അടിമുടി മാറി സിവില്‍ സര്‍വീസ് പരീക്ഷ

6 views
Skip to first unread message

Youth India Careers

unread,
Mar 22, 2013, 4:06:02 PM3/22/13
to career...@googlegroups.com




അടിമുടി മാറി സിവില്‍ സര്‍വീസ് പരീക്ഷ


അടിമുടി മാറി സിവില്‍  സര്‍വീസ് പരീക്ഷ

യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വര്‍ഷാവര്‍ഷം കേന്ദ്ര സര്‍വീസുകളിലെ ഒഴിവുകളിലേക്ക് നിയമനത്തിനുവേണ്ടി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി വിജ്ഞാപനമായി.

മാറ്റം ഇങ്ങനെ
തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് പ്രാധാന്യം കുറച്ച് പൊതുവിജ്ഞാനത്തിനും ലോക അറിവിനും പ്രാധാന്യം നല്‍കുന്ന തരത്തിലാണ് സിവില്‍ സര്‍വീസ് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. അതിന്‍െറ തുടക്കമായിരുന്നു 2011ലെ പ്രിലിമിനറിയിലെ തെരഞ്ഞെടുക്കേണ്ട വിഷയത്തെ എടുത്തു കളഞ്ഞ് അപേക്ഷിച്ച എല്ലാവര്‍ക്കും ഒരേ പരീക്ഷ എഴുതുന്ന രീതി കൊണ്ടുവന്നത്. ഇതിന്‍െറ തുടക്കമായാണ് 2013 ലെ മെയിന്‍ പരീക്ഷയിലെ മാറ്റം. ഇതുവരെ ഒമ്പത് പേപ്പറുകളിലായി 2000 മാര്‍ക്കിനാണ് മെയിന്‍ പരീക്ഷ നടന്നിരുന്നത്. ഇതില്‍ തെരഞ്ഞെടുക്കുന്ന രണ്ട് വിഷയങ്ങളിലായി നാലു പരീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 2013ല്‍ ഏഴ് പരീക്ഷകളിലായി 1800 മാര്‍ക്കാണ്്. പേപ്പര്‍ ഒന്നില്‍ 200 മാര്‍ക്കിന്‍െറ എസ്സേയും 100 മാര്‍ക്കിന്‍െറ ഇംഗ്ളീഷ് കോംപ്രിഹന്‍ഷനും അടങ്ങുന്നു. പേപ്പര്‍ രണ്ട് മുതല്‍ അഞ്ചുവരെ പൊതുവിജ്ഞാനമാണ്. ഇന്ത്യന്‍ പൈതൃകവും സംസ്കാരവും, ലോക സാമൂഹികചരിത്രം, ഭൂമിശാസ്ത്രം, ഭരണ കര്‍തൃത്വം, ഭരണഘടന, നിയമവ്യവസ്ഥ, സാമൂഹികനീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍, സാങ്കേതികവിദ്യ, സാമ്പത്തിക പുരോഗതി, ജൈവവൈവിധ്യം, പരിസ്ഥിതി, സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, നീതിശാസ്ത്രം, ആര്‍ജവം, അഭിരുചി എന്നിവയാണ് പൊതുവിജ്ഞാനത്തില്‍ ഉള്‍പ്പെടുന്നത്. പേപ്പര്‍ ആറും ഏഴും ഐച്ഛിക വിഷയങ്ങളുടേതാണ്.

മാര്‍ക്കുകളിലും മാറ്റം
കഴിഞ്ഞ വര്‍ഷംവരെ മെയിന്‍ പരീക്ഷയില്‍ എസ്സേക്ക് 200 മാര്‍ക്കും മറ്റുള്ളവക്ക് 300 മാര്‍ക്കും ആയിരുന്നു. എന്നാല്‍, 2013ല്‍ എസ്സേക്ക് 200 മാര്‍ക്കും ഇംഗ്ളീഷിന് 100 മാര്‍ക്കും വീതമുള്ള 300 മാര്‍ക്കിന്‍െറ ഒരു പേപ്പറും 250 മാര്‍ക്കിന്‍െറ ആറു പേപ്പറുകളുമാണുള്ളത്. ഇന്‍റര്‍വ്യൂ മാര്‍ക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ ഇന്‍റര്‍വ്യൂവിന് 275 മാര്‍ക്കാണ്. അങ്ങനെ 2013 മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് ആകെ 2075 മാര്‍ക്കാണുള്ളത്.

