Fwd: ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2 views
Skip to first unread message

Shanid Ali

unread,
Jul 15, 2012, 3:21:07 AM7/15/12
to career...@googlegroups.com, sathyasarani group, USRA
FYI 


Warm Regards
Shanid Ali
+966 5 3654 7654

Join Youth India Career Alerts for daily career updates. 


---------- Forwarded message ----------
From: Anvar Vadakkangara <anvarvad...@gmail.com>
 


2012-2013 ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


2012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. അതിനുള്ള നിര്‍ദ്ദേശങ്ങളും സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള പാസ്‌വേഡുമെല്ലാം ഒട്ടും വൈകാതെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്നാണറിയുന്നത്.

ഈ വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ഓരോ സ്ക്കൂളിനും അനുവദിക്കുന്ന തുക അതാത് ഹെഡ്മാസ്റ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പദ്ധതി. അതുകൊണ്ടു തന്നെ അപേക്ഷാ ഫോമിന്റെ പാര്‍ട്ട് 2 ലെ ഒമ്പതാം കോളം പൂരിപ്പിക്കുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ സേവിംങ്സ് അക്കൗണ്ട് ഇല്ലാത്ത സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ സമീപത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം വേണം അപേക്ഷകളില്‍ രേഖപ്പെടുത്താന്‍. നിലവില്‍ അക്കൗണ്ടുള്ള സ്ക്കൂളുകള്‍ ആ വിവരം രേഖപ്പെടുത്തിയാല്‍ മതി. ഡാറ്റാ എന്‍ട്രിക്ക് മുന്നോടിയായി ട്രെയിനിങ്ങും ഉണ്ടായേക്കാം.

അപേക്ഷകര്‍ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.പി.ഐ സര്‍ക്കുലറും അപേക്ഷാ ഫോമും ചുവടെ ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്കെ അര്‍ഹതയുള്ളൂ. വരുമാനം എത്രയാണെന്നും, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി എന്നിവയില്‍ ഏതു മതവിഭാഗത്തില്‍പ്പെടുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ രക്ഷകര്‍ത്താവിന്റെ വെള്ളക്കടലാസിലുള്ള സത്യവാങ്മൂലം അപേക്ഷയും കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നല്‍കണം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേധാവിയില്‍ നിന്നും വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. സത്യവാങ്മൂലത്തിന് മുദ്രപത്രം ആവശ്യമില്ല. കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷ നല്‍കണം. അപേക്ഷ ഫോമും വിശദവിവരവും www.education.kerala.gov.in, www.scholarship.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ജില്ലാ കലക്ടറേറ്റുകളിലെ മൈനോരിറ്റി സെക്ഷനുകളിലും വിശദാംശങ്ങള്‍ ലഭിക്കും.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്


ആര്‍ക്കെല്ലാം അപേക്ഷിക്കാം.
  • കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
  • കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം.
  • മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
  • അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
കുടുംബവും വരുമാന നിബന്ധനയും
  • ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല.
  • സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  • സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്‍കിയാല്‍ മതിയാകും.
അപേക്ഷാ ഫോം
Click here for download Pre-matric Scholarship Application form 2012-2013
അപേക്ഷാ ഫോമും വിശദവിവരങ്ങളും വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റില്‍ നിന്നും സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും ലഭിക്കുന്നതാണ്.
 



--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ 
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്

--
It is a mail from "kudivellam-the life drink" group.
if you don't wish to receive mail from KUDIVELLAM
please send a mail to kudiv...@gmail.com

For more options, visit this group at
http://groups.google.co.in/group/kudivellam?hl=en

Application_Form_2012_13.pdf
Reply all
Reply to author
Forward
0 new messages