാ കുളിസീൻ എന്ന് കേട്ടതും ഓടിയെത്തിക്കോളും. . ആർത്തി.........!! :) )