മലയാള വസന്തം പ്രതീക്ഷിക്കാം
കേരളത്തില്‍ പഠിക്കുന്ന കുട്ടികളില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നവരില്‍ ഭാഷകള്‍ തെരഞ്ഞെടുക്കുന്നവര്‍ ഇതുവരെ കുറവായിരുന്നു. എന്നാല്‍, ഇനി പ്രാദേശിക ഭാഷ പഠിക്കുന്നവര്‍ക്കു മാത്രമേ ആ ഭാഷ സിവില്‍ സര്‍വീസ് പരീക്ഷക്ക് തെരഞ്ഞെടുക്കാനാവൂ എന്ന നിര്‍ദേശം വന്ന സാഹചര്യത്തില്‍, ഇനിയുള്ള കാലത്ത് വിദ്യാര്‍ഥികള്‍ മലയാളം പോലത്തെ ഭാഷകള്‍ ബിരുദ തലത്തില്‍ തെരഞ്ഞെടുക്കുന്ന രീതി കൂടാന്‍ സാധ്യതയുണ്ട്. കോളജ് തലത്തിലും എല്ലാവരാലും തഴയപ്പെട്ട ഇത്തരം വിഷയങ്ങള്‍ക്ക് പ്രാധാന്യം കൂടാനും ഇടയുണ്ട്. ഒരു പ്രാദേശിക ഭാഷക്ക് 25 പേരെങ്കിലും അപേക്ഷിച്ചിട്ടില്ലെങ്കില്‍ ഈ ഭാഷയില്‍ പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

പഠനവും കോച്ചിങ്ങും
അക്കാദമിക പഠനത്തോടൊപ്പം സ്വയം സിവില്‍ സര്‍വീസിന് പഠിക്കാനുതകുന്ന തരത്തിലാണ് സിവില്‍ സര്‍വീസില്‍ ഇപ്പോള്‍ വന്ന മാറ്റമെന്നാണ് വിദഗ്ധാഭിപ്രായം. കൂടുതലും പൊതു വിജ്ഞാനത്തെ മാനദണ്ഡമാക്കുന്നതിനാല്‍ ഏത് കോഴ്സിനു പഠിക്കുന്ന ആളുകള്‍ക്കും ഈ കാലയളവില്‍തന്നെ സിവില്‍ സര്‍വീസ് പഠനവും നടത്താം.
കേന്ദ്രീകൃത കോച്ചിങ് സംവിധാനങ്ങള്‍ക്ക് ഒരു പരിധി വരെ പ്രാധാന്യം നഷ്ടപ്പെടുന്ന രൂപത്തിലാണ് പുതിയ മാറ്റം വന്നിട്ടുള്ളത്. മുമ്പ് മെട്രോപൊളിറ്റന്‍ സിറ്റികളില്‍ പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വീസ് ലഭിക്കുകയുള്ളൂ എന്ന ധാരണയില്‍നിന്ന് മാറ്റം വരാന്‍ ഇത് കാരണമായി. കൂടുതലും പൊതുവിഷയങ്ങള്‍ എന്നതു തന്നെയാണ് കാരണം.

അപേക്ഷ
24 സര്‍വീസുകളിലേക്കായി 2013ല്‍ യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷ 2013 മേയ് 26ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.www.upsconline.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ/വികലാംഗ വിഭാഗങ്ങള്‍ക്കും അപേക്ഷാഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളിലോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ഫീസടക്കാം. ഓണ്‍ലൈന്‍ അപേക്ഷക്കായി ഉദ്യോഗാര്‍ഥിയുടെ ‘.jpg’ ഫോര്‍മാറ്റിലുള്ള ഫോട്ടോയും ഒപ്പും വേണം. ഫോട്ടോ 40 കെ.ബിയില്‍ കവിയരുത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ നാല്.
അപേക്ഷകര്‍ 21നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരായിരിക്കണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷവും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും വയസ്സിളവ് ലഭിക്കും.


Reply all
Reply to author
Forward
0 new messages